സ്വിസ് ബാങ്കില്‍ മുന്‍ ഐ. എസ്. ഐ തലവന് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം
സ്വിറ്റ്സര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്യൂസില്‍ നിന്ന് ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം ഉന്നത രാഷ്ട്രീയക്കാരും മുന്‍ ഐഎസ്‌ഐ തലവന്‍ ജനറല്‍ അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍ അടക്കമുള്ളവര്‍ നിക്ഷേപം നടത്തിയതായാണ് റിപ്പോര്‍ട്ട്. പാകിസ്താനി പൗരന്മാരുമായി ബന്ധമുള്ള 600 ഓളം അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തായത്. ഇതില്‍ ഉന്നത നേതാക്കന്മാരും ഉള്‍പ്പെടും.
1979 മുതല്‍ 87 വവരെ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവനായിരുന്നു അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍.<span;>സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിലെ മുജാഹിദീനികളെ പിന്തുണയ്ക്കാന്‍ അമേരിക്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ പണവും മറ്റ് സഹായങ്ങളും അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന് സഹായമായി ലഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മുജാഹിദീനുള്ള സൗദി അറേബ്യയുടെയും യുഎസിന്റെയും സഹായം സിഐഎയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്നും ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് പറയുന്നു. അക്തര്‍ അബ്ദുര്‍ റഹ്‌മാന്റെ നേതൃത്വത്തിലുള്ള പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ഈ പണത്തിന്റെ അവസാനത്തെ സ്വീകര്‍ത്താവെന്നും റിപ്പോര്‍ട്ട് ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ വാര്‍ത്ത കൂടുതൽ ശക്തമായ രീതിയില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു.