Month: February 2022
-
Health
വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങൾ
ദക്ഷിണേന്ത്യയിൽ വാഴയിലയിൽ ഭക്ഷണം വിളമ്പുന്നത് വിശേഷപ്പെട്ടതും ആരോഗ്യദായകവുമായി കരുതുന്നു.പ്രത്യേകിച്ച് കേരളത്തിൽ.തിരുവോണദിനത്തിൽ സദ്യ വാഴയിലയിൽ വിളമ്പാതെ പൂർണമാകില്ല എന്നാണ് വിശ്വാസം.എന്നാൽ എന്താണ് വാഴയിലയുടെ പ്രത്യേകത എന്ന് ഭൂരിഭാഗം പേർക്കും അറിയില്ല എന്നതുമാണ് വാസ്തവം. പോളിഫിനോൾസ് എന്ന സ്വാഭാവിക ആന്റിഓക്സിഡന്റ് ഘടകങ്ങളാൽ സമ്പന്നമാണ് വാഴയില.പല സസ്യാഹാരങ്ങളിലും ഗ്രീൻ ടിയിലും ഇത് കണ്ടുവരുന്നുണ്ട്.വാഴയിലയിൽ ഭക്ഷണം വിളമ്പുമ്പോള്‍ അതിലെ പോളിഫിനോൾസിനെ ഭക്ഷണം ആഗിരണം ചെയ്യുകയും നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും. ഒട്ടേറെ ജീവിത ശൈലീരോഗങ്ങളെ ഈ ആന്‍റി ഓക്സിഡന്റ് പ്രതിരോധിക്കുന്നു. ഇതിലെ ആന്‍റി ബാക്ടീരിയൽ ഘടകങ്ങൾ ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ളവയുമാണ്. പാത്രങ്ങളെ അപേക്ഷിച്ച് വാഴയിലയിലെ സദ്യവട്ടം കൂടുതൽ ശുചിത്വവും സംതൃപ്തിയും നൽകുന്നു. സാധാരണ പാത്രങ്ങളിൽ നിന്ന് വാഷിങ് സോപ്പിന്‍റെയും മറ്റും കടന്നുകൂടാനും സാധ്യതയുമുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തെ അശുദ്ധമാക്കാൻ വഴിവെക്കുന്നു. വാഴയിലയുടെ പ്രതലത്തിൽ മെഴുകിന് സമാനമായ ആവരണമുള്ളതിനാൽ ഇലയിൽ നിന്ന് മറ്റ് പൊടിയോ അഴുക്കോ ഭക്ഷണത്തിൽ കലരാനും സാധ്യതയില്ല. ഭക്ഷണശേഷം ഉപയോഗ ശൂന്യമാകുന്ന കൃത്രിമ പാത്രങ്ങൾ പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമ്പോള്‍ വാഴയില തീർത്തും പരിസ്ഥിതി…
Read More » -
LIFE
തേറ്റ’യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസ് സൈന മൂവീസ്സിലൂടെ..
അമീര്‍ നിയാസ്, എം ബി പത്മകുമാര്‍, ശരത് വിക്രം, അജീഷ പ്രഭാകര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെനീഷ് യൂസഫ് സംവിധാനം ചെയ്യുന്ന “തേറ്റ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി ” പള്ളിക്കാട്ടില്‍ പ്രൊഡക്ഷൻസ്,ത്രീ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നി ബാനറില്‍ ബിനോഷ് ഗോപി റെനീഷ് യൂസഫ് എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘തേറ്റ’എന്ന ചിത്രത്തിന് ‘ദി ബ്ലഡി ടാസ്‌ക് ‘എന്നാണ് ടാഗ്‌ലൈന്‍. കഥ- റെനീഷ് യൂസഫ്, തിരക്കഥ- അരവിന്ദ് പ്രീത, ഛായാഗ്രഹണം-ഫാസ് അലി,സംഗീതം-അരുണ്‍ രാജ്,എഡിറ്റര്‍-കിരണ്‍ വിജയ്, കലാസംവിധാനം- റംസാല്‍ അസീസ്,വിഎഫ് എക്സ്- തൗഫീക്ക്,ബാക്ക് ഗ്രൗണ്ട് സ്‌കോര്‍, സൗണ്ട് ഇഫക്റ്റ്- മിഥുന്‍ മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍,കോസ്റ്റ്യം- ഷാനു എ എം ആന്റ് റെംഷാദ് യൂസഫ്, മേക്കപ്പ്-സനീഫ് ഇടവ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരിപ്രസാദ് വി കെ,അല്‍താഫ് അക്ബര്‍. അസോസിയേറ്റ് ഡയറക്ടര്‍-ജംഷീര്‍ മജീദ്, സൂരജ് പ്രഭ,സ്റ്റില്‍-കിച്ചു സാജു,ജാക്‌സണ, ടൈറ്റില്‍-വി ഡി ഡിസൈന്‍സ്,ഡിസൈന്‍- ബെൻസ് കഫെ,ട്രെയിലര്‍ കട്ട്‌സ്,സൗണ്ട് ആന്റ് മ്യൂസിക്- മിഥുന്…
Read More » -
Kerala
മൂന്നാറിൽ ഇത് മഞ്ഞു കാലം
മൂന്നാറിൽ ഇത് മഞ്ഞു കാലം. ഡിസംബർ ആദ്യവാരം ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറിൽ ഇത്തവണ ആദ്യമാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നത്. മൂന്നാർ ചെണ്ടുവര എസ്റ്റേറ്റിലാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയത്. മൈനസ് ഒരു ഡിഗ്രി സെൽഷസായിരുന്നു ഇവിടെ താപ നില. രാവിലെ നല്ല തണുപ്പാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടത്. സൈലന്റ് വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും താപ നില മൈനസിനടുത്തെത്തി. ഒരു ഡിഗ്രിയായിരുന്നു ഇവിടെയുള്ള കുറഞ്ഞ താപനില. മാട്ടുപ്പെട്ടിയിൽ മൂന്നു ഡിഗ്രിയിലെത്തിയപ്പോൾ തെന്മലയിൽ എട്ടു ഡിഗ്രിയായിരുന്നു തണുപ്പ്. മൈനസ് നാല് ഡിഗ്രിയിലേക്കു വരെതാഴുന്ന മൂന്നാറിൽ 2013 നു ശേഷം തണുപ്പ് അത്രയും താഴ്ന്ന നിലയിലെത്തിയിട്ടില്ല. എല്ലപ്പെട്ടി, സെവൻമല, ലക്ഷ്മി, ചിറ്റുവരെ,കന്നിമല, നയ്മക്കാട് എന്നിവിടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. കോവിഡ് വ്യാപനം മൂലം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണത്തെ തണുപ്പ് ആസ്വദിക്കാനുള്ള അവസരം സഞ്ചാരികൾക്കു നഷ്ടപ്പെടുകയാണ്.
Read More » -
LIFE
സോപ്പുകൾക്ക് പല നിറമാണെങ്കിലും എല്ലാറ്റിന്റെയും പത എന്തുകൊണ്ടാണ് വെളുത്തിരിക്കുന്നത് ?
സോപ്പുകട്ട നിറമുള്ളതാണെങ്കിലും അതിന്റെ പത വെളുത്തിരിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? സോപ്പു പതയ്ക്ക് മാത്രമല്ല ഈ പ്രത്യേകതയുള്ളത്. കടൽത്തീരത്ത് അടിച്ചു കയറുന്ന തിര ശ്രദ്ധിച്ചിട്ടുണ്ടോ? അതിനും പാലു പോലെ വെളുത്ത നിറമാണുള്ളത്. എന്നാൽ കടൽ വെള്ളത്തിന്റെ നിറമല്ലാതാനും.കടൽ വെള്ളത്തിന് നിറമുണ്ടോ, അത് മറ്റൊരു ചോദ്യം! ഒരു വസ്തുവിന്റെ നിറം അതിന് പ്രകാശം ആഗിരണം ചെയ്യാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു. ധവള പ്രകാശത്തിൽ ഏഴുവർണ്ണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു വസ്തു അതിൽ പതിക്കുന്ന പ്രകാശം പൂർണമായും (എല്ലാ വർണങ്ങളും) ഒരു പോലെ ആഗിരണം ചെയ്യുമ്പോൾ അത് കറുത്തതായി തോന്നും.എല്ലാ വർണങ്ങളെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നെങ്കിൽ അത് വെളുത്ത് കാണപ്പെടും.ഏതാനും നിറങ്ങളെ ആഗിരണം ചെയ്ത് മറ്റു നിറങ്ങൾ മാത്രം പ്രതിഫലിപ്പിക്കുന്ന വസ്തുവിന്റെ നിറം പ്രതിഫലന രശ്മികളുടെ സമ്മേളനം മൂലം ഉണ്ടാകുന്ന നിറമായിരിക്കും. സുതാര്യ വസ്തുക്കളുടെ നിറമാകട്ടെ അത് ആഗിരണം ചെയ്യാതെ കടത്തിവിടുന്ന വർണങ്ങളുടെ സമ്മേളന ഫലമായുണ്ടാകുന്നതാണ്. എന്നാൽ സുതാര്യ പടലങ്ങളുടെ നിറം അവയുടെ കനത്തെക്കൂടി ആശ്രയിച്ചിരിക്കും. കനം തീരെ കുറവാണെങ്കിൽ…
Read More » -
LIFE
24 തവണ എയർപോർട്ടിൽ നിന്നും തിരിച്ചയച്ച ജോൺ 25 ആം തവണ നാട്ടിലേക്ക് പറന്നു
ദമ്മാം : 24 തവണ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കപ്പെട്ട തമിഴ്നാട് സ്വദേശി 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി.തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി ജോണിനാണ് (36) മലയാളി കൂട്ടായ്മയായ നവയുഗം പ്രവര്‍ത്തകരുടെ ഇടപെടല്‍ വഴി പുതുയുഗം ലഭിച്ചിരിക്കുന്നത്. എക്സിറ്റ് വിസയുമായി വിമാനത്താവളത്തില്‍ ചെല്ലുമ്ബോള് അവിടുത്തെ രേഖകളില്‍ ഇങ്ങനെ ഒരാളെ കണ്ടെത്താന്‍ കഴിയാതെ ജോണിനെ തിരിച്ചയക്കപ്പെടുകയാണ് ചെയ്തിരുന്നത്. പിന്നീട് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്താല്‍ വിവിധയിടങ്ങള്‍ കയറിയിറങ്ങി രേഖകള്‍ പൂര്‍ത്തിയാക്കി യാത്രക്കായി തയാറാകും. അങ്ങനെ 24 തവണ ഇത്തരത്തില്‍ തിരിച്ചയക്കപ്പെട്ടു. ഒടുവില്‍ നവയുഗം സംസ്കാരിക വേദിയുടെ ജീവികാരുണ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടന്റെ ഇടപെലാണ് ജോണിന് സഹായകമായത്. 14 വര്‍ഷം മുമ്ബാണ് ജോലി തേടി ജോൺ സൗദിയിലെത്തിയത്. എത്തിയതിന്‍റെ മൂന്നാം ദിവസം താമസസ്ഥലത്ത് കടന്നുകയറിയ കവര്‍ച്ചക്കാരുമായി ഉണ്ടായ അടിപിടി കേസില്‍ പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. പുറത്തുപോയി വരുമ്ബോള്‍ താമസസ്ഥലത്തിനടുത്ത് ഒരു സ്വദേശി യുവാവ് കാലുമുറിഞ്ഞ് ചോരവാര്‍ന്ന് നില്‍ക്കുന്നത് ജോണിന്‍റെ ശ്രദ്ധയില്‍ പെട്ടു. അയാളുടെ അടുത്തെത്തി ചോര…
Read More » -
NEWS
താരമായ് തരംഗമായ് പിണറായി, മുഖ്യമന്ത്രിയോടൊപ്പമുള്ള കൂടിക്കാഴ്ചയുടെ സന്തോഷം മലയാളത്തിൽ പങ്കുവെച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു.എ.ഇ സന്ദര്‍ശനം തുടരുന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ‘എക്സ്പോ-2020’ വേദിയിലായിരുന്നു കൂടിക്കാഴ്ച. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും സന്നിഹിതനായിരുന്നു. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ചരിത്രപരമായ ഈ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ചത് മലയാളത്തിൽ ട്വീറ്റുചെയ്തു കൊണ്ടാണ്. മുഖ്യമന്ത്രിയെ കാണുന്ന ചിത്രത്തിനൊപ്പമാണ് അദ്ദേഹം മലയാളത്തിൽ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ചത്. ഇതാദ്യമായാണ് ശൈഖ് മുഹമ്മദ് മലയാളത്തിൽ ട്വീറ്റുചെയ്യുന്നത്. ”കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ കേരള വീക്കിൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യു.എ.ഇ.യ്ക്ക് സവിശേഷബന്ധമാണുള്ളത്. ദുബായുടെയും യു.എ.ഇ.യുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്കുവഹിക്കുന്നുണ്ട്” ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. നിമിഷനേരംകൊണ്ടാണ് ട്വീറ്റ് വൈറലായത്. പ്രവാസിമലയാളികൾ ഏറെ അഭിമാനത്തോടെയാണ് ട്വീറ്റ് ഏറ്റെടുത്തത്. മലയാളി സമൂഹത്തോട് കാട്ടുന്ന സ്നേഹത്തിനും കരുതലിനും മുഖ്യമന്ത്രി ദുബായ് ഭരണാധികാരിയോട്…
Read More » -
Kerala
വിനോദ്കുമാറിന് വീണ്ടും രാഷ്ട്രപതിയുടെ അംഗീകാരം
അഗ്നിരക്ഷാപ്രവര്‍ത്തനം, ജോലി എന്നതിലുപരി ജീവിതദൗത്യം കൂടിയാണ് വിനോദ്കുമാറിന്. ഈ അര്‍പ്പണമനോഭാവമാണ് അദ്ദേഹത്തെ വീണ്ടും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അർഹനാക്കിയത്. ‘ഫയര്‍ഫോഴ്സ് വിനോദ്’ എന്ന് നാട്ടുകാര്‍ സ്നേഹപൂർവ്വം വിളിക്കുന്ന കടയ്ക്കല്‍ അഗ്നിരക്ഷാ സേനയിലെ ഗ്രേഡ് അസി. സ്റ്റേഷന് ഓഫിസര്‍ കിളിമാനൂര്‍ പോങ്ങനാട് ‘തിരുവോണണ’ത്തില്‍ ടി വിനോദ് കുമാറിനാണ് ഇത്തവണ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ ലഭിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാലും അടുത്തെവിടെയെങ്കിലും അപകടമോ തീപിടിത്തമോ ഉണ്ടായാല്‍ അവിടേക്ക് ഓടിയെത്താനും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും മടിയില്ലാത്തയാളാണ് വിനോദ് കുമാര്‍. 1996ല് കൊല്ലം കടപ്പാക്കടയിലാണ് ജോലിയില്‍ പ്രവേശിച്ചത്. 2010ല് മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വിസ് മെഡല്‍ ലഭിച്ച വിനോദിന് 2015ല് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിരുന്നു. അഗ്നിരക്ഷാസേനയുടെ വെല്ലുവിളി നിറഞ്ഞ പല ദൗത്യങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വടകര പയ്യോളിയില്‍ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിച്ച അപകടം, കൊല്ലം പുറ്റിങ്ങല്‍ ദുരന്തം, പമ്പ ഹില്‍ ടോപ്പിലുണ്ടായ അപകടം, നിലമേല്‍ പെട്രോള്‍ പമ്പില്‍ കിടന്ന ബസിലും സമീപത്തെ ഷോപ്പിങ് മാളിലുമുണ്ടായ തീപിടിത്തം എന്നിവ അതില്‍…
Read More » -
Movie
വിശാലിൻ്റെ ‘വീരമേ വാകൈ സൂടും’ നാളെ മുതൽ തീയറ്ററുകളിൽ…!
തെന്നിന്ത്യൻ സിനിമയുടെ ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച ‘വീരമേ വാകൈ സൂടും’ എന്ന ആക്ഷൻ എൻ്റർടൈനർ സിനിമ ഫെബ്രുവരി 4 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയിലർ ഇരുപത്തി മൂന്നു ലക്ഷത്തിൽ പരം കാഴ്ചക്കാരെ നേടി വൻ മുന്നേറ്റമാണ് നടത്തിയത്. വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നും ഈ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. രോമാഞ്ച ജനകമായ സംഘട്ടന രംഗങ്ങളോട് കൂടിയ ട്രെയിലർ മാസ്സ് സിനിമാ ആരാധകരിൽ ആകാംഷ വർധിപ്പിച്ചിരിക്കയാണ്. എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് ‘വീരമേ വാകൈ സൂടും’ എന്നാണു അണിയറ ശില്പികൾ അവകാശപ്പെടുന്നത്. ‘Rise of a common Man’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൻ്റെ പ്രമേയം ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള ദുഷ്ട വ്യക്തികൾക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ്. ബാബുരാജ് വിശാലിൻ്റെ വില്ലനാവുന്നു. .ഡിംപിൾ ഹയാതിയാണ്…
Read More » -
NEWS
മലയാളിക്ക് അഭിമാന മുഹൂർത്തം, മലയിൽ ലൂക്കോസ് വർഗീസ് മുതലാളി ഇംഗ്ലണ്ട് മഹായിടവകയുടെ ബിഷപ്പ്
ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ട് ലെസ്റ്റർ മഹായിടവകയുടെ ഏറ്റവും പ്രായം കുറഞ്ഞ സഫ്രഗൻ ബിഷപ്പായി മലയാളിയായ മലയിൽ ലൂക്കോസ് വർഗീസ് മുതലാളി (41) സ്ഥാനാരോഹണം ചെയ്യുമ്പോൾ അത് കേരളത്തിനും അഭിമാന മുഹൂർത്തം. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം. മൂന്ന് വർഷം മുൻപാണ് ഈസ്റ്റ് ലണ്ടനിലെ ബാർക്കിങ്ങിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ഫാ.ജോൺ പെരുമ്പലത്ത് ചെംസ്ഫോഡിലെ ബ്രാഡ്വെൽ ബിഷപ്പായി നിയമിതനായത്. കൊല്ലം മൺറോതുരുത്ത് മലയിൽ എം.ഐ.ലൂക്കോസ് മുതലാളിയുടെയും അന്നമ്മയുടെയും മകനാണ് ലൂക്കോസ് വർഗീസ് മുതലാളി. കൊല്ലം മൺട്രോതുരുത്തിലെ പഴയ തറവാട്ട് പേര് യു.കെയിലും അദ്ദേഹത്തിന് ഒപ്പമായപ്പോൾ ഭൗതിക സമ്പത്തിൽ അദ്ദേഹം ‘മുതലാളി’ അല്ലെങ്കിലും ആധ്യാത്മിക സമ്പത്തിൽ ചെറു പ്രായത്തിൽ തന്നെ ഒരു കൗണ്ടിയിലെ മുഴുവൻ ജനങ്ങളുടെയും വിശ്വാസ സംരക്ഷകനാകുന്ന ധനികനെന്നു വിശേഷിപ്പിക്കാവുന്ന ബിഷപ്പായി മാറി. ബെംഗളുരുവിലെ സതേൺ ഏഷ്യ ബൈബിൾ കോളജ്, ഓക്‌സ്ഫഡിലെ വൈക്ലിഫ് ഹാൾ എന്നിവിടങ്ങളിൽ നിന്നു പഠനം പൂർത്തിയാക്കിയ റവ.മലയിൽ ലൂക്കോസ് വർഗീസ് മുതലാളി…
Read More » -
Kerala
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ച് ആർഎസ്‌എസ് നേതാക്കൾ
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാബാവായുമായി ആര്.എസ്.എസ്.ദക്ഷിണ ക്ഷേത്ര സമ്ബര്ക്ക പ്രമുഖ് ശ്രീ. എ. ജയകുമാറും സംഘവും കൂടിക്കാഴ്ച നടത്തി.സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആയിരുന്നു കൂടിക്കാഴ്ച. ആര്.എസ്.എസ്. സംഘചാലക് ഡോ. യോഗേഷ് എം., സമ്ബര്ക്ക പ്രമുഖ് ശ്രീ. മിഥുന് മോഹന്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്ത്ത് സയന്സ് അക്കാഡമിക് കൗണ്സില് അംഗം ഡോ. ഈപ്പന് ചെറിയാന് എന്നിവര് സന്നിഹിതരായിരുന്നു. ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ കബറിടങ്ങൾ സംഘം സന്ദർശിക്കുകയും പുഷ്പചക്രം സമർപ്പിക്കുകയും ചെയ്തു.
Read More »