KeralaNEWS

മന്ത്രി ആർ.ബിന്ദുവിനെതിരെ തെളിവില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ തെളിവില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്.കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയാണ് ലോകായുക്ത പരിഗണിച്ചത്.
മന്ത്രി പദവി ദുരുപയോഗം ചെയ്തതിന് തെളിവില്ലെന്ന് ലോകായുക്ത പറഞ്ഞു. പുനര്‍ നിയമനം ലഭിച്ച വൈസ് ചാന്‍സലറില്‍ നിന്ന് മന്ത്രിക്ക് എന്തെങ്കിലും ഉപകാരം കിട്ടിയതായും തെളിവില്ല.മന്ത്രി ബിന്ദു നിര്‍ദേശിക്കുക മാത്രമാണ് ചെയ്തത്.ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ലോകായുക്ത വിലയിരുത്തി.ഹര്‍ജിയില്‍ ഉത്തരവ് വെള്ളിയാഴ്ചയുണ്ടാകും

Back to top button
error: