Month: February 2022

  • Kerala

    കുടിച്ച കള്ളിനാണെ സത്യം, ഇതൊരു കഥയാണ്; വായിച്ച് വാളുവയ്ക്കരുത്

    കുടിയൻമാർക്ക് കുടിച്ചതിന്റെ കെട്ട് വിട്ട ശേഷം മാത്രമേ ബോധം വീഴാറുള്ളൂ.അത് സ്വാഭാവികം. അതുവരെ ബാധ കയറിയപോലെയാണ് അവരുടെ രീതികൾ.ചിലർ കുടിച്ചതിനു ശേഷം വീട്ടിലേക്കുള്ള വഴി മറന്ന് റോഡുവക്കിലും കടത്തിണ്ണയിലും കിടന്നുറങ്ങും.സകലമാന പരിചയക്കാരെയും കെട്ട്യോളെയും എന്തിനേറെ സ്വന്തം മക്കളെ പോലും ആ സമയത്ത് അവർ തന്തയ്ക്ക് വിളിക്കും.ചിലരാകട്ടെ കത്തിക്കുത്ത് നടത്തി ലോക്കപ്പിന്റെ തണുത്ത സിമന്റ് തറയിൽ പോലീസുകാർക്ക് കൂട്ടെന്നപോലെ കിടക്കും.മറ്റു ചിലരാകട്ടെ നാലുകാലിൽ വീട്ടിലെത്തി ഏകാംഗ നാടകം കളിക്കും.അതുവരെ കരഞ്ഞുകൊണ്ടിരുന്ന പെണ്ണുമ്പിള്ള ഇരുട്ടത്ത് ആരും കാണാതെ അടിവയറ്റിൽ മുട്ടുകാൽ കയറ്റുന്നതൊടെ അതിനും തിരശ്ശീല വീഴും.പിറ്റേന്ന് ഇതൊന്നും ഇവർക്ക് ഓർമ്മ കാണുകയുമില്ല-അന്നും കള്ള് കുടിക്കുന്നത് ഒഴിച്ച്. എന്നാൽ ഇതിൽനിന്നെല്ലാം വിത്യസ്തനാമൊരു കുടിയനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.നല്ല ഓർമ്മശക്തി കിട്ടാൻ ചെത്തിയിറക്കുന്ന സമയത്തുതന്നെ അന്തിക്കള്ള് മോന്തണമെന്നാണ് അയാളുടെ പക്ഷം.അതേ സുഹൃത്തുക്കളെ അയാളിപ്പോൾ ആരാണ്ടെങ്ങാനത്തെ ഷാപ്പിലിരുന്ന് അന്തിക്കള്ള് മോന്തിക്കൊണ്ടിരിക്കയാണ്.ഇപ്പോൾ അയാളുടെ മനോമുകിരത്തിൽ എഴുത്താശാന്റെ മുന്നിലിരുന്ന് കൊച്ചിലെ തറയും പറയും പഠിച്ച ഓർമ്മകൾ വരെയുണ്ട്.ആദ്യം പഠിച്ചത് തറ, പിന്നെങ്ങനെ നന്നാവും…

    Read More »
  • NEWS

    റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടന്‍

    യുദ്ധം തുടരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളും റഷ്യക്കെതിരെ നിരോധനം ഏര്‍പ്പെടുത്തി.റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് പോളണ്ടും ചെക്ക് റിപ്പബ്ലിക്കും. അതിനിടെ, യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിക്കാന്‍ ആക്രമണം ശക്തമാക്കി റഷ്യ. താപവൈദ്യുത നിലയത്തിന് സമീപം തുടരെ സ്ഫോടനം നടത്തി. തീര നഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു. ചർച്ചകൾക്ക് വഴങ്ങാതെ റഷ്യ യുദ്ധം തുടരുകയാണ്. അതേസമയം, താൻ കീവില്‍ ഉണ്ടെന്നും പ്രതിരോധം തുടരുമെന്നും യുക്രെയ്ന്‍ പ്രസിഡഡന്‍റ് വൊളോഡിമെര്‍ സെലെന്‍സ്കി പറഞ്ഞു.എന്നാൽ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുട്ടിന്‍ രംഗത്തെത്തിയിട്ടുണ്ട്. ബോർഡറുകൾ പലതും ഇനിയും തുറന്നിട്ടില്ലാത്തതിനാൽ പോളണ്ട് അതിർത്തിയിലേക്ക് 20 കിലോമീറ്ററുകളോളം നടന്നിട്ടാണ് വിദ്യാർത്ഥികൾ സുരക്ഷാകേന്ദ്രങ്ങളിലേക്ക് എത്തുന്നത്. കാർകീവിൽ ഇപ്പോഴും റഷ്യ ഷെൽ ആക്രമണം തുടരുകയാണ്.

    Read More »
  • Kerala

    ഐ.എസ്.എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ചെന്നെയിന്‍ എഫ്.സി പോരാട്ടം

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നു നടക്കുന്ന നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നെയിൻ എഫ്‌സിയെ നേരിടും.ലീ​ഗിൽ ഇനി ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം വിജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാനാകു.കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടതാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി  മാറിയത്.എന്നാൽ ഇന്നു ചെന്നൈയെ പരാജയപ്പെടുത്തി തിരിച്ചു വരാനുളള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതേ സമയം സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച ചെന്നൈയിന്‍ എ.ഫ്‌സി ആശ്വാസ ജയത്തിന് വേണ്ടിയാവും ഇന്നിറങ്ങുക. ഐ.എസ്.എല്ലില്‍ കഴിഞ്ഞ ആറു മത്സരങ്ങളില്‍ ചെന്നൈയിന് വിജയിക്കാനായിട്ടില്ല.ഒരു മാസം മുമ്ബ് നോര്‍ത്ത് ഈസ്റ്റിനെതിരെ നേടിയ വിജയമാണ് ഈ സീസണില്‍ ചെന്നൈയിന്റെ അവസാന വിജയം.

    Read More »
  • NEWS

    റഷ്യ യുക്രൈൻ യുദ്ധം പിടിമുറുകുന്ന സാഹചര്യത്തിൽ സമാധാന സന്ദേശവുമായി പോപ് ഫ്രാന്‍സിസ്

    യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ സമാധാന സന്ദേശവുമായി പോപ്പ് ഫ്രാന്‍സിസ്. ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭ മേധാവിയും വത്തിക്കാൻ തലവനുമായ സമാധാന സന്ദേശം പങ്കുവച്ച് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം (#PrayTogether) , യുക്രൈന്‍ (#Ukraine) എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ക്രൂശിതമായ ക്രിസ്തുവിന്‍റെ ചിത്രത്തില്‍.   ‘എല്ലാ യുദ്ധക്കളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നു. രാഷ്ട്രീയത്തിന്‍റെയും മനുഷ്യത്വത്തിന്‍റെ പരാജയമാണ് യുദ്ധം. അപമാനകരമായ കീഴടങ്ങല്‍, പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കല്‍’ ഫ്രാന്‍സിസ് മാര്‍പാപ്പ രേഖപ്പെടുത്തി.   വെള്ളിയാഴ്ച നടന്ന മറ്റൊരു സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ചു. റഷ്യന്‍ അംബാസിഡറുമായി 30 മിനുട്ടോളം സംസാരിച്ച മാര്‍പാപ്പ. റഷ്യയുടെ യുക്രൈന്‍ അധിവേശം സംബന്ധിച്ച ആശങ്ക പങ്കുവച്ചതായാണ് റിപ്പോര്‍ട്ട്. അതേ സമയം റഷ്യ യുക്രൈന്‍ സംഘര്‍ഷത്തില്‍ മദ്ധ്യസ്ഥം വഹിക്കാം എന്ന് മാര്‍പാപ്പ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വത്തിക്കാന്‍ തള്ളികളഞ്ഞു.   അതേസമയം, യുക്രൈൻ ചർച്ചക്ക് സന്നദ്ധത അറിയിച്ചെങ്കിലും റഷ്യ വെടി നിർത്തിയില്ല. നിമിഷങ്ങൾക്കകം യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ്…

    Read More »
  • കെയ്ന്‍ എനര്‍ജി കേസ് ഒത്തുതീര്‍പ്പിലേക്ക്; കേന്ദ്ര സര്‍ക്കാര്‍ 7900 കോടി രൂപ നല്‍കും

    ന്യൂഡല്‍ഹി: കെയ്ന്‍ എനര്‍ജിയുമായുള്ള നികുതി തര്‍ക്കം 7900 കോടി രൂപ നല്‍കി തീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ബ്രിട്ടീഷ് കമ്പനിയായ കെയ്ന്‍സ് എനര്‍ജി (ഇപ്പോള്‍ കാപ്രികോണ്‍ എനര്‍ജി) ഇന്ത്യന്‍ ഉപസ്ഥാപനമായ കെയ്ന്‍ ഇന്ത്യയ്ക്ക് ഓഹരി കൈമാറിയ ഇടപാടില്‍ 10247 കോടി രൂപ നികുതി നല്‍കണമെന്നതു സംബന്ധിച്ച തര്‍ക്കമാണ് ഒടുവില്‍ രാജ്യാന്തര തര്‍ക്ക പരിഹാര ട്രൈബ്യൂണലില്‍ വരെ എത്തിയത്. 2006 ലാണ് സംഭവം. കെയ്ന്‍ എനര്‍ജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനിക്ക് റീഫണ്ട് ആയി നല്‍കാനുള്ള തുകയും കെയ്ന്‍ ഇന്ത്യയില്‍ നിന്ന് കമ്പനിക്ക് കിട്ടേണ്ട ലാഭവിഹിതവും അടക്കം നല്‍കണമെന്ന് രാജ്യാന്തര തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. ഇപ്പോള്‍ 79000 കോടി രൂപ ഇന്ത്യ കമ്പനിക്ക് നല്‍കാന്‍ തയാറായതോടെ വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനാണ് പരിഹാരമാകുന്നത്. ഇതിനിടെ ജനുവരിയില്‍ കാപ്രികോണ്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരായ നിയമനടപടികള്‍ അവസാനിപ്പിച്ചിരുന്നു. ഇതും നഷ്ടപരിഹാരം നല്‍കി ഒത്തുത്തീര്‍പ്പാക്കുന്നതില്‍ സഹായകമായി.  

    Read More »
  • Business

    ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്: പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള സമയപരിധി നീട്ടി

    മുംബൈ: സ്റ്റോക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഫെബ്രുവരി 24-ന് കൊളാറ്ററല്‍ പുതുക്കി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് ക്ലയന്റ് തലത്തില്‍ കൊളാറ്ററല്‍ വേര്‍തിരിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയിട്ടുള്ളത്. 2021 ജൂലൈ 20-ന് പുറപ്പെടുവിച്ച പകര്‍പ്പ് നോട്ടീസ് അനുസരിച്ച്, പുതിയ കംപ്ലയന്‍സ് ചട്ടക്കൂട് 2021 ഡിസംബര്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു, എന്നാല്‍ ഇടപാടുകാരുടെ ഓഹരികള്‍ അനധികൃതമായി പണയം വെച്ച കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗുമായി ബന്ധപ്പെട്ട വീഴ്ച കാരണം അത് മാറ്റിവയ്‌ക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ അറിയിപ്പ് പ്രകാരം പുതുക്കിയ തീയതി മെയ് 02, 2022 ആക്കിയിരിക്കുകയാണ്. മുമ്പ് രണ്ട് പ്രാവശ്യം ഈ ചട്ടം പുതുക്കല്‍ നീട്ടി വച്ചതാണ്.ആദ്യം ഇത് 2021 ഡിസംബര്‍ 1 മുതല്‍ എന്നായിരുന്നു അറിയിപ്പ്. പിന്നീട് അത് 2022 ഫെബ്രുവരി 28 വരെ നീട്ടി. അതാണ് മൂന്നാമതും നീട്ടിയത്. ‘മേല്‍പ്പറഞ്ഞ സമയപരിധി…

    Read More »
  • Health

    കോട്ടയം കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രം സ്ഥാപിക്കുന്നു; സ്‌കാനിംങ് മെഷീൻ ഉദ്ഘാടനം 26ന്

    കോട്ടയം: കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്ത് സ്ഥാപിക്കുന്ന അൾട്രാ സൗണ്ട് സ്‌കാനിങം മെഷീനിന്റെ ഉദ്ഘാടനം ഫെബ്രുവരി 26 ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കുറിച്ചി ഹോമിയോ ആശുപത്രി വളപ്പിൽ നടക്കുന്ന ചടങ്ങ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് മുൻകൈ എടുത്താണ് പതിമൂന്നു ലക്ഷം രൂപ വിനിയോഗിച്ചു അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രണം സ്ഥാപിച്ചത്. ഗ്രാമീണ മേഖലയിൽ അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രം നിലവിലില്ല. ഈ സാഹചര്യത്തിൽ ഇത് കൂടുതൽ ഗുണകരമായി മാറും. ഈ അൾട്രാ സൗണ്ട് സ്‌കാനിങ് മെഷ്യൻ സ്ഥാപിക്കുന്നതോടെ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ സ്‌കാനിംങ് എടുക്കാൻ സാധിക്കുന്നതാണ്. ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് അൾട്ടാ സൗണ്ട് സ്‌കാനിങ് നടത്താൻ സാധിക്കും. ആശുപത്രിയിലെ ഫെർട്ടിലിറ്റി ക്ലിനിക്കിന് വേണ്ടി ഇത് ഉപയോഗിക്കാൻ സാധിക്കും. വേരിക്കോസ് വെയിൻ, അൾസർ…

    Read More »
  • Movie

    മോഹന്‍ലാല്‍, ആഷിഖ് അബു ചിത്രത്തിൽ അഭിനയിക്കുന്നില്ല എന്ന് ആന്‍റണി പെരുമ്പാവൂർ

    ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍  നായക വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ആന്‍റണി പെരുമ്പാവൂർ. ആഷിഖ് അബു സംവിധാനം ചെയ്യുന്നതോ സന്തോഷ് ടി. കുരുവിള നിർമിക്കുന്നതോ ആയ മോഹൻലാല്‍ ചിത്രത്തെക്കുറിച്ചുള്ള ചർച്ചപോലും ഇതുവരെ നടന്നിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ ചിത്രീകരണം ഏപ്രിൽ 14ന് പൂർത്തിയാകും. അതിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ ആരംഭിക്കും. ഇതിനു ശേഷമാകും പുതിയ പ്രോജക്ടുകളെക്കുറിച്ച് തീരുമാനിക്കുക എന്നും ആന്റണി കൂട്ടിച്ചേർത്തു. മൂണ്‍ഷോട്ട് എന്‍റര്‍ടെയ്മെന്‍റ്സ് നിര്‍മിക്കുന്ന ചിത്രത്തിനായി ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ എത്തും എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രത്തിന് താല്‍പ്പര്യമുണ്ടെന്ന് നേരത്തേ ആഷിഖ് അബുവും പറഞ്ഞിരുന്നു. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ചില സൂചനകള്‍ മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഉടമ സന്തോഷ് ടി കുരുവിളയും നല്‍കിയിരുന്നു.

    Read More »
  • Fiction

    മഹത്തായ ഇന്ത്യൻ അടുക്കള ഇനി ഹിന്ദിയിലേക്ക്

    മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ മാറി വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ 2021 ൽ പുറത്ത് വന്ന, ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ‘ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രം അതുവരെ ഉണ്ടായിരുന്ന അടുക്കള സങ്കൽപ്പങ്ങളോടുള്ള കലഹമായിരുന്നു. അടുക്കള സങ്കൽപ്പങ്ങൾ മാത്രമല്ല, കുറച്ചധികം അനാചാരങ്ങളോടും. നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് പേരില്ല എന്നത് ശ്രദ്ധേയമാണ്. തെന്നിന്ത്യ മുഴുവൻ ഏറ്റെടുത്ത ചിത്രം ഇപ്പോൾ ബോളിവുഡിൽ റീമേക്കിന് ഒരുങ്ങുകയാണ്. ഹർമൻ ബാവെജ, വിക്കി ബഹ്‌റി എന്നിവരാണ് റീമേക്കിനുള്ള ചിത്രത്തിന്റെ പകർപ്പവകാശം മേടിച്ചിരിക്കുന്നത്.   ഒരു വിവാഹിതയായ സ്ത്രീ അവടെ അനുഭവിക്കുന്ന ചില പ്രശ്നങ്ങളും.. സ്വപ്നങ്ങൾ പൂട്ടി വീടിനുള്ളിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട ഒരു പെണ്ണും.. ചില സാമൂഹിക കലാപങ്ങളും ഒക്കെയാണ് സിനിമയുടെ വിഷയം. സിനിമ ഹിന്ദിയിൽ നിർമ്മിക്കുമ്പോൾ സന്യാ മലഹോത്രയാണ് നിമിഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.

    Read More »
  • Kerala

    കെ. സച്ചിദാനന്ദൻ ഇനി കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ

    മലയാളത്തിലെ പ്രശസ്ത കവിയും സാഹിത്യ നിരൂപകനുമായ കെ.സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായി. 1996 മുതല്‍ 2006 വരെയുള്ള കാലയളവില്‍ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് തവണ അദ്ദേഹം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. 1946-ല്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് കെ. സച്ചിദാനന്ദന്‍ ജനിച്ചത്. അദ്ദേഹം ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്‍, ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്റര്‍, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി, ‘ഇഗ്നോ’വില്‍ പരിഭാഷാവകുപ്പ് പ്രൊഫസറും ഡയറക്ടര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

    Read More »
Back to top button
error: