KeralaNEWS

കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ച് ആർഎസ്‌എസ്‌ നേതാക്കൾ

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാബാവായുമായി ആര്.എസ്.എസ്.ദക്ഷിണ ക്ഷേത്ര സമ്ബര്ക്ക പ്രമുഖ് ശ്രീ. എ. ജയകുമാറും സംഘവും കൂടിക്കാഴ്ച നടത്തി.സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആയിരുന്നു കൂടിക്കാഴ്ച.
ആര്.എസ്.എസ്. സംഘചാലക് ഡോ. യോഗേഷ് എം., സമ്ബര്ക്ക പ്രമുഖ് ശ്രീ. മിഥുന് മോഹന്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്ത്ത് സയന്സ് അക്കാഡമിക് കൗണ്സില് അംഗം ഡോ. ഈപ്പന് ചെറിയാന് എന്നിവര് സന്നിഹിതരായിരുന്നു. ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ കബറിടങ്ങൾ സംഘം സന്ദർശിക്കുകയും പുഷ്പചക്രം സമർപ്പിക്കുകയും ചെയ്തു.

Back to top button
error: