KeralaNEWS

വി​നോ​ദ്കു​മാ​റി​ന് വീ​ണ്ടും രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

നാ​ട്ടു​കാ​ര്‍ സ്നേ​ഹ​പൂർവ്വം 'ഫ​യ​ര്‍ഫോ​ഴ്‌​സ് വി​നോ​ദ്' എ​ന്ന് വി​ളി​ക്കു​ന്ന ക​ട​യ്ക്ക​ല്‍ അ​ഗ്നി​ര​ക്ഷാ സേ​ന​യി​ലെ ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കി​ളി​മാ​നൂ​ര്‍ പോ​ങ്ങ​നാ​ട് 'തി​രു​വോ​ണണ'ത്തി​ല്‍ ടി വി​നോ​ദ് കു​മാ​റി​ന് രണ്ടാമതും രാ​ഷ്ട്ര​പ​തി​യു​ടെ പുരസ്കാരം

അ​ഗ്നി​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം, ജോലി എന്നതിലുപരി ജീ​വി​ത​ദൗ​ത്യം കൂ​ടി​യാ​ണ് വി​നോ​ദ്കു​മാ​റി​ന്. ഈ ​അ​ര്‍​പ്പ​ണ​മ​നോ​ഭാ​വ​മാണ് അ​ദ്ദേ​ഹത്തെ​ വീ​ണ്ടും രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​ര​ത്തി​ന് അർഹനാക്കിയത്.

‘ഫ​യ​ര്‍ഫോ​ഴ്‌​സ് വി​നോ​ദ്’ എ​ന്ന് നാ​ട്ടു​കാ​ര്‍ സ്നേ​ഹ​പൂർവ്വം വി​ളി​ക്കു​ന്ന ക​ട​യ്ക്ക​ല്‍ അ​ഗ്നി​ര​ക്ഷാ സേ​ന​യി​ലെ ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കി​ളി​മാ​നൂ​ര്‍ പോ​ങ്ങ​നാ​ട് ‘തി​രു​വോ​ണണ’ത്തി​ല്‍ ടി വി​നോ​ദ് കു​മാ​റി​നാ​ണ് ഇ​ത്ത​വ​ണ രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട സേ​വാ​മെ​ഡ​ല്‍ ല​ഭി​ച്ച​ത്.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യാ​ലും അ​ടു​ത്തെ​വി​ടെ​യെ​ങ്കി​ലും അ​പ​ക​ട​മോ തീ​പി​ടി​ത്ത​മോ ഉ​ണ്ടാ​യാ​ല്‍ അ​വി​ടേ​ക്ക് ഓ​ടി​യെ​ത്താ​നും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കാ​നും മ​ടി​യി​ല്ലാ​ത്ത​യാ​ളാ​ണ് വി​നോ​ദ് കു​മാ​ര്‍. 1996ല്‍ ​കൊ​ല്ലം ക​ട​പ്പാ​ക്ക​ട​യി​ലാ​ണ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. 2010ല്‍ ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​യ​ര്‍ സ​ര്‍​വി​സ് മെ​ഡ​ല്‍ ല​ഭി​ച്ച വി​നോ​ദി​ന് 2015ല്‍ ​സ്തു​ത്യ​ര്‍​ഹ​സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ലും ല​ഭി​ച്ചി​രു​ന്നു.

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ പ​ല ദൗ​ത്യ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. വ​ട​ക​ര പ​യ്യോ​ളി​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​റും ലോ​റി​യും കൂ​ട്ടി​യി​ച്ച അ​പ​ക​ടം, കൊ​ല്ലം പു​റ്റി​ങ്ങ​ല്‍ ദു​ര​ന്തം, പ​മ്പ ഹി​ല്‍ ടോ​പ്പി​ലു​ണ്ടാ​യ അ​പ​ക​ടം, നി​ല​മേ​ല്‍ പെ​ട്രോ​ള്‍ പ​മ്പില്‍ കി​ട​ന്ന ബ​സി​ലും സ​മീ​പ​ത്തെ ഷോ​പ്പി​ങ് മാ​ളി​ലു​മു​ണ്ടാ​യ തീ​പി​ടി​ത്തം എ​ന്നി​വ അ​തി​ല്‍ ചി​ല​തു​മാ​ത്രം.

ക​ട​യ്ക്ക​ല്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് അ​ന്ന് നി​ല​മേ​ല്‍ ടൗ​ണി​നെ ദു​ര​ന്ത​ത്തി​ല്‍ നി​ന്ന് ര​ക്ഷി​ച്ച​ത്. സേ​വ​ന​കാ​ല​ത്തി​നി​ട​യി​ല്‍ ഒ​ട്ടേ​റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​വ​ര്‍​ക്കും ആ​ത്മ​ഹ​ത്യ​ക്ക് തു​നി​ഞ്ഞ​വ​ര്‍​ക്കു​മൊ​ക്കെ ര​ക്ഷ​ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ​തും ജീ​വി​ത​ത്തി​ലെ വ​ലി​യ ഭാ​ഗ്യ​ങ്ങ​ളാ​ണെ​ന്ന് വി​നോ​ദ് കു​മാ​ര്‍ പ​റ​യു​ന്നു.

Back to top button
error: