Month: February 2022

  • India

    വനപാലകരുടെ ആര്‍ക്കിമിഡീസ് തത്വം ഫലിച്ചു; കിടങ്ങില്‍ വീണ ആനയെ രക്ഷിപ്പെടുത്തി; വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ കിടങ്ങില്‍ വീണ ആനയെ ആര്‍ക്കിമിഡീസ് തത്വം പ്രയോഗിച്ചു വനപാലകര്‍ രക്ഷിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കിടങ്ങില്‍ കുടുങ്ങിയ ആനയെ ഒരു കൂട്ടം വനപാലകര്‍ ചേര്‍ന്ന് രക്ഷിക്കുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ആനയെ കരകയറ്റാനായി വനപാലകര്‍ സ്വീകരിച്ച രീതിയാണ് പരക്കെ പ്രശംസിക്കപ്പെടുന്നത്. ആര്‍ക്കമിഡീസ് തത്വം പ്രയോഗിച്ചാണ് വനപാലകര്‍ ആനയെ കരകയറ്റിയത്. ഐ.എഫ്.എസ്. ഓഫീസറായ പര്‍വീണ്‍ കസ്വാനാണ് ആനയെ രക്ഷപെടുത്തുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിലാണ് സംഭവം. ആഴം കൂടിയ കിടങ്ങുകളിലൊന്നില്‍ ആന കുടുങ്ങുകയായിരുന്നു. ആനയെ രക്ഷപെടുത്താനായി വനപാലകരുടെ സംഘം കുഴിയില്‍ വെള്ളം നിറച്ചു. ഇതോടെ പൊങ്ങിവന്ന ആനയെ കയറിന്റെ സഹായത്തോടെ കിടങ്ങില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു. പുലര്‍ച്ചെ ഒരുമണിയോടെയാണ് ആന കിടങ്ങില്‍ വീണ വിവരം വനം വകുപ്പിന് ലഭിക്കുന്നത്. തുടര്‍ന്ന് പുലര്‍ച്ചെ നാല് മണിയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി വനപാലകര്‍ ആനയെ കരയറ്റി. ആര്‍ക്കിമിഡീസ് തത്വം പ്രയോഗിച്ചുകൊണ്ടാണ് മിഡ്നാപുരില്‍ ആനയെ കിടങ്ങില്‍ നിന്ന്…

    Read More »
  • Business

    ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനം ഫെഡ്ഫിന ഐപിഒ വിപണിയിലേക്ക്

    കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനം ഫെഡ്ഫിന (ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ്) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഐപിഒയ്ക്കായുള്ള രേഖകള്‍ ഫെഡ്ഫിന സെബിക്ക് സമര്‍പ്പിച്ചു. ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനമായ ഫെഡ്ഫിനയുടെ 74 ശതമാനം ഓഹരികളാണ് നിലവില്‍ ഫെഡറല്‍ ബാങ്കിന് ഉള്ളത്. 900 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 45,714,286 ഓഹരികളുമാണ് വില്‍ക്കുന്നത്. ഇതില്‍ 16,497,973 ഓഹരികള്‍ ഫെഡറല്‍ ബാങ്കിന്റേയും 29,216,313 ഓഹരികള്‍ ട്രൂ നോര്‍ത്ത് ഫണ്ട് വിഐ എല്‍എല്‍പിയുടേതുമാണ്. 2018ലാണ് ഫെഡ്ഫിനയുടെ 26 ശതമാനം ഓഹരികള്‍ 400 കോടി രൂപയ്ക്ക് ട്രൂ നോര്‍ത്ത് സ്വന്തമാക്കിയത്. ഐപിഒയ്ക്ക് ശേഷം ഫെഡ്ഫിനയില്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വിഹിതം 51 ശതമാനമായി കുറയും. ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായി ഐപിഒയ്ക്ക് ശേഷവും ഫെഡ്ഫിന തുടരും. പുതിയ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക ടയര്‍-1 നഗരങ്ങളിലെ മൂലധന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. 2010ല്‍ എന്‍ഫിഎഫ്‌സി ലൈസന്‍സ് ലഭിച്ച ഫെഡ്ഫിനയ്ക്ക് 520ല്‍…

