KeralaNEWS

ചെങ്ങന്നൂരിൽ ബൈക്ക് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറി രണ്ടു പേർ മരിച്ചു

ചെങ്ങന്നൂര്‍: ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ ബന്ധുക്കളായ യുവതിക്കും യുവാവിനും ദാരുണാന്ത്യം.ചാരുംമൂട് ചുനക്കര തെക്ക് കൊപ്പാറയില്‍ എ.ജെ വില്ലയില്‍ അലന്‍ ജെ.തോമസ്(27), ബന്ധുവായ ചാരുംമൂട് ചുനക്കര തെക്ക് നമ്ബോഴില്‍ ജയന്‍ വില്ലയില്‍ ജെന്‍സി ആന്‍ ജോസ്(25) എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലിശ്ശേരി പാലത്തിനു സമീപത്താണ് അപകടം ഉണ്ടായത്.ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും തിരുവല്ലയിലേയ്ക്ക് പോകുകയായിരുന്ന അലനും ജെന്‍സിയും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിറകുവശത്തെ ടയര്‍ പൊട്ടി നിയന്തം വിട്ട് എതിരെ വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പർ ഫാസ്റ്റ് ബസ്സില്‍ ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: