KeralaNEWS

റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

ചങ്ങനാശേരി: തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം.ചങ്ങനാശേരി കൊലാരം മത്തായി സെബാസ്റ്റ്യന്റെ മകന്‍ മിലന്‍ സെബാസ്റ്റ്യന്‍ (22) ആണ് മരിച്ചത്. ഹൈദരബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്‌സ്പ്രസില്‍ നിന്നും വീണാണ് അപകടം.
 

പാലക്കാട് നിന്നും ചങ്ങനാശേരിയിലേക്ക് വരികയായിരുന്നു.വെള്ളം വാങ്ങാനായി തൃശൂര്‍ സ്റ്റേഷനില്‍ ഇറങ്ങി തിരിച്ചു വരുമ്ബോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിനാല്‍ ചാടിക്കയറിയപ്പോഴായിരുന്നു അപകടം.പരുക്കേറ്റ മിലനെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

 

Back to top button
error: