Month: February 2022
-
Kerala
വാവ സുരേഷിനെ വെന്റിലേറ്ററില്‍നിന്ന് മാറ്റി, ഡോക്ടര്‍മാരുമാരോടു സംസാരിച്ചു
കോട്ടയം: അസംഖ്യം പേരുടെ പ്രാർത്ഥനകൾ സഫലമായി. വാവ സുരേഷ് സാധാരണ നിലയിലേയ്ക്ക്. മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ട്. സുരേഷ് ഡോക്ടര്‍മാരുമാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു. ഇത്തരത്തിലുള്ള ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ നിരീക്ഷിക്കുവാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഡി.കെ. ജയകുമാറാണ് വാവസുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചത്.
Read More » -
Health
നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ ? എങ്കിൽ ഇത് ശ്രദ്ധിക്കുക
നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ.എങ്കിൽ സൂക്ഷിക്കുക അത് നിങ്ങളുടെ ശരീരം തരുന്ന മുന്നറിയിപ്പാണ്.എങ്ങിനെ ഇതു പരിഹരിക്കാം ? ഒരു വാഹനം നമ്മൾ ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ എഞ്ചിൻ ചൂട് ക്രമാതീതമായി വർദ്ധിച്ചാൽ ഡാഷ് ബോർഡിൽ അത് കാണിക്കുകയും എന്തോ തകരാർ ഉണ്ടെന്നു നമ്മുക്ക് മനസിലാവുകയും ചെയ്യും.എത്രയും പെട്ടെന്ന് അത് തീർത്തിട്ടെ നമ്മൾ യാത്ര തുടരുകയുള്ളൂ.അതു പോലെ തന്നെ മനുഷ്യ ശരീരത്തിലെ ചൂട് ഒരു ക്രമം വിട്ട് വർദ്ധിക്കുന്നത് നമ്മുടെ കിഡ്നി, ലിവർ ഇവയുടെ പ്രവർത്തനങ്ങൾക്ക് പ്രശ്നം ഉള്ളതുകൊണ്ടാണ്.അവ നമ്മൾ കണ്ടെത്തുന്നില്ല എന്നതു കൊണ്ട് നമ്മുക്ക് പ്രശ്നം ഇല്ല എന്ന് വിചാരിക്കരുത്. ശരീരത്തിലെ ഈ അമിത ചൂട് പരിഹരിക്കാൻ ലളിതമായ ഒരു മാർഗം ചുവടെ ചേർക്കുന്നു. മല്ലി (പൊടിയല്ല) – 10 ഗ്രാം ( ശരീരത്തിലെ ചൂട് വളരെ കൂടുതലാണെങ്കിൽ 20 ഗ്രാം വരെയാകാം) തഴുതാമ ഉണക്കിയത്- (എല്ലാ പച്ച മരുന്ന് കടകളിലും കിട്ടും) – 5 ഗ്രാം ( ശരീരത്തിലെ ചൂട് വളരെ…
Read More » -
Kerala
കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നില്ലെന്ന് പരാതി
റാന്നി: തിരുവല്ല- റാന്നി റൂട്ടില്‍ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് രണ്ടു വർഷമായി സർവീസ് നടത്തുന്നില്ലെന്ന് പരാതി.തിരുവല്ലയിൽ നിന്നും ഇരവിപേരൂർ, വെണ്ണിക്കുളം,വാളക്കുഴി,തീയാടിക്കൽ, വൃന്ദാവനം, കണ്ടൻപേരൂർ, നെല്ലിക്കമൺ വഴി റാന്നിക്ക് സർവീസ് നടത്തിക്കൊണ്ടിരുന്ന ബസാണിത്.വർഷങ്ങളായി നല്ല കളക്ഷനോടെ ഓടിയിരുന്ന ബസ് ആദ്യ കോവിഡ് ലോക്ഡൗൺ കാലത്തോടെയാണ് നിർത്തുന്നത്.പിന്നീട് ലോക്ഡൗൺ പിൻവലിച്ച് എല്ലാ ബസുകളും ഓടിത്തുടങ്ങിയിട്ടും ഈ ബസ് മാത്രം സർവീസ് ആരംഭിച്ചില്ല. രാവിലെ 6.20 നും ഉച്ചയ്ക്ക് 1.10 നും വൈകിട്ട് 4.40 നും തിരുവല്ലയിൽ നിന്ന് റാന്നിക്കും രാവിലെ 8മണി, ഉച്ചയ്ക്ക് 2.45, വൈകിട്ട് 6.30 എന്നീ സമയങ്ങളിൽ റാന്നിയിൽ നിന്നും തിരുവല്ലയ്ക്കും സർവീസ് നടത്തിക്കൊണ്ടിരുന്ന ബസാണിത്. ഈ ബസ് സർവിസ് നടത്താത്തതു മൂലം ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള ഒട്ടേറെ സ്ഥിരം യാത്രക്കാരാണ് ക്ലേശിക്കുന്നത്.പ്രത്യേകിച്ച് റയിൽവെ സ്റ്റേഷനെ ആശ്രയിക്കുന്നവർ. തിരുവല്ല ഡിപ്പോയുടെ ഏറ്റവും ജനപ്രിയ സർവീസായിരുന്നു വാളക്കുഴി,തീയാടിക്കൽ, വൃന്ദാവനം, കണ്ടൻപേരൂർ, നെല്ലിക്കമൺ വഴി ഓടിക്കൊണ്ടിരുന്ന ഈ റാന്നി സർവീസ്.ഈ ബസ് സർവ്വീസ് നിര്‍ത്തിയതിനെതിരേ…
Read More » -
Kerala
നിർണ്ണായക ദിനത്തിൽ പള്ളിയിലെത്തി പ്രാർത്ഥിച്ച് ദിലീപ്;ജഡ്ജിയമ്മാവനോടും സങ്കടങ്ങൾ പറഞ്ഞു
കൊച്ചി: മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച് ദിലീപ്.ആലുവ ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലെ നൊവേനയിലാണ് ദിലീപ് പങ്കെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടുകൂടിയാണ് നടന്‍ പള്ളിയിലെത്തിയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിനമാണ്. ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.കൂടാതെ പ്രതികള്‍ ഹാജരാക്കിയ ഫോണുകള്‍ പരിശോധിക്കുന്ന കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം പൊൻകുന്നം ചിറക്കടവ് ‘ജഡ്ജിയമ്മാവൻ’ ക്ഷേത്രത്തിലെത്തിയും ദിലീപ് പ്രാർത്ഥന നടത്തിയിരുന്നു.ഇവിടുത്തെ നീതിമാനായ ജഡ്ജിയമ്മാവനോട് പ്രാർത്ഥിച്ചാൽ കോടതി കേസുകൾ വിജയിക്കും എന്നൊരു വിശ്വാസമുണ്ട്.കോട്ടയം ജില്ലയിലെ പൊൻകുന്നം മണിമല റൂട്ടിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Read More » -
Tech
സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനല്‍
സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനല്‍. ഇതോടെ യുട്യൂബ് ചാനല്‍ പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ സബ്‌ക്രൈബേഴ്‌സുള്ള ലോക നേതാക്കളില്‍ ഒരാളായി പ്രധാനമന്ത്രി മോദി മാറിയിരിക്കുകയാണ്. 2007ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നരേന്ദ്ര മോദി യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ മോദിയുമായി നടത്തിയ അഭിമുഖം, കൊവിഡ് പടരുന്നത് ഒഴിവാക്കാന്‍ നടത്തേണ്ട നടപടികള്‍ സംബന്ധിച്ച വീഡിയോ എന്നിവ ലക്ഷകണക്കിന് പേര്‍ കണ്ടിട്ടുണ്ട്. യുട്യൂബ് ചാനല്‍ കൂടാതെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോകള്‍ പങ്കുവെയ്ക്കുന്ന പിഎംഒയുടെ ഒദ്യോഗിക യുട്യൂബ് ചാനലും പ്രധാനമന്ത്രിയുടെ പേരിലുണ്ട്. യുട്യൂബില്‍ അക്കൗണ്ടുള്ള മറ്റ് ഇന്ത്യന്‍ രാഷ്ട്രീയനേതാക്കള്‍ രാഹുല്‍ഗാന്ധി ( 25ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്), കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍( 4.30 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ), തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍(2.12ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്) എന്നിവരാണ്.
Read More » -
Health
തൊട്ടാവാടിയുടെ തൊട്ടാൽ വാടാത്ത ഗുണങ്ങൾ
തൊട്ടാവാടിയുടെ ഇല തൊട്ടാല്‍ വാടുന്നത് എന്തുകൊണ്ട് ? ഒന്ന് പറയുമ്പോഴേക്കും തെറ്റിപോവുകയും, പക്വതയില്ലാതെ വളരെ സെന്‍സിറ്റീവ് ആയി പ്രതികരിക്കുകയും ചെയ്യുന്നവരേയും എല്ലാം നാം വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണല്ലോ തൊട്ടാവാടി എന്നത്. തൊട്ടാവാടി എന്ന സസ്യത്തിന്റെ സ്വഭാവത്തിനു സമാനമായ സ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യരെ തൊട്ടാവാടി എന്ന് നാം വിശേഷിപ്പിക്കുന്നു. എന്നാല്‍ നമ്മള്‍ അങ്ങിനെ വിശേഷിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തൊട്ടാവാടി എന്ന സസ്യത്തെ അപമാനിക്കുകയാണോ ചെയ്യുന്നത് ? കാരണം തൊട്ടാവാടി വെറും ഒരു തൊട്ടാവാടിയല്ല…!!! മൈമോസ പ്യൂഡിക്ക (Mimosa pudica) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് തൊട്ടാവാടി. മൈമോസേസീ (Mimosaeceae) എന്നതാണ് ലവന്റെ തറവാട്ട് പേര്. സംസ്കൃത ഭാഷയില്‍ ലജ്ജാലു എന്ന് വിളിച്ചാലും ലവന്‍ വിളി കേള്‍ക്കും. അല്ലെങ്കില്‍ അങ്ങിനെ വിളിച്ചാല്‍ വിളി കേള്‍ക്കണം എന്നാണു സംസ്കൃത ശിരോമണികള്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. സമംഗ എന്ന ഒരു ഇരട്ടപ്പേരും ഇവന് സംസ്കൃതത്തില്‍ ഉണ്ട്. അവന് തൊട്ടാവാടി എന്ന പേര് വരാന്‍ ഉണ്ടായ കാരണം എല്ലാവര്‍ക്കും അറിയാമല്ലോ. അവനെ…
Read More » -
NEWS
മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു
മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ് (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായ അദ്ദേഹം 1991ൽ മലപ്പുറത്ത് നിന്നാണ് നിയമസഭയിൽ എത്തിയത്. ഇരവിപുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
Read More » -
Kerala
വാവ സുരേഷ് ഈ പണിക്ക് ഇറങ്ങിയത് ധനസമ്പാദനത്തിന് അല്ല.ഈ ഒറ്റ ‘തൊഴില്‍’ കാരണം ഭാര്യ പോലും ഇട്ടിട്ട് പോയി
ഇന്ന് മലയാളികൾ പ്രാർത്ഥനയോടെ ആ വാർത്ത കേൾക്കാൻ കാത്തിരിക്കുകയാണ് വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ മാറ്റമുണ്ടായി എന്ന വാർത്ത.കഴിഞ്ഞ ദിവസമാണ് വാവാ സുരേഷിനെ മൂർഖൻ പാമ്പ് കൊത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാവാ സുരേഷിന്റെ ആരോഗ്യനില വളരെ ഗുരുതരമായിരുന്നു.എന്നാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയിട്ടുപോലും വാവാ സുരേഷിനെതിരെ നിരവധി വിമർശനങ്ങളാണ് പൊങ്ങി വരുന്നത്. എന്നൊക്കെ ഈ മനുഷ്യനെ പാമ്പ് കടി ഏറ്റിട്ടുണ്ടോ, അന്നൊക്കെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്, ആഗ്രഹിച്ചിട്ടുണ്ട് തിരിച്ചു വരണേ എന്ന്.വീണ്ടും പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്നു. കോട്ടയം കുറിച്ചിയില്‍ വച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിക്ക് ആയിരുന്നു സംഭവം.പ്രാര്‍ത്ഥനകള്‍ക്കൊപ്പം ഉപദേശങ്ങളും വിമര്‍ശനങ്ങളും ഈ വിഷയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.വാവ സുരേഷിനെ പലരും വിമര്‍ശിക്കുന്നതിന്റെ കാരണം, അദ്ദേഹം സ്വന്തം സുരക്ഷയിൽ ശ്രദ്ധിക്കുന്നില്ല എന്നതുകൊണ്ടാണ്. ഈ സമയത്ത് വിമര്‍ശനത്തേക്കാള്‍ അഭികാമ്യം, ആ പാവം മനുഷ്യന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുക , പരമാവധി മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ്.പാമ്പിനെ…
Read More » -
Kerala
വാവ സുരേഷ് കണ്ണുതുറന്നു; ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി
പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലിരുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. സുരേഷ് അബോധാവസ്ഥയില്‍ നിന്നു പതിയെ തിരിച്ചുകയറുകയാണ് എന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്നവിവരം. ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായത്. കണ്ണുകള്‍ പൂര്‍ണമായും തുറന്നു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ കഴിയൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വരുന്ന 48 മണിക്കൂര്‍ കൂടി നിര്‍ണായകമാണെന്നും അതിനു ശേഷം സുരേഷിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പ്രതികരിച്ചു. വെന്റിലേറ്ററില്‍ നിന്നു മാറ്റിയാലും ഒരാഴ്ചയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിച്ചികിത്സ വേണ്ടിവരും
Read More » -
Kerala
ഗൂഢാലോചന കേസ്: ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തോട് പൂർണമായി സഹകരിച്ചെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം വേണമെന്നും പ്രതിഭാഗം ആവശ്യപ്പെടും. ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറ് ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനവും ഇന്നുണ്ടായേക്കും. അതേസമയം, ദിലീപിനെ കസ്റ്റഡിയൽ ലഭിക്കണമെന്ന ആവശ്യമായിരിക്കും പ്രോസിക്യൂഷൻ ഉന്നയിക്കുക.
Read More »