മയക്കുമരുന്ന് നിരോധനനിയമം പ്രായോഗികമായി നടപ്പിലാക്കുമ്പോൾ എൻഫോഴ്മെന്റ് ഉദ്യോഗസ്ഥർ നേരിടുന്ന സങ്കീർണമായ നിയമപ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ ഉതകുന്ന ‘മയക്കുമരുന്ന് നിരോധന നിയമം പ്രായോഗിക നടപടിക്രമങ്ങൾ’ എന്നപുസ്തകം തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.
എക്സൈസ് വകുപ്പിലെ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രൻ രചിച്ച പുസ്തകം എക്സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ ഐ.പി.എസ് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അച്ചടിച്ച് ഉദ്യോഗസ്ഥർക്കായി തയ്യാറാക്കിയ ‘മയക്കുമരുന്ന് നിരോധന നിയമം പ്രായോഗിക നടപടിക്രമങ്ങൾ’ എന്ന ഈപുസ്തകം ചടങ്ങിൽവച്ച് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുമായ എൻ. അശോക് കുമാർ സദസ്സിനു പരിചയപ്പെടുത്തി.