KeralaNEWS

കോട്ടയത്ത് യുവ ഡോക്ടറെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: പനച്ചിക്കാട് പാത്താമുട്ടത്ത് യുവ ഡോക്ടറെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്റ്റര്‍ പാത്താമുട്ടം പഴയാറ്റിങ്ങല്‍ രഞ്ജി പുന്നൂസിന്റെ മകന്‍ ഡോ. സ്റ്റെഫില്‍ രഞ്ജി(32)യെയാണ് വീടിന്റെ ശുചിമുറിയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

വീട്ടിലെ ശുചിമുറിയ്ക്കുള്ളില്‍ സ്റ്റെഫില്‍ ചലനമില്ലാതെ കിടക്കുന്നതായി ബന്ധുക്കള്‍ ചിങ്ങവനം പൊലീസില്‍ അറിയിക്കുകയായിരുന്നു. കയ്യില്‍ നിന്നും കഴുത്തില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു സ്റ്റെഫില്‍.തുടര്‍ന്ന് പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.മൃതദേഹം ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍.

Back to top button
error: