Month: February 2022

  • Kerala

    തൃശ്ശൂരിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

    തൃശൂര്‍: മതിലകത്ത് കനോലി കനാലില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെയും ജഡം കണ്ടെടുത്തു. മതിലകം പൂവത്തുംകടവില്‍ ഇന്നു വൈകുന്നേരമായിരുന്നു അപകടം.പുവ്വത്തും കടവ് സ്വദേശി പച്ചാംമ്ബുള്ളി സുരേഷ് മകന്‍ സുജിത്ത് (13) കാട്ടൂര്‍ സ്വദേശി പനവളപ്പില്‍ വേലായുധന്‍ മകന്‍ അതുല്‍ (18) എന്നിവരാണ് മരിച്ചത്. കൂട്ടുകാരുമൊത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ പന്ത് പുഴയില്‍ വിണപ്പോള്‍ എടുക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു.   മതിലകം പോലീസും കൊടുങ്ങല്ലൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.

    Read More »
  • LIFE

    ‘വിമര്‍ശിക്കാം,പക്ഷെ തൊഴിലാളികളെ അപമാനിക്കരുത്’-കെഎസ്ഇബി ചെയർമാൻ ഡോ. ബി. അശോക്, ഐ.എ.എസ് എഴുതുന്നു

    താരിഫ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്ന വേളകളിലെല്ലാം കെ.എസ്.ഇ.ബി. ജീവനക്കാരുടെ ശമ്പളം ഒരു പൊതു ചര്‍ച്ചയാവാറുണ്ട്. കോവിഡ് മൂലം വ്യവസായ മേഖലയാകെ മന്ദിഭവിച്ചപ്പോൾ ശമ്പള പരിഷ്കരണം നീട്ടി വയ്ക്കാമായിരുന്നു എന്ന് അഭിപ്രായം ഉള്ളവരുണ്ട്. ഇതിലൊക്കെ സമൂഹത്തിലുള്ള ഭിന്നാഭിപ്രായം സ്വാഗതം ചെയ്യുന്നു. എല്ലാം പരിഗണിച്ചുള്ള തിരുമാനങ്ങളാണല്ലോ ഒരു ജനാധിപത്യത്തില്‍ വേണ്ടത്. അതിനുള്ള വേദികള്‍ നിയമപ്രകാരം ലഭ്യവുമാണ്. താരിഫ് ഹിയറിംഗുകളില്‍ കെ.എസ്.ഇ.ബി. മനുഷ്യ വിഭവശേഷിയുടെ ചിലവ് ഒരു ചര്‍ച്ചാവിഷയമായി ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നതിലും പ്രയാസമില്ല. അനിവാര്യമല്ലാത്തതും ഒഴിവാക്കേണ്ടതുമായ തസ്തികകള്‍ കാലികമായി പുനക്രമീകരിക്കേണ്ടത് ഒരു വ്യവസായത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ഇതിലൊക്കെ ഉപഭോക്താവുമായി പരസ്പരം ബോധ്യപ്പെട്ടുള്ള ഒരു സമീപനമാണ് കെ.എസ്.ഇ.ബി. ആഗ്രഹിക്കുന്നത്. ഏകപക്ഷീയമായ ഒരു സമീപനമല്ല ഒരിക്കലും ഉണ്ടാവുക. സാമൂഹ്യ മാധ്യമങ്ങളില്‍ തൊഴിലാളി ശമ്പളമടക്കം പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നതും സ്വാഗതാര്‍ഹമാണ്. ഇതില്‍ ചിലതിൽ പക്ഷേ തൊഴിലാളി സുഹൃത്തുക്കളെ വേണ്ടത്ര ഔപചാരിക വിദ്യാഭ്യാസമില്ലാത്തവരും അധികം ശമ്പളം കൈപ്പറ്റുന്നവരായൊക്കെ ചിത്രീകരിച്ചു കണ്ടു. പത്താം ക്ലാസില്‍ നടത്തുന്ന പരീക്ഷ ഫലത്തിലെ ഒരു ശതമാനക്കണക്കില്‍…

    Read More »
  • Health

    മഞ്ഞളിന് കാൻസർ രോഗത്തെ പ്രതിരോധിക്കാൻ കഴിയുമോ?

    മുഖക്കുരു മുതൽ മൂലക്കുരു വരെ നൊടിയിടയിൽ ചികിത്സിച്ചു ഭേദപ്പെടുത്തുന്ന ഒരുപാട് വൈദ്യൻമാരെയും ഗൂഗിൾ ഡോക്ടർമാരെയും ഇന്ന് നമുക്ക് കാണാൻ സാധിക്കും.മാധ്യമങ്ങളുടെ പേജുകളിലും വെബ്പോർട്ടലുകളിലും വരെ ഇന്ന് ഏറ്റവും കൂടുതൽ കാണുന്നതും ഇത്തരം ചികിത്സയുടെ വാർത്തകളാണ്.ഇത്തരത്തിൽ ഒന്നാണ് മഞ്ഞളിന് കാൻസർ രോഗത്തെ പ്രതിരോധിക്കാൻ കഴിയും എന്നത്.ഡോ. ജോജോ വി ജോസഫ്, കാൻസർ സർജൻ  (കാരിത്താസ് കാൻസർ  ഇൻസ്റ്റിറ്റ്യൂട്ട്) ഇതിന് മറുപടി പറയുന്നു. ഒരുപാട് ആളുകൾ ഡോക്ടർമാരോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ‘മഞ്ഞൾ വെള്ളം കുടിച്ചാൽ കാൻസർ രോഗം മാറുമോ’ എന്നത്. കാൻസർ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ മഞ്ഞളിന്റെ ഈ ഗുണത്തെ  അംഗീകരിക്കുന്നില്ല. കീമോതെറാപ്പിക്കു പകരം മഞ്ഞൾ വെള്ളം ഉപയോഗിച്ചാൽ മതിയെന്നുള്ള മുറിവൈദ്യന്മാരുടെ തെറ്റായ പ്രചാരണം വിദ്യാസമ്പന്നർ പോലും വിശ്വസിക്കുന്ന കാലമാണിത്. മഞ്ഞൾ വെള്ളം നാച്ചുറൽ അല്ലേ? അടിമാലിയിൽ നിന്ന് കാൻസർ രോഗത്തിന് ചികിത്സിക്കാൻ വന്നതായിരുന്നു അമ്മിണിയമ്മ. കാഴ്ചയിൽ ആരോഗ്യവതിയായ അമ്മിണിയമ്മക്ക് സ്റ്റേജ് ത്രീ ബ്രെസ്റ്റ് കാൻസർ ആണ്. വിജയകരമായി തന്നെ അമ്മിണിയമ്മയുടെ ഓപ്പറേഷൻ…

    Read More »
  • India

    മീഡിയ വൺ ചാനലിന്റെ വിലക്ക് നീക്കണം;നിവേദനവുമായി കേരളത്തിൽ നിന്നുള്ള എംപിമാർ

    ന്യൂഡല്‍ഹി: മീഡിയവണിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എംപിമാരുടെ സംഘം കേന്ദ്ര വാര്‍ത്ത വിതരണപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ട് നിവേദനം സമര്‍പ്പിച്ചു.   മീഡിയവണ്‍ വിലക്കിയത് കേന്ദ്രത്തിന്റെ ഏകപക്ഷീയ നടപടിയാണെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി.വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രി നേരിട്ടിടപെടണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

    Read More »
  • Health

    വേനൽക്കാലത്തെ നേത്രരോഗങ്ങൾ

    നേത്ര രോഗങ്ങൾ കൂടുതലായി കാണുന്നത് വേനൽക്കാലത്താണ്.അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുകയും പൊടിപടലങ്ങൾ കൂടുകയും ചെയ്യുമ്പോൾ കണ്ണിന്റെ രോഗങ്ങളും ഉണ്ടാകുന്നു.ഇങ്ങനെ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്.ബാക്ടീരിയ അല്ലെങ്കിൽ വൈറസ് അണുബാധ മൂലം ഈ രോഗം ഉണ്ടാകാം കണ്ണിലെ ചുവപ്പുനിറം, കണ്ണിൽനിന്ന് വെള്ളം ചാടൽ, കണ്ണുകളിൽ അമിതമായി ചീപോള അടിയൽ, പ്രകാശം നോക്കാൻ ബുദ്ധിമുട്ട്, രാവിലെ കണ്ണുതുറക്കാൻ ബുദ്ധിമുട്ട്, ചെവിയുടെ മുന്നിൽ ഭാഗത്ത്‌ കഴലവീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ചിലർക്ക് കൺപോളകൾക്കും കണ്ണിനു ചുറ്റും നീരുവെക്കുകയും ചെയ്യുന്നു. അപൂർവം ചിലരിൽ നേത്രപടലത്തെ ഈ അസുഖം ബാധിക്കാറുണ്ട്. ചെങ്കണ്ണ് പൂർണമായും മാറാൻ സാധാരണ രണ്ടാഴ്ച സമയമെടുക്കും. ഇതേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ചില തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുണ്ട്.രോഗം ബാധിച്ച കണ്ണിലേക്ക് നോക്കിയാല്‍ നോക്കുന്ന വ്യക്തിയിലേക്ക് രോഗം പകരുമെന്നതാണ് ഇതിലൊന്ന്. എന്നാല്‍, രോഗം ബാധിച്ച കണ്ണുകളിലേക്ക് നോക്കുന്നതുകൊണ്ട് ഒരിക്കലും ഈ രോഗം പകരില്ല.രോഗത്തിന് കാരണമാവുന്ന അണുക്കള്‍ കണ്ണില്‍നിന്ന് രോഗിയുടെ കൈകള്‍, കണ്ണട, തൂവാല തുടങ്ങിയവ വഴി പുറത്തത്തെുകയും ഈ രോഗാണുക്കള്‍ ഏതെങ്കിലും വിധേന മറ്റൊരു വ്യക്തിയുടെ കണ്ണുകളില്‍ എത്തിച്ചേരുകയും…

    Read More »
  • Kerala

    കോഴിക്കോട്-തിരുവനന്തപുരം റൂട്ടിൽ കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ക്ലാസ് ബൈപാസ് റൈഡര്‍ 

    കോഴിക്കോട് -തിരുവനന്തപുരം റൂട്ടില്‍ ബൈപാസ് പാതകള്‍ പരമാവധി പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയുടെ ഡീലക്സ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ ആരംഭിക്കുന്നു.ഫെബ്രുവരി രണ്ടാംവാരത്തോടെയാണ് സർവീസുകൾ ആരംഭിക്കുന്നത്.നിലവിലെ സൂപ്പര്‍ക്ലാസ് സര്‍വീസ് ബൈപാസ് റൈഡര്‍ സര്‍വീസായി പുനഃക്രമീകരിച്ചാണ് ഇത്.ഇതോടെ കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലെ യാത്രാസമയം രണ്ടുമണിക്കൂറിലധികം കുറയുമെന്നാണു പ്രതീക്ഷ.   ട്രെയിന്‍യാത്ര പോലെ സമയകൃത്യത പാലിച്ച്‌ കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂര്‍ ഇടവിട്ടാകും ബൈപ്പാസ് റൈഡര്‍ സര്‍വീസ് നടത്തുക. നിലവില്‍ തിരക്കേറിയ റോഡുകളിലും പ്രധാന പട്ടണങ്ങളിലും ദീര്‍ഘദൂര സര്‍വീസുകള്‍ക്കുണ്ടാകുന്ന സമയ, ഇന്ധനനഷ്ടം ബൈപ്പാസ് പാതകള്‍ ഉപയോഗിക്കുന്നതിലൂടെ പരമാവധി ഒഴിവാക്കാനാകും എന്നാണ് കരുതുന്നത്. റൈഡര്‍ സര്‍വീസുകള്‍ക്കായി ബൈപാസുകളില്‍ മുഴുവന്‍ സമയ ഫീഡര്‍ സ്റ്റേഷനുകളും സ്ഥാപിക്കും.

    Read More »
  • Kerala

    ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിനിടിച്ച് മറിഞ്ഞ് പ്രവാസി മരിച്ചു

    കല്‍പ്പറ്റ: ഇന്നലെ രാത്രി 11 മണിയോടെ എസ്‌.കെ.എം.ജെ സ്‌കൂളിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിനിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കല്‍പ്പറ്റ ബൈപാസ് റോഡില്‍ താമസിക്കുന്ന കുന്നുമ്മല്‍ ധനൂപ് (33) ആണ് മരിച്ചത്. സഹയാത്രികന്‍ കല്‍പ്പറ്റ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ജാംഷീറിനെ പരിക്കുകളോടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിദേശത്തായിരുന്ന ധനൂപ് കഴിഞ്ഞ മാസമാണ് നാട്ടില്‍ വന്നത്. ആര്‍.ടി ഓഫീസ് മുന്‍ ജീവനക്കാരന്‍ സുബ്രഹ്മണ്യനാണ് ധനീഷിന്റെ പിതാവ്. മാതാവ്:  വിലാസിനി. ഭാര്യ: ഐശ്വര്യ. മകന്‍: പ്രിലോഗ്. ദിലീപ്, ധന്യ എന്നിവര്‍ സഹോദരങ്ങളാണ്.

    Read More »
  • India

    (no title)

    ന്യുഡൽഹി : അടിസ്ഥാന സൗകര്യ വികസന രംഗത്ത് വമ്പൻ നിക്ഷേപ പ്രഖ്യാപനങ്ങളാണ് 2022-’23 വർഷത്തിലെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നത്. വ്യാപാര – വാണിജ്യ രംഗത്തെ വളർച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ബജറ്റ് പ്രകാരം  ചില ഉൽപ്പന്നങ്ങൾക്ക് വില കുറയും. മറ്റ്ചിലതിന് വില വർധിക്കും. വില കുറയാൻ സാധ്യതയുള്ളവ 1. തുണിത്തരങ്ങൾ 2. ഡയമണ്ട് 3. ജെം സ്റ്റോൺസ് 4. ഇമിറ്റേഷൻ ആഭരണങ്ങൾ 5. മൊബൈൽ ഫോൺ 6. മൊബൈൽ ഫോൺ ചാർജർ 7. അസറ്റിക് ആസിഡ് 8. മെഥനോൾ അടക്കമുള്ള രാസവസ്തുക്കൾ വില കൂടാൻ സാധ്യതയുള്ളവ 1. ഇറക്കുമതി ചെയ്യുന്ന ടി.വി അടക്കമുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ 2. കുടകൾ 3. സോഡിയം സയനൈഡ് 4. കാർഷികോപകരണങ്ങൾ 5. എഥനോൾ ചേർക്കാത്ത പെട്രോൾ കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ 1. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താൻ ഒരു രാജ്യം ഒരു ഉത്പന്നം നയം പ്രോത്സാഹിപ്പിക്കും 2. ആത്മനിർഭർ ഭാരത് പദ്ധതിയിൽ 60…

    Read More »
  • Kerala

    മോനെ കാണാൻ നാരായണിയമ്മക്ക് ആഗ്രഹം, അമ്മയെ കാണാൻ വീട്ടിലെത്തി രാമചന്ദ്രൻ

    കോവിഡും പ്രായാധിക്യവുമായതോടെ വീടിനുള്ളിൽ ഒതുങ്ങിയ നാരായണിയമ്മക്ക് പൊന്നു പോലെ പരിപാലിച്ച മകനെ ഒന്ന് കാണണമെന്ന് ആഗ്രഹം. ആവശ്യം മനസിനുള്ളിൽ നാളുകളായി ഒളിപ്പിച്ചുവെച്ചുവെങ്കിലും കഴിഞ്ഞ ദിവസം കൂടെയുള്ളവരോടും മറ്റും പറഞ്ഞു. ഇത് കേട്ടതിനു പിന്നാലെ രാവിലെ തന്നെ അമ്മയെ കാണാൻ ആരാധകരേറെയുള്ള സൂപ്പർ സ്റ്റാർ മകൻ വീട്ടിലേക്കെത്തി. അമ്മയുടെയും മകന്റെയും സ്നേഹപ്രകടനം കണ്ടതോടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലെ ജീവനക്കാരിയായിരുന്ന നാരായണിയമ്മയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ആളുകളുടെ ഹൃദയം നിറച്ചത്. ജീവനായി സ്നേഹിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ദേവിയുടെ പ്രസാദമുൾപ്പെടെ ഇഷ്ടഭക്ഷണങ്ങൾ പലതും നൽകാറുണ്ടായിരുന്നു നാരായണിയമ്മ. വാർധക്യംമൂലം പുറത്തിറങ്ങാതെ വീട്ടിൽ കഴിയവേ നാരായണിയമ്മയ്ക്കൊരു മോഹം; രാമചന്ദ്രനെ ഒന്നു കാണണം. വിവരമറിഞ്ഞ് പാപ്പാന്മാരായ നെന്മാറ രാമനും രാജേഷും ചേർന്ന് ആ കൂടിക്കാഴ്‌ചയ്ക്ക് അവസരമൊരുക്കി. അങ്ങനെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നാരായണിയമ്മയുടെ വീട്ടുമുറ്റത്തെത്തി. ആ കൈയിൽനിന്ന്‌ പഴവും ശർക്കരയുമെല്ലാം വാങ്ങിക്കഴിക്കുകയും ചെയ്തു. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലെ ജോലിക്കാരിയായിരുന്നു നാരായണിയമ്മ. രാമചന്ദ്രനെ ക്ഷേത്രത്തിലെത്തിക്കുമ്പോൾ നാരായണിയമ്മ അവിടെയുണ്ടായിരുന്നു. മുപ്പതുവർഷത്തോളം…

    Read More »
  • Kerala

    സംസ്ഥാനത്ത് ബസ് ചാർജ് വർധന ഉടൻ; രാത്രിയിൽ അധിക നിരക്ക്

    തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനവ് ഉടനെന്ന് സൂചന.ഇത് സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കാനും, രാത്രി 40 ശതമാനം അധിക നിരക്ക് ഈടാക്കാനുമാണ് ശുപാര്‍ശ.വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് 2 രൂപയിൽ നിന്ന് 5 രൂപയാക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ഓര്‍ഡിനറി ബസുകളില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയില്‍ നിന്ന് 10 രൂപയായി വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ.25 ശതമാനമാണ് വര്‍ധന.നിലവില്‍ കിലോമീറ്റര്‍ നിരക്ക് 70 പൈസ എന്നത് ഒരു രൂപയാവും.ഒപ്പം എല്ലാ സര്‍വീസുകളിലും രാത്രി യാത്രയ്ക്ക് 40% തുക അധികമായി വാങ്ങും.ഇതോടെ രാത്രി മിനിമം ചാര്‍ജ് 14 രൂപയാകും.

    Read More »
Back to top button
error: