KeralaNEWS

കെഎസ്ആർടിസി ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ അജ്ഞാതന്റെ മൃതദേഹം

തിരുവനന്തപുരം: ഇഞ്ചയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സി.യുടെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഏകദേശം അമ്ബത് വയസ്സു പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് ഉച്ചയ്ക്കായിരുന്നു  സംഭവം.
കേടായിക്കിടക്കുന്ന ബസുകള്‍ നന്നാക്കാനെത്തിയ കെ.എസ്.ആര്‍.ടി.സി.വർക്ഷോപ്പ് ജീവനക്കാരനാണ് മൃതദേഹം കണ്ടത്.ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച്‌ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുത്രിയിലേക്കു മാറ്റി.

Back to top button
error: