Month: February 2022
-
India
വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു ബോധം കെട്ടു വീണു
കല്യാണ മണ്ഡപത്തില്‍ നിന്നും വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു ബോധം കെട്ടു വീണു. ഉത്തര്‍പ്രദേശ് ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയിലാണ് സംഭവം. ഒടുവില്‍ യുവതി കല്ല്യാണത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. കല്യാണ ദിവസം വരന്‍ തലമുടിയില്‍ അമിതമായി ശ്രദ്ധിക്കുകയും പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നത് കണ്ടതും സംശയം വര്‍ധിപ്പിച്ചു. അങ്ങനെയാണ് രഹസ്യം കണ്ടുപിടിച്ചത്. ഇതോടെ വരന്‍ വിഗ്ഗ് വച്ചതറിഞ്ഞ് യുവതി മണ്ഡപത്തില്‍ തല കറങ്ങി വീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ വിവാഹത്തിന് സമ്മതമല്ലെന്ന് വധു അറിയിക്കുകയും ചെയ്തു. ബീഹാറിലും അടുത്തിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തനിക്കും ബന്ധുക്കള്‍ക്കും ഭക്ഷണം വിളമ്ബാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയിരുന്നു. ബീഹാറിലെ പൂര്‍ണിയയില്‍ ആയിരുന്നു സംഭവം.
Read More » -
Kerala
വലിയഴീക്കല്‍ പാലം മാര്‍ച്ച് 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും
കൊല്ലം:ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അഴീക്കല്‍ അഴിമുഖത്തിനു കുറുകെ നിര്‍മാണം പൂര്‍ത്തിയായ വലിയഴീക്കല്‍ പാലം മാര്‍ച്ച് 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നു ബോ സ്ട്രിങ് ആര്‍ച്ചുള്ള പാലമാണിത്.13 മീറ്റര്‍ വീതിയില്‍ 976 മീറ്ററാണ് പാലത്തിന്റെ നീളം.29 സ്പാനുകളുള്ള പാലത്തിന്റെ പ്രധാന ആകര്‍ഷണം മധ്യഭാഗത്ത് 110 മീറ്റര്‍ നീളത്തിലുള്ള മൂന്ന് ബോ സ്ട്രിങ് ആര്‍ച്ചുകളാണ്. 2016 മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങിയ പാലം 146 കോടി രൂപ വകയിരുത്തിയാണ് പൂര്‍ത്തിയാകുന്നത്.വലിയ മത്സ്യബന്ധന യാനങ്ങള്‍ക്ക് പാലത്തിനടിയിലൂടെ അനായാസമായി കടന്നുപോകാം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കായിരുന്നു നിര്‍മാണച്ചുമതല.പാലത്തിന്റെ മധ്യഭാഗത്തുനിന്ന് കടലിലെയും കായലിലേയും കാഴ്ചകള്‍ ആസ്വദിക്കാം. വലിയഴീക്കല്‍– അഴീക്കല്‍ യാത്രയില്‍ 28 കിലോമീറ്ററോളം ലാഭിക്കാനുമാകും. ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായാല്‍ തൃക്കുന്നപ്പുഴ — വലിയഴീക്കല്‍ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കുകയും ചെയ്യാം.
Read More » -
Kerala
റഷ്യയെ ഇന്ത്യ പിണക്കരുത്; റഷ്യക്ക് സപ്പോർട്ടുമായി സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് പണ്ട് റഷ്യയെ ആക്രമിക്കാന്‍ വന്നവരൊക്കെ ഉക്രൈന്‍ വഴിയാണ് വന്നത്, അതുകൊണ്ട് ഇനി അത് ആവര്‍ത്തിക്കാതിരിക്കാനുള്ള പുടിന്‍ ജിയുടെ ബുദ്ധിപരമായ നീക്കം ആണത്രേ യുക്രൈൻ ആക്രമണം. ഏതായാലും യുദ്ധം ഉടനെ അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു. അമേരിക്ക അടക്കം ആരെങ്കിലും റഷ്യക്ക് എതിരെ വന്നാല്‍ പിന്നെ അത് അടുത്ത ലോക മഹാ യുദ്ധത്തില്‍ ആകും ഈ യുദ്ധം അവസാനിക്കുക . ഓര്‍ത്തോ . കേരളത്തില്‍ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ 3000 അധികം കുട്ടികള്‍ ഉക്രൈന്‍ പോയി പഠിക്കുന്നുണ്ട് . അവരെ ഉടനെ കേന്ദ്ര സര്‍ക്കാര്‍ തിരികെ എത്തിക്കുവാന്‍ വേണ്ട നടപടികള്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു . യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ തന്നെ ബുദ്ധിപൂര്‍വം അവര്‍ക്ക് തിരികെ വന്നതായിരുന്നു ബുദ്ധി. ഇന്ത്യയുമായി എത്രയോ വര്‍ഷങ്ങളായി നല്ല ബന്ധമാണ് റഷ്യക്ക്. റഷ്യന്‍ ആയുധങ്ങള്‍ ആണ് ഇന്ത്യ ഇപ്പോളും വാങ്ങിക്കുന്നത് മാത്രമല്ല … എക്കാലവും ഇന്ത്യയുടെ…
Read More » -
Kerala
പദ്മരാജന്‍ ചലച്ചിത്ര- സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പി പദ്മരാജന്‍ ട്രസ്റ്റിന്റെ 2021ലെ ചലച്ചിത്ര- സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന്‍,(25000രൂപ, ശില്പം, പ്രശസ്തി പത്രം) മികച്ച തിരക്കഥാകൃത്ത് (15000രൂപ, ശില്പം,പ്രശസ്തി പത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍. 2021ല്‍ സെന്‍സര്‍ചെയ്ത സിനിമകളും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തവയും പരിഗണിക്കും. ഡി.വി.ഡി/ ബ്ലു റേഡിസ്‌ക്ക് /പെന്‍ഡ്രൈവ് എന്നിവയില്‍ ഒന്നാണ് അയക്കേണ്ടത്. 2021 ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് നോവല്‍ പുരസ്‌കാരത്തിന് പരിഗണിക്കുക.(20000രൂപ, ശില്പം, പ്രശസ്തി പത്രം ) നോവലുകളുടെ മൂന്ന് കോപ്പി അയയ്ക്കണം. കഥാപുരസ്‌കാരത്തിന് 2021ല്‍ മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്ന് കോപ്പികളയയ്ക്കണം. 15000രൂപ, ശില്പം പ്രശസ്തി പത്രം എന്നിവയാണ് കഥാപുരസ്കാരത്തിന് ലഭിക്കുക. പ്രസാധകര്‍ക്കും വായനക്കാര്‍ക്കും രചനകള്‍ അയയ്ക്കാം. സംവിധായകന്‍, തിരകഥാകൃത്ത് നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറു ജീവചരിത്രക്കുറിപ്പും ഫോട്ടോയും അയയ്ക്കണം. എന്‍ട്രികള്‍ തിരിച്ചയക്കുന്നതല്ല. അപേക്ഷിക്കേണ്ട അവസാന തീയതി 2022മാര്‍ച്ച് 20. വിലാസം പ്രദീപ് പനങ്ങാട്, ജനറല്‍ സെക്രട്ടറി,പി പദ്മരാജന്‍ ട്രസ്റ്റ്, വിജയശ്രീ, 1(3)സി എസ് എം…
Read More » -
Kerala
തലസ്ഥാന നഗരിയിൽ പട്ടാപ്പകൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ കഴുത്തറുത്ത് കൊന്നു, പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
തിരുവനന്തപുരം: പോത്തൻകോടു കൊലപാതകത്തിന്റെ ഭീതി വിട്ടകന്നിട്ടില്ല തലസ്ഥാന നഗരിക്ക്. അമ്പലംമുക്കിൽ പട്ടാപ്പകൽ ഒരു വീട്ടമ്മയെ കഴുത്തറുത്ത് കൊന്നതിൻ്റെയും നടുക്കവും മാറിയിട്ടില്ല. വീണ്ടുമിതാ തലസ്ഥാനത്ത് പട്ടാപ്പകൽ മറ്റൊരു അരും കൊല. തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ അയ്യപ്പനാണു കൊല്ലപ്പെട്ടത്. ഇയാൾ നാഗർകോവിൽ സ്വദേശിയാണ്. ഇന്ന് (വെള്ളി) രാവിലെ 8.30ഓടെയായിരുന്നു സംഭവം. അക്രമി ബൈക്കിലാണ് എത്തിയത്. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കൊല്ലായില്‍ അജീഷ്ഭവനില്‍ അജീഷ് (36) ആണ് പിടിയിലായത്. ഹോട്ടൽ റിസപ്ഷനിലെ കസേരയിൽ ഇരിക്കുകയായിരുന്നു അയ്യപ്പൻ. ഈ സമയം ബൈക്കിലെത്തിയ ആൾ ഹോട്ടലിലേക്ക് കടന്ന് വന്ന് കഴുത്ത് പിടിച്ചുവെച്ച് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് ഹോട്ടലിന് പുറത്ത് വെച്ച ശേഷം വെട്ടുകത്തിയുമായി അക്രമി അകത്തേക്ക് പ്രവേശിക്കുന്നതും കൊല്ലണമെന്ന ഉദ്ദേശത്തോടെ കഴുത്ത് പിടിച്ചുവെച്ച് ആവർത്തിച്ച് വെട്ടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മരണം ഉറപ്പാക്കിയ ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാൽ എന്താണ് കൊലപാതകത്തിന്…
Read More » -
Kerala
പുതിയ കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിനെ മയക്കു മരുന്ന് കേസിൽ കുരുക്കി, ഒടുവിൽ പഞ്ചായത്തംഗമായ ഭാര്യയും സഹായികളും അറസ്റ്റില്‍; കാമുകൻ വിദേശത്തേക്ക് മുങ്ങി
കട്ടപ്പന: കേവലം ഒരു വര്‍ഷത്തെ മാത്രം പരിചയം മാത്രമുള്ള കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കു മരുന്ന് കേസില്‍ കുടുക്കാൻ ശ്രമിച്ച സി.പി.എം പഞ്ചായത്തംഗം അറസ്റ്റില്‍. കാമുകന്റെ രണ്ടു സുഹൃത്തുക്കളും ഒപ്പം അറസ്റ്റിലായി. വിദേശത്തേക്ക് കടന്ന കാമുകനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യും. സി.പി.എം സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചയാളാണ് സൗമ്യ. ഇടുക്കി വണ്ടന്മേട് പഞ്ചായത്തംഗം സൗമ്യ, കാമുകന്‍ വിനോദിന്റെ സുഹൃത്തുക്കളായ ഷാനവാസ്, ഷെഫിന്‍ഷാ എന്നിവരാണ് അറസ്റ്റിലായത്. സൗമ്യയുടെ ഭര്‍ത്താവ് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിനെ കളളക്കേസില്‍ കുടുക്കാനുള്ള നീക്കമാണ് പൊലീസ് നടത്തിയ തന്ത്രപരമായ ഇടപെടലിലൂടെ പൊളിഞ്ഞത്. മയക്കുമരുന്ന് ഉപയോഗിക്കുകയോ വില്‍പന നടത്തുകയോ ചെയ്യാത്ത സുനിലിന്റെ സ്‌കൂട്ടറില്‍ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തിരുന്നു. ചതി മണത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയും കാമുകന്‍ വിനോദും രണ്ടു സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ കെണിയാണ് ഇതെന്ന് മനസിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുനില്‍ വര്‍ഗീസിന്റെ സ്‌കൂട്ടറില്‍ നിന്നും എംഡിഎംഎ പിടികൂടിയത്. വണ്ടന്മേട് പൊലീസ് ഇന്‍സ്‌പെക്ടറും എസ്പിയുടെ ഡാന്‍സാഫ് ടീമും…
Read More » -
Kerala
കന്റോണ്‍മെന്റ് ഹൗസില്‍ കെപിസിസി പ്രസിഡന്റിന്റെ മിന്നൽ പരിശോധന; ഗ്രൂപ്പ് യോഗത്തിനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കാന്‍ ഒരുങ്ങി കെപിസിസി നേതൃത്വം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ മിന്നൽ പരിശോധനയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്. ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായി കന്റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തില്‍ കെപിസിസി പ്രസിഡന്റ് ആളെ ആയച്ച് പരിശോധന നടത്തിയത്. കെപിസിസി സംഘം രാത്രി പത്തോടെ കന്റോണ്‍മെന്റില്‍ എത്തിയപ്പോള്‍ അവിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നു. നടന്നതു ഗ്രൂപ്പ് യോഗമല്ലെന്നും ‘വെറുതെ ഒന്ന് ഇരുന്നതാണെ’ന്നുമാണു യോഗത്തിലുണ്ടായിരുന്ന നേതാക്കളുടെ വിശദീകരണം. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് യോഗം ചേർന്നിരുന്നു. എന്നാല്‍ ഗ്രൂപ്പ് യോഗത്തിനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണു കെപിസിസി നേതൃത്വം.
Read More » -
LIFE
ഐ .എഫ്.എഫ്.കെ; ഡെലിഗേറ്റ് രജിസ്ട്രേഷൻ 26 മുതൽ, പ്രാദേശിക മേള കൊച്ചിയിൽ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്ട്രേഷൻ ഫെബ്രുവരി 26 ന് ആരംഭിക്കും. മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. ഈ വർഷം മുതൽ വിദ്യാർഥികൾക്കും ഓഫ്‌ലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡും പ്രളയവും പോലുള്ള ദുരിതങ്ങൾക്കിടയിലും മേള മുടക്കമില്ലാതെ നടത്തുന്നത് കലയിലൂടെയുള്ള അതിജീവനശ്രമമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 26ാമത് ഐ.എഫ്.എഫ്.കെയിലെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ മധ്യകേരളത്തില്‍…
Read More » -
Kerala
കോട്ടയത്ത് മീൻകടകളിൽ നിന്ന് പഴകിയ മീൻ പിടിച്ചെടുത്തു
കോട്ടയം: കോട്ടയത്ത് മീൻകടകളിൽ നിന്ന് പഴകിയ നൂറു കിലോയിലധികം വരുന്ന മീൻ പിടിച്ചെടുത്തു. കോട്ടയം മണിപ്പുഴയിൽ റോഡരികിൽ പ്രവർത്തിക്കുന്ന രണ്ട് കടകളിൽ നിന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പും, ഫിഷറീസ് വകുപ്പും കോട്ടയം നഗരസഭയും ചേർന്നു നടത്തിയ സംയുക്ത പരിശോധയിൽ പഴകിയ മീൻ പിടിച്ചെടുത്തത്. പുലർച്ചെ അഞ്ചു മണിയോടെ നടത്തിയ പരിശോധനയിലാണ് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പഴകിയ മീൻ കണ്ടെത്തുകയായിരുന്നു. മാസങ്ങളോളം ഈ മീനിനു പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് എന്നാണ് സൂചന. ഇവിടെ നിന്നും മീൻ വാങ്ങിക്കഴിച്ച പലർക്കും ആരോഗ്യ പ്രശ്‌നങ്ങൾ അടക്കം ഉണ്ടായിരുന്നു. ഇതേ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും നാട്ടുകാരിൽ ചിലർ പരാതിയും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പുലർച്ചെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെ പരിശോധന നടത്തിയത്.
Read More » -
Kerala
ഒരു ജില്ലയിൽ ഒരു ഡിപ്പോ മാത്രം; പുതിയ പരിഷ്കാരവുമായി കെഎസ്ആർടിസി
ഒരു ജില്ലയില്‍ ഒരു ഡിപ്പോ മാത്രം മതിയെന്ന പദ്ധതിയുമായി കെഎസ്‌ആര്‍ടിസി.ഇതോടെ ഡിപ്പോകളിലെ നിലവിലുള്ള അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ , കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് വര്‍ക്‌സ് മാനേജര്‍ , വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ , സ്റ്റേഷന്‍ മാസ്റ്റര്‍ എന്നീ തസ്തികകള്‍ ഇല്ലാതെയാകും. ജില്ലയില്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മാത്രമാകും ഉണ്ടാകുക.ഡിസിപിയില്‍നിന്ന് എല്ലാ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യും.മിനി സ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെയും എണ്ണം കുറയ്ക്കും.ഡിസിപിയില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ എത്തി ബസ് സ്വീകരിച്ച് ഓടുന്ന സംവിധാനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും. 45 വയസിന് മുകളില്‍ ഉള്ള ഉന്നത ഉദ്യോഗസ്ഥരെ വിആര്‍എസ് നല്‍കി വിരമിക്കാനും പ്രേരിപ്പിക്കും. ഇതു മൂലം കോടി കണക്കിനു രൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Read More »