KeralaNEWS

ഒക്ടോബറിലെ പ്രളയം;റാന്നി നിയോജക മണ്ഡലത്തില്‍ പെട്ടവര്‍ക്ക് 1,95,83200 രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ

റാന്നി: കഴിഞ്ഞ ഒക്ടോബറില്‍ മണിമലയാര്‍ കരകവിഞ്ഞ് ഉണ്ടായ മഹാപ്രളയത്തില്‍ നാശ നഷ്ടം സംഭവിച്ച റാന്നി നിയോജക മണ്ഡലത്തില്‍ പെട്ടവര്‍ക്ക് 1,95,83200 രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.
റാന്നി നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ട കോട്ടാങ്ങല്‍, പെരുമ്ബെട്ടി, തെള്ളിയൂര്‍, എഴുമറ്റൂര്‍ വില്ലേജുകളില്‍ ഉള്ളവര്‍ക്കാണ് ഈ നഷ്ടപരിഹാരം ലഭിച്ചിട്ടുളളത്.കോട്ടാങ്ങല്‍ വില്ലേജില്‍ നിന്നുമാത്രം 475 അപേക്ഷകള്‍ ലഭിച്ചതിന് കണക്കാക്കിയ നഷ്ടപരിഹാരം 1,93,63200രൂപ, പെരുമ്ബെട്ടി വില്ലേജില്‍ നിന്ന് ലഭിച്ച അഞ്ച് അപേക്ഷകള്‍ക്ക്  1 ലക്ഷം രൂപ, തെളളിയൂര്‍ വില്ലേജില്‍ നിന്നും ലഭിച്ച അപേക്ഷയില്‍ 60,000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.എഴുമറ്റൂര്‍ വില്ലേജില്‍ നിന്നും ലഭിച്ച അപേക്ഷക്ക് 60,000 രൂപയും അനുവദിച്ചിട്ടുണ്ട്.

Back to top button
error: