Month: February 2022

  • Kerala

    ചെങ്ങന്നൂരിൽ ബൈക്ക് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറി രണ്ടു പേർ മരിച്ചു

    ചെങ്ങന്നൂര്‍: ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ ബന്ധുക്കളായ യുവതിക്കും യുവാവിനും ദാരുണാന്ത്യം.ചാരുംമൂട് ചുനക്കര തെക്ക് കൊപ്പാറയില്‍ എ.ജെ വില്ലയില്‍ അലന്‍ ജെ.തോമസ്(27), ബന്ധുവായ ചാരുംമൂട് ചുനക്കര തെക്ക് നമ്ബോഴില്‍ ജയന്‍ വില്ലയില്‍ ജെന്‍സി ആന്‍ ജോസ്(25) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലിശ്ശേരി പാലത്തിനു സമീപത്താണ് അപകടം ഉണ്ടായത്.ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും തിരുവല്ലയിലേയ്ക്ക് പോകുകയായിരുന്ന അലനും ജെന്‍സിയും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിറകുവശത്തെ ടയര്‍ പൊട്ടി നിയന്തം വിട്ട് എതിരെ വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പർ ഫാസ്റ്റ് ബസ്സില്‍ ഇടിക്കുകയായിരുന്നു.

    Read More »
  • Kerala

    റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

    ചങ്ങനാശേരി: തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം.ചങ്ങനാശേരി കൊലാരം മത്തായി സെബാസ്റ്റ്യന്റെ മകന്‍ മിലന്‍ സെബാസ്റ്റ്യന്‍ (22) ആണ് മരിച്ചത്. ഹൈദരബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്‌സ്പ്രസില്‍ നിന്നും വീണാണ് അപകടം.   പാലക്കാട് നിന്നും ചങ്ങനാശേരിയിലേക്ക് വരികയായിരുന്നു.വെള്ളം വാങ്ങാനായി തൃശൂര്‍ സ്റ്റേഷനില്‍ ഇറങ്ങി തിരിച്ചു വരുമ്ബോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിനാല്‍ ചാടിക്കയറിയപ്പോഴായിരുന്നു അപകടം.പരുക്കേറ്റ മിലനെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.  

    Read More »
  • Kerala

    ചരിത്രത്തിലാദ്യമായി ഹിന്ദു ഉദ്യോഗസ്ഥന് ലെഫ്റ്റനന്‍റ് കേണലായി സ്ഥാനക്കയറ്റം നല്‍കി പാക്കിസ്ഥാൻ

    ഇസ്ലാമാബാദ്: ചരിത്രത്തിലാദ്യമായി ഹിന്ദു ഉദ്യോഗസ്ഥന് ലെഫ്റ്റനന്‍റ് കേണലായി സ്ഥാനക്കയറ്റം നല്‍കി പാകിസ്താൻ.സിന്ധ് പ്രവിശ്യയിലെ താര്‍ ജില്ലയില്‍ നിന്നുള്ള കെലാഷ് കുമാറിനാണ് പാകിസ്താൻ സൈന്യം സ്ഥാനക്കയറ്റം നല്‍കിയത്. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഹിന്ദു-പാകിസ്ഥാനി ഉദ്യോഗസ്ഥനാണ് കെലാഷ് കുമാര്‍.പാകിസ്ഥാന്‍ സൈന്യത്തിന്‍റെ മെഡിക്കല്‍ കോര്‍പ്സില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം.

    Read More »
  • Kerala

    ഇരുകൂട്ടരും സംയമനം പാലിക്കണം; യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി താലിബാൻ 

    കാബൂള്‍: യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി താലിബാന്‍. അക്രമത്തിന്‍റെ പാതയില്‍ നിന്ന് യുക്രൈനും റഷ്യയും പിന്മാറണമെന്നും ഇരുകക്ഷികളും സംയമനം പാലിക്കണമെന്നും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. യുക്രൈനിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും, റഷ്യയുടെ ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളില്‍ ഉത്കണ്ഠയുണ്ടെന്നും താലിബാന്‍ വ്യക്തമാക്കി.

    Read More »
  • Health

    കോവിഡ് കണക്കുകൾ: ഇന്ന് കേരളത്തിൽ 3581പേർക്ക് കൂടെ കോവിഡ്

    കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട് 129, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,18,975 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,16,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2597 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 353 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   നിലവില്‍ 37,239 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 43 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം…

    Read More »
  • Kerala

    ഭർത്താവിനെ ആദ്യം കൊല്ലാൻ പ്ലാനിട്ടു, പിന്നീട് മയക്കുമരുന്ന് കേസിൽ പെടുത്താനും;വണ്ടൻമേട് പഞ്ചായത്തംഗമായ ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ

    ഇടുക്കി: കാമുകനോടൊപ്പം ചേർന്ന് ആദ്യം ഭർത്താവിനെ കൊല്ലാനാണ് പ്ലാനിട്ടത്.അതു നടക്കാതെ വന്നതോടെയാണ് മയക്കുമരുന്ന് കേസിൽ പെടുത്താനുള്ള ശ്രമം നടത്തിയത്.പക്ഷെ അന്വേഷണ ഉദ്യോഗസ്ഥരുടെ സാമർത്ഥ്യത്തിന് മുന്നിൽ അതും ചീറ്റിപ്പോയതോടെ അറസ്റ്റിലായത് പഞ്ചായത്ത് അംഗം കൂടിയായ ഭാര്യയും കൂട്ടാളികളും.    ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ നിന്നും നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചയാളാണ് ഭര്‍ത്താവിനെ മയക്കു മരുന്നു കേസില്‍ കുടുക്കുന്നതിന് വേണ്ടി കാമുകനൊപ്പം ചേര്‍ന്ന് പദ്ധതി നടപ്പാക്കിയ സൗമ്യ.ഓട്ടോറിക്ഷ ചിഹ്നത്തില്‍ 12-ാം വാര്‍ഡില്‍ മത്സരിച്ച സൗമ്യ എതിരാളികളെ നിഷ്പ്രഭരാക്കിയുള്ള വിജയമാണ് നേടിയത്.ഇതേ വാര്‍ഡില്‍ തന്നെ പെട്ടയാളാണ് സൗമ്യയുടെ കാമുകന്‍ വിനോദും.പ്രവാസിയായ ഇയാൾ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താറുള്ളപ്പോഴൊക്കെ  സൗമ്യയുമായി എറണാകുളത്തെ ഹോട്ടലില്‍ തങ്ങുന്നത് പതിവായിരുന്നു. പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ക്കായി പോകുന്നുവെന്ന് പറഞ്ഞാണ് സൗമ്യ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്.ഇതിനിടയ്ക്ക് ഒരു പരിചയക്കാരൻ വിനോദിനോടൊപ്പം  ഹോട്ടലില്‍ വച്ച്‌ സൗമ്യയെ കണ്ടപ്പോൾ വീഡിയോ എടുത്ത് ഭര്‍ത്താവിന് അയച്ചു കൊടുത്തു.ഇതിന്റെ പേരില്‍ ഭര്‍ത്താവ് സുനിൽ ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നു.ഇടവകപ്പള്ളിയിലെ പുരോഹിതന്‍ മധ്യസ്ഥത വഹിച്ചാണ് പ്രശ്നങ്ങള്‍…

    Read More »
  • Religion

    മണര്‍കാട് കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും 26ന്

    മണർകാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും ഇന്ന് നടക്കും. 26ന് രാവിലെ 7ന് അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേമിൻ്റെ പ്രധാന കാര്‍മ്മികത്വത്തിൽ കുർബാന. തുടർന്ന് അനുഗ്രഹപ്രഭാഷണവും ധൂപപ്രാര്‍ത്ഥനയും പ്രദക്ഷിണവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും. വനിതാ സമാജം മണർകാട് മേഖലാ പ്രസിഡന്റ് ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ വനിതാസമാജം അംഗങ്ങൾ നേര്‍ച്ചവിളമ്പിനാവശ്യമായ നെയ്യപ്പം തയ്യാറാക്കി. പെരുമ്പള്ളി തിരുമേനി അനുസ്മരണ യോഗം കത്തീഡ്രൽ വികാരി ഇ.ടി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത, സഹവികാരി ഫാ. കുറിയാക്കോസ് കാലായിൽ എന്നിവർ പ്രസംഗിക്കും.

    Read More »
  • Kerala

    ഈരാറ്റുപേട്ട- വാഗമൺ – പീരുമേട് റോഡ് നിർമ്മാണം നേരിട്ട് നിരീക്ഷിക്കും: മന്ത്രി മുഹമ്മദ് റിയാസ്

    പാലാ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലയിലേക്കുള്ള റോഡ് എന്ന നിലയിൽ ഈരാറ്റുപേട്ട- വാഗമൺ – പീരുമേട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രത്യേക സംവിധാനത്തിലൂടെ നേരിട്ട് നിരീക്ഷിക്കുമെന്ന് പൊതു മരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഈരാറ്റുപേട്ട നടയ്ക്കൽ ഹുദാ ജംഗ്ഷനിൽ  റോഡ് നിർമ്മാണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയിൽ പ്രതിസന്ധി നേരിടുന്ന വിനോദ സഞ്ചാര മേഖലയുടെ ഉണർവ് സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കും. പൊതു മരാമത്ത് വകുപ്പ് നടപ്പാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ക്രിയാത്മകമായ നിർദേശങ്ങൾ നൽകാനും സൃഷ്ടിപരമായ വിമർശനങ്ങൾ ഉയർത്താനും ജനങ്ങൾക്ക് അവകാശമുണ്ട്. ഫോണിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയും ഉപയോഗിക്കാനാകുന്ന പുതു സംവിധാനം ഉടൻ നിലവിൽ വരും. ഇതിലൂടെ വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഗുണമേൻമയും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 19 .90 കോടി രൂപ മുതൽ മുടക്കിൽ ബിഎം ആന്റ് ബിസി നിലവാരത്തിലാണ് ഈരാറ്റുപേട്ട-വാഗമൺ-പീരുമേട് സംസ്ഥാന പാത നവീകരിക്കുന്നത്.…

    Read More »
  • Kerala

    കാഞ്ഞിരപ്പള്ളി ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ – സെക്ഷൻ ഓഫീസുകൾ ഇനി പുതിയ കെട്ടിടത്തിൽ 

    കോട്ടയം: ജലവൈദ്യുത പദ്ധതികളിലൂടെ ഉത്പ്പാദിക്കുന്ന വൈദ്യുതിയുടെ ഉപയോഗം കർശനമായി നിയന്ത്രിക്കമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കാഞ്ഞിരപ്പള്ളി ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍ ഓഫീസിനും സെക്ഷന്‍ ഓഫീസിനുമായി പുതുതായി നിര്‍മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ചെലവ് കുറഞ്ഞ ഊർജ്ജസ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണം. ഗാർഹിക, കാർഷീക ഊർജ്ജ ആവശ്യങ്ങൾക്ക് സൗരോർജ്ജ സംവിധാനങ്ങൾ ഏറെ ഫലപ്രദമാണെന്നും ഇത് സജ്ജമാക്കാൻ സർക്കാർ മികച്ച പ്രോത്സാഹനമാണ് നൽകി വരുന്നതെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടത്തുന്ന പൊതുസമ്മേളനത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു . ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി. ലിമിറ്റഡ് ഐ.ടി. ആന്റ് വിതരണ വിഭാഗം ഡയറക്ടര്‍ എസ്. രാജ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കെ.എസ്.ഇ.ബി. ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി. മുരുകദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമ…

    Read More »
  • Kerala

    പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം  27ന്;  മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

    കോട്ടയം: പോളിയോ വൈറസ് നിർമാർജ്ജനം ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഫെബ്രുവരി 27ന് ജില്ലയിൽ നടക്കും. കുട്ടികളിൽ അംഗവൈകല്യത്തിനും പിള്ളവാതത്തിനും ഇടയാക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് അഞ്ചു വയസുവരെയുള്ള ജില്ലയിലെ 1.08 ലക്ഷം കുട്ടികൾക്കാണ് പോളിയോ തുള്ളി മരുന്നു നൽകുക. കോട്ടയം ജനറൽ ആശുപത്രിയിൽ രാവിലെ ഒൻപതിന് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി എൻ വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽ എ അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്ററ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ ആശുപത്രി സൂപ്രണ്ട് ഡോ.ആർ ബിന്ദുകുമാരി എൻ എച്ച് എം പ്രോഗ്രാം മാനേജർ ഡോ അജയ് മോഹൻ സംബന്ധിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് 1296 ബൂത്തുകളാണു ഇതിനായി ജില്ലയിൽ പ്രവർത്തിക്കുക ബൂത്തിലുണ്ടാകുന്ന രണ്ട് വാക്സിനേറ്റർമാരും…

    Read More »
Back to top button
error: