പച്ചക്കായയിൽ നാരുകൾ (fibre) ധാരാളം അടങ്ങിയിട്ടുണ്ട്.100 ഗ്രാം കായയിൽ 2.6 ഗ്രാം നാരുകൾ ആണുള്ളത്. ദഹനത്തിന് ഇത് ഏറെ ഗുണം ചെയ്യും.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകൾ സഹായിക്കും. കൊളസ്ട്രോൾ നില കുറയ്ക്കുന്നതോടൊപ്പം പക്ഷാഘാതവും ഹൃദയാഘാതവും തടയാനും പച്ചക്കായയുടെ ഉപയോഗം സഹായിക്കും.
വാഴപ്പഴത്തെപ്പോലെ തന്നെ പച്ചക്കായയിലും പൊട്ടാസ്യം ധാരാളം ഉണ്ട്. ഒരു കപ്പ് വേവിച്ച ഏത്തക്കായയില്‍ 531ഗ്രാം പൊട്ടാസ്യം ഉണ്ട്.വൃക്കയുടെ പ്രവർത്തനത്തിനു പൊട്ടാസ്യം പ്രധാന പങ്കു വഹിക്കുന്നു.രക്തസമ്മർദം നിയന് ത്രിച്ചു നിർത്താനും ഇത് സഹായിക്കും.
പച്ചക്കായ പുഴുങ്ങി കഴിച്ചാൽ ഏറെ നേരം വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുക വഴി വിശപ്പിനെ നിയന്ത്രിക്കാൻ സാധിക്കും.ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു.അങ്ങനെ ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു.
പച്ചക്കായയിൽ ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.പൊട്ടാസ്യം കൂടാതെ ജീവകം സി, ജീവകം ബി6 ഇവയും പച്ചക്കായയിൽ ധാരാളമായുണ്ട്.ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും പ്രത്യേകിച്ച് കാൽസ്യത്തിന്റെയും ആഗിരണം എളുപ്പമാക്കുന്നു.
പച്ചക്കായയിൽ പഞ്ചസാര വളരെ കുറവാണ്.ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 30 ആണ്.ഗ്ലൈസെമിക് ഇൻഡക്സ് 55 ലും കുറവുള്ള ഭക്ഷണങ്ങളുടെ ദഹനവും ആഗിരണവും ഉപാപചയപ്രവർത്തനങ്ങളും വളരെ സാവധാനത്തിലാകും. ഇത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ സഹായിക്കുന്നു.പച്ചക്കായയിൽ ഭക്ഷ്യനാരുകൾ ധാരാളം ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഒരു ഭക്ഷണമാണിത്.
പച്ച നേന്ത്രക്കായ പുഴുങ്ങി കഴിക്കുകയാണെങ്കിൽ ശരീരത്തിനാവശ്യമായ കൊഴുപ്പും പോഷകങ്ങളുമെല്ലാം ലഭിക്കും.ഇത് പ്രമേഹരോഗികൾക്ക് അടക്കം പരീക്ഷിക്കാവുന്ന പ്രഭാത ഭക്ഷണമാണ്.
പച്ച നേന്ത്രക്കായ ഉണക്കിപ്പൊടിച്ച് ഇതില്‍ അല്‍പം നെയ്യും ശര്‍ക്കരയോ അല്ലെങ്കില്‍ പഞ്ചസാരയോ ചേര്‍ത്തു കുറുക്കി കഴിയ്ക്കാം.കുട്ടികള്‍ക്ക് കൊടുക്കാവുന്ന പ്രധാനപ്പെട്ടൊരു ഭക്ഷണ വസ്തുവാണിത്.ശരീരത്തിന് തൂക്കവും ആരോഗ്യവും തുടിപ്പുമെല്ലാം നല്‍കാൻ ഇത് സഹായിക്കും.ശരീരത്തിന് അധികം തടി നല്‍കാതെ ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണിത്.