KeralaNEWS

ഇരുകൂട്ടരും സംയമനം പാലിക്കണം; യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി താലിബാൻ 

കാബൂള്‍: യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി താലിബാന്‍. അക്രമത്തിന്‍റെ പാതയില്‍ നിന്ന് യുക്രൈനും റഷ്യയും പിന്മാറണമെന്നും ഇരുകക്ഷികളും സംയമനം പാലിക്കണമെന്നും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
യുക്രൈനിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും, റഷ്യയുടെ ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളില്‍ ഉത്കണ്ഠയുണ്ടെന്നും താലിബാന്‍ വ്യക്തമാക്കി.

Back to top button
error: