കൊല്ലം : കാമുകനൊപ്പം പോയ യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു.നീണ്ടകര നീലേശ്വരം തോപ്പ് ശരണ്യഭവനില്‍ ശരണ്യയെ (35) ഭര്‍ത്താവ് എഴുകോണ്‍ ചീരംകാവ് ബിനു (40) ആണ് കൊലപ്പെടുത്തിയത്.
നാലുദിവസം മുന്‍പാണ് ബിനു വിദേശത്തുനിന്ന് എത്തിയത്.തൊട്ടടുത്ത ദിവസം ശരണ്യയെ കാണാതായി.ഇതേത്തുടർന്ന് എഴുകോണ്‍ പോലീസില്‍ ബിനു പരാതി നല്‍കിയിരുന്നു.അടുത്ത ദിവസം ശരണ്യ കാമുകനൊപ്പം സ്റ്റേഷനില്‍ ഹാജരാകുകയും അയാള്‍ക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.
വെള്ളിയാഴ്‌ച രാവിലെ ആറരയോടെ പെട്രോളുമായി അവരുടെ വീട്ടിൽ എത്തിയ ബിനു അടുക്കളയില്‍ പാചകം ചെയ്‌തുകൊണ്ടിരുന്ന ശരണ്യയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു.പൊടുന്നനെ അടുപ്പില്‍ നിന്ന് ശരണ്യയുടെ ദേഹത്തേക്ക് തീ ആളിപ്പടര്‍ന്ന് ഗുരുതരമായി പൊള്ളലേൽക്കുകണും പിന്നീട് ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയുമായിരുന്നു.ബിനു പിന്നീട് ചവറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.