    Read More »
  • Business

    രാജ്യത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വേഗത വരും മാസങ്ങളില്‍ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വേഗത വരും മാസങ്ങളില്‍ വര്‍ധിച്ചേക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ഉപഭോഗത്തിലും നിക്ഷേപ ആവശ്യകതയിലും ക്രമാനുഗതമായ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഡിസംബറിലെ വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി) പ്രകാരം 0.4 ശതമാനം വളര്‍ച്ചയാണ് വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ കൈവരിച്ചത്. എന്നാല്‍ നവംബറില്‍ ഇത് 1.3 ശതമാനമായിരുന്നു. ഒമിക്രോണ്‍ വ്യാപനം മൂലം ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്തെ വ്യാവസായിക വളര്‍ച്ചയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ ചരക്ക് ഗതാഗത സംവിധാനത്തില്‍ ഉള്‍പ്പടെ ഇത് ചെറിയ തോതില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കുറയുന്നതിനാല്‍ വരും മാസങ്ങളില്‍ നിക്ഷേപ ആവശ്യങ്ങള്‍ ഉള്‍പ്പടെ വര്‍ധിക്കുന്നതിനുള്ള സാധ്യതയാണ് മുന്നിലുള്ളതെന്നും ക്രിസില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാവസായിക രംഗത്ത് വേഗത കൈവരിക്കുന്നത് കൊണ്ട് അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തില്‍ നേരിട്ടിരുന്ന തടസ്സങ്ങള്‍ ഉള്‍പ്പടെ ലഘൂകരിക്കുവാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ നിക്ഷേപ ആവശ്യകതയും ഉപഭോഗവും നേരത്തെ മന്ദഗതിയിലായത് ഉല്‍പാദന മേഖലയെ ഉള്‍പ്പടെ പിന്നോട്ടടിച്ചിരുന്നു. മേഖലകള്‍…

    Read More »
  • Kerala

    യുപിയിൽ വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ചു

    അസംഗഡ് : അസംഗഡില്‍ വ്യാജ മദ്യം കഴിച്ച്‌ ഏഴ് പേര്‍ മരിച്ചു.15 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അഹ്‌റോളി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. നഗര്‍ പഞ്ചായത്തിലെ മഹുലില്‍ സ്ഥിതി ചെയ്യുന്ന നാടന്‍ മദ്യവില്‍പ്പനശാലയില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം മദ്യം കഴിച്ചവരാണ് മരിച്ചത്.അതേസമയം, വ്യാജമദ്യം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിൽ 50 ഓളം പേരാണ് വ്യാജ മദ്യ ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞത്.

    Read More »
  • Kerala

    ഒഡീഷക്ക് എതിരെ വിജയം; ഐഎസ്‌എലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ബംഗളൂരു എഫ്‌സി

    ഐ എസ് എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അത്യാവശ്യമായിരുന്ന ബംഗളൂരു എഫ് സി ഇന്ന് ഒഡീഷക്ക് എതിരെ ഗംഭീര വിജയം നേടി കേരള ബ്ലാസ്റ്റേഴ്സിന് പിന്നിൽ അഞ്ചാം സ്ഥാനത്തെത്തി.തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച ബംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയം ആഘോഷിച്ചത്. ഈ വിജയത്തോടെ ബംഗളൂരു എഫ് സി ലീഗില്‍ 26 പോയിന്റുമായി അഞ്ചാമത് എത്തി.എങ്കിലും 18 മത്സരങ്ങള്‍ കളിച്ച ബംഗളൂരുവിന് മറ്റു ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ച് മാത്രമെ പ്ലേ ഓഫില്‍ എത്താന്‍ സാധിക്കുകയുള്ളൂ.18 മത്സരങ്ങളില്‍ 22 പോയിന്റ് മാത്രമുള്ള ഒഡീഷ ഇനി പ്ലേ ഓഫില്‍ എത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി വരും.

    Read More »
  • Kerala

    റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഡ്രൈവർമാരുടെയും വാഹനങ്ങളുടെയും വിവരങ്ങൾ കൈമാറാൻ പോലീസിന്റെ അഭ്യർത്ഥന

    നിരത്തുകളിൽ ചിലർ നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകളാകേണ്ടി വരുന്നത് മിക്കവാറും വളരെ അച്ചടക്കം പാലിച്ച് വാഹനം ഓടിക്കുന്നവരും കാൽനടയാത്രക്കാരും വയോധികരുമാണ്.റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ ഇത്തരം നിയമലംഘകർ നിരത്തിൽ സൃഷ്ടിക്കുന്ന തീവ്ര ശബ്ദമലിനീകരണം ശിശുക്കൾ മുതൽ വയോധികരും ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണിയും കൂടെയാണ്.   റോഡ് സുരക്ഷക്ക് വെല്ലുവിളിയാകുന്ന തരത്തിൽ വാഹനങ്ങളിൽ രൂപമാറ്റങ്ങൾ വരുത്തുക , സൈലൻസറുകൾ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം / മൽസരയോട്ടം നടത്തുക, അമിതവേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെക്കുറിച്ചും, ഡ്രൈവർമാരെ പറ്റിയുമുള്ള വിവരങ്ങൾ, ഫോട്ടോകൾ, ലഘു വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.   വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നൽകുന്നു.മേൽപ്പറഞ്ഞ നിയമലംഘനങ്ങളുടെ ഫോട്ടോ /വീഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ…

    Read More »
  • LIFE

    ചില തുറന്ന് പറച്ചിലുകൾ നടത്തി ഷക്കീല: എഴുതിയ പുസ്തകം ബോളീവുഡിൽ സിനിമയാകാൻ പോകുമ്പോളാണ് പ്രതികരണം.

    തിരിച്ചറിവില്ലാത്ത കാലം മുതൽ താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി പ്രസിദ്ധ ഗ്ലാമർ നടി  ഷക്കീല.പലപ്പോഴും ഷക്കീല തന്നെ വീട്ടിലെ പ്രതീകൂല സാഹചര്യത്തില്‍ നിന്നുമാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തിയത് എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. കരിയറിലെ തുടക്കകാലത്താണ് സ്വന്തമായി അഭിപ്രായമൊന്നുമില്ലാത്ത സമയത്ത് ഗ്ലാമറസായിട്ടുള്ള വേഷങ്ങള്‍ സ്വീകരിച്ചതെന്നും ഷക്കീല തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ തിരിച്ചറിവില്ലാത്ത കാലം മുതൽ താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിരുന്നതായി ഷക്കീല പറയുന്നു. ഷക്കീലയെന്ന നാടൻ പെൺകുട്ടിയുടെ തകർച്ചയ്ക്ക് ആദ്യ കാരണം പതിനഞ്ചാം വയസിൽ ശരീരം വിൽക്കാൻ പ്രേരിപ്പിച്ച സ്വന്തം അമ്മയായിരുന്നു.   വീട്ടുകാർക്ക് താൻ പണം കായ്ക്കുന്ന മരം അല്ലെങ്കിൽ എപ്പോൾ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീൻ മാത്രമായിരുന്നുവെന്ന് ഷക്കീല തന്നെ പറയുന്നു. ‘ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ തിരക്കുള്ള സമയത്തുപോലും അഭിനയിക്കുക എന്നതിൽ കവിഞ്ഞ് താൻ പ്രതിഫലത്തെക്കുറിച്ച് പോലും ചിന്തിച്ചില്ല. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏൽപ്പിച്ചു. അമ്മ പണം ചേച്ചിയെയും…

    Read More »
  • Food

    ചർമ്മ സൗന്ദര്യത്തിന് ഇനി ശർക്കര മതി 

    നമ്മുടെയൊക്കെ മധുരക്കൂട്ടുകളുടെ പ്രധാന വിഭവമാണ് ശര്‍ക്കര. ശര്‍ക്കരയുടെ ഗുണം നമുക്കെല്ലാം അറിവുള്ളതാണ്. എന്നാലും പലർക്കും അന്യമായ ചില ശർക്കര അറിവുകളാണ് താഴെ.   ശര്‍ക്കര കഴിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. രക്തം ശുദ്ധീകരിക്കാനും ദഹന പ്രക്രിയ എളുപ്പമാക്കാനും ശര്‍ക്കര മികച്ചതാണ്.ഇതിനുപുറമെ അനേകം ഗുണങ്ങള്‍ക്കൂടി ശര്‍ക്കരയ്ക്ക് ഉണ്ട്. ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ശര്‍ക്കര ഉത്തേജിപ്പിക്കുന്നു. ഇത് കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കത്തെ സ്വാധീനിക്കുന്നു. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.   20 ഗ്രാം ശര്‍ക്കരയില്‍ 9.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 9.7 ഗ്രാം പഞ്ചസാര, 0.01 ഗ്രാം പ്രോട്ടീന്‍, കോളിന്‍, ബെറ്റെയ്ന്‍, വിറ്റാമിന്‍ ബി12, ഫോളേറ്റ്, കാല്‍സ്യം, അയണ്‍, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.   ശര്‍ക്കര കഴിക്കുന്നത് സാധാരണനിലയിലുള്ള ശരീരതാപനില നിര്‍ത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് വയറിനെ തണുപ്പിക്കാനും സഹായിക്കുന്നു. തണുത്തവെള്ളത്തില്‍ ശര്‍ക്കര ഇട്ടു തയ്യാറാക്കുന്ന ശര്‍ക്കര സര്‍ബത്ത് വേനല്‍ക്കാലത്ത് കുടിക്കുന്നത് ശരീരവും വയറും തണുപ്പിച്ച് നിര്‍ത്താന്‍ സഹായിക്കും.     ചര്‍മ്മത്തിന്റെ…

    Read More »
  • Kerala

    ഹരിദാസന്റെ കൊലപാതകം; ആരും പ്രകോപനത്തിൽ വീഴെരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം: സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു.സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് അത് തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത സംഭവമാണിത്.നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.പ്രകോപനത്തില്‍ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഹരിദാസിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയൻ പറഞ്ഞു. അതേസമയം തലശ്ശേരിയില്‍ ഇന്ന് പുലർച്ചെ കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്‍  ഹരിദാസന്റെ മൃതദേഹം ന്യൂമാഹിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.വൈകിട്ട് 5:30 ഓടെയാണ് ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചത്.നൂറുകണക്കിന് സി.പി.എം. പ്രവര്‍ത്തകരും നേതാക്കളും ഹരിദാസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

    Read More »
  • Food

    വണ്ണം കുറയ്ക്കാൻ എളുപ്പത്തിൽ ഒരു പാനീയം

    വണ്ണം എന്നും നമ്മുടെയൊക്കെ പ്രശ്‌നമാണ്, ശരീര വണ്ണം കുറയ്ക്കുക എന്നത് നമ്മുടെയൊക്കെ സൗന്ദര്യ സങ്കല്‍പ്പത്തിന്റെ ഭാഗം കൂടിയാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുടെ എണ്ണം ചെറുതല്ല.അതിനായി എത്രത്തോളം പണം വേണമെങ്കിലും ചിലവാക്കും.പരസ്യങ്ങളുടെ പുറകേ പോകുന്നവരുടെ എണ്ണവും ചെറുതല്ല. ശരീരഭാരവും കൊഴുപ്പും കുറയ്ക്കാനുള്ള മരുന്നുകള്‍ക്കും മറ്റുമായി വലിയതോതിലാണ് ആളുകള്‍ പണം ചിലവഴിക്കുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ ഇതിനുള്ള പരിഹാരം ഉണ്ട്.  നാം  നിത്യേന കണ്ടു കളയുന്ന എല്ലാം നമ്മള്‍ തേടി നടക്കുന്നതാണങ്കിലോ? ഇതില്‍ പ്രധാനപ്പെട്ട പാനീയമാണ് ഇഞ്ചിയും നാരങ്ങയും ചേര്‍ത്തുണ്ടാക്കിയ ജ്യൂസ്. ഇത് ശരീരത്തിന്റെ മെറ്റാബോളിസം വര്‍ധിപ്പിക്കുന്നു. കൂടാതെ വിശപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് തുടര്‍ച്ചയായി കുടിക്കുന്നതും വ്യായാമവും കൂടെ ശീലിക്കുന്നതും വേഗത്തില്‍ ഫലം ലഭിക്കുന്നതായി കാണുന്നു. വളരെ എളുപ്പത്തില്‍ ചെലവ് കുറച്ച് തയ്യാറാക്കിയെടുക്കാൻ കഴിയുന്നതാണ് ഈ പാനീയം

    Read More »
Back to top button
error: