വിശ്വനാഥൻ ആനന്ദ്, ഹരികൃഷ്ണൻ, ഇപ്പോൾ പ്രഗ്ഗനാനന്ദ: ലോക ചാമ്പ്യനെ ആട്ടിമറിച് പതിനാറ്കാരൻ.
ഇന്ത്യന്‍ ഇതിഹാസങ്ങളായ വിശ്വനാഥന് ആനന്ദ്, ഹരികൃഷ്ണന് എന്നിവർക്ക് ശേഷം ലോക ചാമ്പ്യൻ മഗ്നസ് കാഴ്സണെ തോൽപ്പിച് വീണ്ടും ഒരു ഇന്ത്യയ്ക്കാരൻ.എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിലാണ് ലോക ചാമ്പ്യൻ മാഗ്നസ് കാള്‍സണെ ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര് പ്രഗ്ഗനാനന്ദ അട്ടിമറിച്ചത്.
16 വയസ് മാത്രം പ്രായമുള്ള പ്രഗനാനന്ദ എട്ടാം റൗണ്ടിലാണ് അദ്ഭുത വിജയം സ്വന്തമാക്കിയത്. തമിഴ്നാട് പാഡി സ്വദേശിയാണ് പ്രഗ്ഗനാനന്ദ.
എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ എട്ടു പോയിന്റുകളുമായി 12-ാം സ്ഥാനക്കാരനായ പ്രഗ്ഗനാന വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ലോക ചാമ്പ്യനെ നേരിടാനെത്തിയത്.
കറുത്ത കരുക്കളുമായി കളിച്ച താരം 39 നീക്കങ്ങള്‍ക്കൊടുവില്‍ കാള്‍സനെ വീഴ്ത്തി. ആദ്യ റൗണ്ടുകളില്‍ ഒരു വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ വഴങ്ങിയത്. നിലവില്‍ ടൂര്‍ണമെന്റിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റഷ്യയുടെ ഇയാന്‍ നെപോമ്നിയാച്ചിയാണ് 19 പോയന്റാണുള്ളത്.