KeralaNEWS

മൂ​ന്നാ​റി​ൽ ഇത് മഞ്ഞു കാലം

മൂ​ന്നാ​റി​ൽ ഇത് മഞ്ഞു കാലം. ഡി​സം​ബർ ആ​ദ്യ​വാ​രം ശൈ​ത്യ​കാ​ലം ആ​രം​ഭി​ക്കു​ന്ന മൂ​ന്നാ​റി​ൽ ഇ​ത്ത​വ​ണ ആ​ദ്യ​മാ​ണ് ത​ണു​പ്പ് മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തു​ന്ന​ത്. മൂ​ന്നാ​ർ ചെ​ണ്ടു​വ​ര എ​സ്റ്റേ​റ്റി​ലാ​ണ് ത​ണു​പ്പ് മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തി​യ​ത്. മൈ​ന​സ് ഒ​രു ഡി​ഗ്രി സെ​ൽ​ഷസാ​യി​രു​ന്നു ഇ​വി​ടെ താപ നില.

രാ​വി​ലെ ന​ല്ല ത​ണു​പ്പാ​ണ് മൂ​ന്നാ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ട​ത്. സൈ​ല​ന്‍റ് വാ​ലി, ന​ല്ല​ത​ണ്ണി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും താപ നില മൈ​ന​സി​ന​ടു​ത്തെ​ത്തി. ഒ​രു ഡി​ഗ്രി​യാ​യി​രു​ന്നു ഇ​വി​ടെ​യു​ള്ള കു​റ​ഞ്ഞ താ​പ​നി​ല. മാ​ട്ടു​പ്പെ​ട്ടി​യി​ൽ മൂ​ന്നു ഡി​ഗ്രി​യി​ലെ​ത്തി​യ​പ്പോ​ൾ തെ​ന്മ​ല​യി​ൽ എ​ട്ടു ഡി​ഗ്രി​യാ​യി​രു​ന്നു ത​ണു​പ്പ്.

Signature-ad

മൈ​ന​സ് നാ​ല് ഡി​ഗ്രി​യി​ലേ​ക്കു വരെതാ​ഴു​ന്ന മൂ​ന്നാ​റി​ൽ 2013 നു ​ശേ​ഷം ത​ണു​പ്പ് അ​ത്ര​യും താ​ഴ്ന്ന നി​ല​യി​ലെ​ത്തി​യി​ട്ടി​ല്ല. എ​ല്ല​പ്പെ​ട്ടി, സെ​വ​ൻ​മ​ല, ല​ക്ഷ്മി, ചി​റ്റു​വരെ,ക​ന്നി​മ​ല, ന​യ്മ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ല്ല ത​ണു​പ്പാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​നം മൂ​ലം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ​ത്തെ ത​ണു​പ്പ് ആ​സ്വ​ദി​ക്കാനു​ള്ള അ​വ​സ​രം സ​ഞ്ചാ​രി​ക​ൾ​ക്കു ന​ഷ്ട​പ്പെ​ടുകയാണ്.

Back to top button
error: