ഉക്രെയ്നെ റഷ്യ കടന്നാക്രമിച്ച വാര്‍ത്തക്കൊപ്പം പഴയൊരു വീഡിയോ ഗെയിമിന്റെ യുദ്ധദൃശ്യം കാണിച്ച് മാതൃഭൂമി ചാനല്‍ വെട്ടിലായി.യുദ്ധവാര്‍ത്തകള്‍ നല്‍കുന്നതില്‍ തങ്ങളാണ് മുന്നിലെന്ന് വരുത്താന്‍ ARM 3 എന്ന വീഡിയോ ഗെയിമിന്റെ ദൃശ്യങ്ങളാണ് ലൈവ് യുദ്ധദൃശ്യമെന്ന് പറഞ്ഞ് മാതൃഭൂമി സംപ്രേക്ഷണം ചെയ്തത്.
റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ഉക്രെയ്ന്റെ വ്യോമാക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളാണെന്നാണ് അവതാരിക പറഞ്ഞത്.2013ല്‍ ഇറങ്ങിയ വീഡിയോ ഗെയിമിന്റെ ദൃശ്യങ്ങളാണിതെന്ന് അതേസമയം തന്നെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ട്രോളുകളും നിറഞ്ഞു. ഇതോടെ ചാനല്‍ മാപ്പ് പറഞ്ഞ് തടിതപ്പുകയായിരുന്നു.