ഇസ്ലാമാബാദ്: ചരിത്രത്തിലാദ്യമായി ഹിന്ദു ഉദ്യോഗസ്ഥന് ലെഫ്റ്റനന്‍റ് കേണലായി സ്ഥാനക്കയറ്റം നല്‍കി പാകിസ്താൻ.സിന്ധ് പ്രവിശ്യയിലെ താര്‍ ജില്ലയില്‍ നിന്നുള്ള കെലാഷ് കുമാറിനാണ് പാകിസ്താൻ സൈന്യം സ്ഥാനക്കയറ്റം നല്‍കിയത്.
ഈ പദവിയിലെത്തുന്ന ആദ്യത്തെ ഹിന്ദു-പാകിസ്ഥാനി ഉദ്യോഗസ്ഥനാണ് കെലാഷ് കുമാര്‍.പാകിസ്ഥാന്‍ സൈന്യത്തിന്‍റെ മെഡിക്കല്‍ കോര്‍പ്സില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം.