Month: February 2022

  • Kerala

    ആർ.എസ്.എസിന് ഇന്ത്യൻ ജനത ഇനി നാല് വിഭാഗം

    രാജ്യത്തെ ഹിന്ദു-ഇതര മതവിഭാഗങ്ങളെക്കുറിച്ചുള്ള സമീപനത്തിൽ പുതിയ നയംമാറ്റവുമായി ആർ.എസ്.എസ് ഇനിമുതൽ രാജ്യത്തെ പൗരന്മാരെ നാലു ഹിന്ദുവിഭാഗങ്ങളിൽ ചേർത്തായിരിക്കും ആർ.എസ്.എസ് പരിഗണിക്കുക.അഭിമാനിയായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു,അജ്ഞാതനായ ഹിന്ദു എന്നിങ്ങനെ നാല് വിഭാഗമായാണ് ഇന്ത്യക്കാരെ സംഘം തരംതിരിച്ചിരിക്കുന്നത്.രാജ്യത്ത് കഴിയുന്നവരെല്ലാം ഇതിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ ഉൾപ്പെടും.സംഘടനാ ഭാരവാഹികളുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവത് പുതിയ പ്രഖ്യാപനം നടത്തിയത്. മറ്റു മതവിഭാഗങ്ങളെ അഹിന്ദുക്കൾ എന്ന രീതിയിൽ അഭിസംബോധന ചെയ്യുന്നത് സംഘടനയുടെ ഹിന്ദുമത സങ്കൽപങ്ങളിൽനിന്ന് അവർക്ക് അകൽച്ചയുണ്ടാക്കാനിടയാക്കുമെന്നാണ് പുതിയ തീരുമാനത്തിന് ന്യായമായി മോഹൻ ഭാഗവത് അറിയിച്ചിരിക്കുന്നത്.ഇത് രാജ്യത്തിനും അപകടമായിരിക്കും സൃഷ്ടിക്കുകയെന്നും ആർ.എസ്.എസ് തലവൻ ചൂണ്ടിക്കാട്ടിയതായി സംഘടനാവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ‘ദ പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നു.

    Read More »
  • Kerala

    കൊച്ചി തൃക്കാക്കര തെങ്ങോട് രണ്ടു വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ കൂരമര്‍ദ്ദനം;കുട്ടി വെന്റിലേറ്ററിൽ

    കൊച്ചി:തൃക്കാക്കര തെങ്ങോട് രണ്ടു വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ കൂരമര്‍ദ്ദനം.തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിച്ചു.കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തലയ്ക്കും മുഖത്തും ക്ഷതമേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റതാണെന്നാണ് ബന്ധുക്കൾ ഡോക്ടര്‍മാരോട് പറഞ്ഞത്.എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിശദ പരിശോധന നടത്തിയപ്പോള്‍ വീഴ്ചയിലുണ്ടായ ക്ഷതമല്ലെന്ന് വ്യക്തമായി.തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനമാണ് പരിക്കിന് കാരണമായതെന്ന് മനസ്സിലാകുന്നത്.

    Read More »
  • Kerala

    നിമിഷ പ്രിയയുടെ അപ്പീല്‍ ഹര്‍ജി പരി​​​ഗണിക്കുന്നത് ഫെബ്രുവരി 28 ലേക്ക് നീട്ടി

    സൻ’അ’: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ അപ്പീല്‍ ഹര്‍ജി പരി​​​ഗണിക്കുന്നത് ഒരാഴ്ചത്തേയ്ക്ക് നീട്ടി.കേസ് ഫെബ്രുവരി 28 ന് വീണ്ടും പരി​ഗണിക്കും.സ്ത്രീയെന്ന പരി​ഗണന നല്‍കി വധശിക്ഷയില്‍ നിന്നും ഒഴിവാക്കുകയോ ശിക്ഷയില്‍ ഇളവ് അനുവദിക്കുകയോ വേണമെന്നാണ് യമൻ തലസ്ഥാനമായ സൻ’അ’യിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ നിമിഷയു‌ടെ വധശിക്ഷയില്‍ ഇളവ് നല്‍കരുതെന്നാണ് കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളുമടക്കം ആവശ്യപ്പെ‌ടുന്നത്.മരണപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളുമടക്കം നൂറുകണക്കിന് ആളുകൾ കേസ് പരി​ഗണിക്കവെ കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി തടിച്ചു കൂടിയിരുന്നു. 2017ജൂലൈ 25 ന് യെമന്‍ പൗരനായ ഭർത്താവ് തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.തലാല്‍ അബ്ദു മഹദിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ നേരത്തെ കുറ്റസമ്മതത്തില്‍ പറഞ്ഞിരുന്നത്.അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായെന്നും…

    Read More »
  • കെഎഎസ് പാസായവര്‍ക്ക്  ഭാഷ പരീക്ഷ നടത്തും: മുഖ്യമന്ത്രി

    തിരുവനന്തപുരം: കെഎഎസ് പരീക്ഷ പാസായവര്‍ക്ക് ഭാഷാ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക മാതൃഭാഷ ദിന ആഘോഷങ്ങളുടെ ഭാഗമായി, മലയാളം മിഷന്റെ മാതൃഭാഷ പ്രതിഭ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏകശിലാ രൂപത്തിലുള്ള ഭാഷ, സംസ്‌കാരം ഇതിനെല്ലാം വേണ്ടിയുള്ള വാദങ്ങളില്‍ കാണാന്‍ സാധിക്കുന്നത് ബഹുസ്വരത തകര്‍ക്കാനുള്ള നീക്കമാണ്. അതുകൊണ്ടുതന്നെ, ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല, ബഹുസ്വരതയുടെ കാര്യത്തില്‍ക്കൂടി ഇത്തവണത്തെ മാതൃഭാഷാ ദിനം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ആറു മാസത്തിനുള്ളില്‍ ഭാഷാ പരീക്ഷ പാസാകണം. പത്താംക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണ് പരീക്ഷ. ഇതിനുവേണ്ടി നിയമഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരല്ല, ഇവിടെയുള്ളവര്‍ തന്നെ മലയാളം അറിയാത്തവരുണ്ട്. അവരെക്കൂടി ഉദ്ദേശിച്ചാണ് ഈ നടപടി. ജീവനക്കാരെ ഭാഷാവബോധമുള്ളവരാക്കി മാറ്റിയും ഭാഷാഭിരുചി ഉള്ളവരെ സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമാക്കിയും സിവില്‍ സര്‍വീസിനെ മാതൃഭാഷാ കേന്ദ്രീകൃതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പത്രികയില്‍ മുന്നോട്ടുവച്ച ഭാഷപരിപോഷിക്കാനുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്നും…

    Read More »
  • Kerala

    വെളുത്ത കുഞ്ഞ് കൈയ്യിൽ; കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന ആരോപണത്താൽ നാടോടി സ്ത്രീയെ നാട്ടുകാർ തടഞ്ഞുവച്ചു

    തിരുവനന്തപുരം: നാടോടി സ്ത്രീയെയും നാല് മാസം പ്രായമായ കുഞ്ഞിനെയും തടഞ്ഞു വെച്ച്‌ നാട്ടുകാര്‍.കുഞ്ഞ് അമ്മയേക്കാള്‍ വെളുത്തിരുന്നതിനാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ ആന്ധ്ര സ്വദേശിനിയായ സുജാത എന്ന സ്ത്രീയെ തടഞ്ഞു വെച്ചത്. തിരുവനന്തപുരം പാറ്റൂരിലാണ് സംഭവം. കുഞ്ഞ് തന്റേത് തന്നെയാണെന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും നാട്ടുകാര്‍ കേട്ടില്ല.തടഞ്ഞു വെച്ചവര്‍ വഞ്ചിയൂര്‍ പൊലീസില്‍ വിവരമറിയിച്ചു.തുടർന്ന് പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും സ്‌റ്റേഷനിലെത്തിച്ചു. ഒടുവില്‍ സുജാത സ്‌റ്റേഷനില്‍ വെച്ച്‌ തന്റെ ഭര്‍ത്താവ് കരിയപ്പയെ വിളിച്ചു.സ്വന്തം മകളാണെന്ന് തെളിയിക്കാന്‍ മകള്‍ ജനിച്ച രേഖയും ഫോട്ടോകളുമായി കരിയപ്പ സ്‌റ്റേഷനിലെത്തി.ഇത് കണ്ട് ബോധ്യപ്പെട്ടതിനുശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്.

    Read More »
  • Breaking News

    സി. പി. ഐ പ്രവര്‍ത്തകനെ കൊന്ന കേസിൽ മുഖ്യമന്ത്രി അപലപിച്ചു.

    തലശ്ശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തിൽ  അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിദാസിന്റെ കൊലപാതകത്തെ അപലപിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു : “തലശ്ശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോവുകയാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലർച്ചെ ജോലി കഴിഞ്ഞ്” തിരിച്ചെത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ടത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അത് തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണിത് എന്നാണ് വ്യക്തമാകുന്നത്. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഹരിദാസിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.”

    Read More »
  • Breaking News

    ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും, ലൈസന്‍സ് നിര്‍ബന്ധം

    കഴിഞ്ഞ ദിവസം ഉണ്ടായ പൊള്ളലാഘാതത്തെ തുടർന്ന് കോഴിക്കോട് ബീച്ചിലെ കടകള്‍ അടപ്പിച്ചിരുന്നു. ഇന്ന് വൈകുന്നേരം മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കച്ചവടക്കാർക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മേയർ പറഞ്ഞു. വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും അധികൃതർ നിർദേശം നൽകി. കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഉപ്പിലിട്ടതു വിൽക്കുന്നത് നിരോധിച്ച കാര്യത്തിൽ കച്ചവടക്കാരുമായി കോർപ്പറേഷൻ മേയർ നടത്തിയ ചർച്ചയെ തുടർന്നാണ് നീക്കം.   കാസർഗോഡ് നിന്ന് വിനോദ സഞ്ചാരത്തിന് ബീച്ചിൽ എത്തിയ കുട്ടികൾ വെള്ളമാണെന്നു കരുതി രാസദ്രാവകം കഴിച്ചു പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ബീച്ചിലെ കടകളിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളുമായി  പേർ കോർപറേഷൻ ആരോഗ്യ വിഭാഗത്തെ സമീപിച്ചു.  തുടർന്നാണ് അടിയന്തിര നടപടിയെന്ന നിലയിൽ ഉപ്പിലിട്ടത് വിൽക്കുന്നത് നിരോധിച്ചത്. ലൈസൻസുള്ള കടകൾക്ക് മാത്രമാണ് ഇനി കച്ചവടം ചെയ്യാൻ അനുമതി കൊടുക്കു എന്ന് മേയർ അറിയിച്ചിരുന്നു. തുടർന്ന് കച്ചവടക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കടകൾ തുറക്കാൻ…

    Read More »
  • Movie

    ഒരേ ദിവസം മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്, ആകാംഷയോടെ പ്രേക്ഷകര്‍.

    മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങളാണ് കോവിഡനന്തര കേരളത്തിൽ തീയറ്റർ റിലീസിനൊരുങ്ങുന്നത്. അതിൽ പ്രധാനം മെഗാസ്റ്റാര്‍ മമ്മൂട്ടി  നായകനായി എത്തുന്ന ഭീഷ്മപർവ്വമാണ്. മാർച്ച് മൂന്നിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.   ഇതേദിവസം തന്നെ ദുൽഖർ‍ സൽമാന്റെ ചിത്രവും റിലീസ് ചെയ്യുകയാണ്. ദുൽഖറിന്റെ കരിയറിലെ 33-ാമത്തെ ചിത്രമായ ഹേയ് സിനാമികയാണ് റിലീസിനൊരുങ്ങുന്നത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.അദിതി റാവ് കാജല്‍ അഗര്‍വാൾ എന്നിവര്‍  നായികമാരാകുന്ന ചിത്രം ഇറങ്ങുന്നതിന് മുന്നേ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.  ഗാനങ്ങളും ഹിറ്റായിരുന്നു. ഗ്രാഫ് ‍ ബ്രിന്ദ മാസ്റ്ററാണ് സംവിധാനം. ചിത്രത്തിന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ഭീഷ്മപർവ്വം സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്. ഫെബ്രുവരി 24ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീട് ഭീഷ്‍മ…

    Read More »
  • Food

    മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ

    <span;>മുപ്പത് വയസ്സ് കഴിയുന്നതോടെ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നതും വറുത്തതും പൊരിച്ചതുമെല്ലാം ആഹാരക്രമത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നതിലൂടെ വിവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് നാം ചെയ്യുന്നത്. മാത്രമല്ല, ജോലി തിരക്കും വീട്ടിലെ തിരക്കും കാരണം പലർക്കും ആഹാരത്തിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടാത്തണമെന്നില്ല. പ്രത്യേകച്ച് സ്ത്രീകൾക്ക്. ജോലി ചെയ്യുന്നവരാണെങ്കിൽ പ്രത്യേകിച്ചും. എന്തെങ്കിലും കഴിച്ചെന്ന വരുത്തി ഓഫീസിലേയ്ക്ക് ഓടുകയാണ് മിക്കവരും. അതല്ലെങ്കിൽ ഏതെങ്കിലും ഓർഡർ ചെയ്ത് വരുത്തും. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും <span;>ഭക്ഷണക്രമത്തിൽ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ തടയാനായി ചില ഭക്ഷണങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ.. <span;>ബീൻസ് <span;>ധാതുക്കളും മറ്റ് ജീവകങ്ങളും ധാരാളമടങ്ങിയ ബീൻസിൽ ഭക്ഷ്യ നാരുകളും ധാരാളമായി അടങ്ങിയിരിക്കിന്നു. മാത്രമല്ല, ഒമേഗ 3 ഫാറ്റുകളുടെ കലവറ കൂടിയാണ് ബീൻസ്. ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന…

    Read More »
  • Kerala

    വിദ്യാര്‍ത്ഥിനികള്‍ക്ക് സുരക്ഷയുമായി എസ്.ഐ.മഫ്തിയിലിറങ്ങി, പൂവാലൻമാർ ഓടിയൊളിച്ചു

    എസ്.ഐ. മഫ്തിയില്‍ കുട്ടികള്‍ക്കൊപ്പം നടന്നത് രണ്ടര കിലോമീറ്ററോളം;പൂവലാന്‍മാര്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്     പാല:രാമപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിലും മറ്റും എത്തുന്ന പൂവാലന്‍മാര്‍ ഇവരെ ശല്യപ്പെടുത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.കഴിഞ്ഞ രണ്ടാഴ്ചക്കിടെ വഴിയില്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീലം കാണിച്ച സംഭവങ്ങളുമുണ്ടായി.ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ രാമപുരം പോലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് രാമപുരം എസ്.ഐ. പി.എസ്. അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ സംഭവം ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.  തുടർന്ന് പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും നടന്നുപോകുന്ന സന്ദര്‍ഭത്തിലാണ് പൂവാലശല്യം ഏറിയിരിക്കുന്നതെന്ന് വ്യക്തമായ എസ്.ഐ. അരുൺകുമാർ പോലീസ് യൂണിഫോം അഴിച്ചുവെച്ച് മഫ്തിയില്‍ കുട്ടികള്‍ക്കൊപ്പം അവരറിയാതെ നടക്കാന്‍ തുടങ്ങി.കഴിഞ്ഞ മൂന്ന് ദിവസവും രാവിലെയും വൈകിട്ടും രണ്ടര കിലോമീറ്ററോളം ദൂരം എസ്.ഐ. കുട്ടികള്‍ക്കൊപ്പം റോഡിലൂടെ നടന്നു. എസ്.ഐ.യാണ് നടക്കുന്നതെന്ന് വഴിയാത്രക്കാര്‍ക്ക് പോലും മനസ്സിലായതുമില്ല. രണ്ട് ദിവസം പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീടിന്റെ പടിക്കല്‍വരെ ആ കുട്ടി അറിയാതെ തന്നെ സംരക്ഷണവുമായി കാല്‍നടയായി എസ്.ഐ. ഒപ്പമുണ്ടായിരുന്നു.തുടര്‍ന്ന്…

    Read More »
Back to top button
error: