Month: February 2022
-
Kerala
ദിലീപിന്റെ ഫോണ്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതി നിര്‍ദേശം
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളായ നടന്‍ ദിലീപും കൂട്ടാളികളും ഹാജരാക്കിയ ഫോണ്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതി നിര്‍ദേശം.ഇതു സംബന്ധിച്ച് ക്രൈംബാഞ്ച് നല്‍കിയ അപേക്ഷ ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. അതേസമയം ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ കോടതിയില്‍ വച്ചു പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചില്ല. ഇതിനെ ദിലീപ് ഇന്നലെ എതിര്‍ത്തിരുന്നു. കോടതിയില്‍വച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്താല്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ദീലിപിന്റെ വാദം.
Read More » -
Kerala
ഗതാഗതത്തിനായി സജ്ജമായി വലിയഴീക്കൽ പാലം
കരുനാഗപ്പള്ളി:തീരദേശ ഗ്രാമത്തിന്റെ വികസന മുന്നേറ്റത്തിന് നാന്ദികുറിച്ച് അഴീക്കൽ – വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു.കായലിന്റെയും കടലിന്റെയും കൗതുകക്കാഴ്ചകളൊരുക്കി ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അഴീക്കൽ അഴിമുഖത്തിനു കുറുകെ നിര്‍മിക്കുന്ന പാലം ഉടൻ ഗതാഗതത്തിന് സജ്ജമാകും. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും, കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് അറബി കടലിന്‍റെ പൊഴിമുഖത്തിന് കുറുകെ ആധുനിക രീതയിലാണ് വലിയഴീക്കല്‍ പാലത്തിൻ്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. തീരദേശ പാത യാഥാര്‍ത്ഥ്യമാകുന്നതിന് നിര്‍ണ്ണായക പങ്കാണ് വലിയഴീക്കല്‍ പാലത്തിനുള്ളത്.മനോഹരമായ പ്രകൃതി സൗന്ദര്യത്തെ പുണർന്ന് കൊണ്ടാണ് വലിയഴീക്കൽ പാലം നാടിൻ്റെ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നത്.പാലം വന്നതോട് കൂടി നാടിൻ്റെ ടൂറിസം, വാണിജ്യ മേഖലയ്ക്ക് കരുത്ത് വർദ്ധിക്കുന്നു. അറബിക്കടലില്‍ നിന്നും ദേശീയ ജലപാതയിലേക്കും അഴീക്കല്‍ ഹാര്‍ബറിലേക്കും ഭാവിയില്‍ ചെറിയ കപ്പലുകളും, ബാര്‍ജുകളും പാലത്തിന്‍റെ അടിയില്‍ കൂടി കടന്ന് പോകത്തക്ക വിധം ജലോപരിതലത്തില്‍ നിന്ന് 12 മീറ്റര്‍…
Read More » -
India
രാജ്യത്തെ കോവിഡ് കേസുകളിൽ വർധന, പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.99 %
രാജ്യത്തെ കോവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,72,433 പേർക്കാണ് കോവിഡ് ബാധിച്ചത്. രോഗികളുടെ എണ്ണത്തിൽ ഏഴു ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,008 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,98,983 ആയി ഉയർന്നു. 2.59 ലക്ഷം പേര് രോഗമുക്തരായി. രാജ്യത്തെ സജീവ കോവിഡ് കേസുകൾ 15,33,921 ആയി കുറഞ്ഞു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തിൽ നിന്ന് 10.99 ശതമാനമായി ഉയർന്നു. 95.14 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read More » -
India
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിൽ
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് രാജ്യം കരകയറുന്നുവെന്നതിന്റെ സൂചകമായി തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിൽ.6.57 ശതമാനമാണ് ജനുവരിയിലെ തൊഴിലില്ലായ്മ നിരക്ക്.2021 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണിത്.നഗരപ്രദേശങ്ങളില്‍ 8.16 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഗ്രാമങ്ങളില്‍ 5.84 ശതമാനവും. ഒമിക്രോണ്‍ വകഭേദ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തി രാജ്യം ക്രമേണ തിരിച്ചുവരവിന്റെ പാതയിലായതാണ് തൊഴിലില്ലായ്മ നിരക്ക് കുറയാന്‍ കാരണമെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) പറഞ്ഞു.ഡിസംബറില്‍ രാജ്യത്ത് 7.91 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.
Read More » -
NEWS
യുഎഇയിൽ പുതിയ തൊഴില്‍നിയമം പ്രാബല്യത്തിൽ വന്നു
അബുദാബി: രാജ്യത്ത് പുതിയ തൊഴില്‍നിയമം പ്രാബല്യത്തിൽ വന്നു.സ്വകാര്യമേഖലയില്‍ തൊഴിലാളി ക്ഷേമം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടു വന്നത്.തൊഴിലാളികളുടെ പരിശീലന കാലഘട്ടം ആറ് മാസത്തില്‍ കൂടരുതെന്നും രേഖകള്‍ പിടിച്ചുവെക്കരുതെന്നും പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നുണ്ട്.ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഒഴികെ രാജ്യത്തെ ഫ്രീസോണുകളടക്കമുള്ള എല്ലാ മേഖലകള്‍ക്കും പുതിയ തൊഴില്‍ നിയമം ബാധകമായിരിക്കും. എല്ലാ തൊഴില്‍ കരാറുകളും ഇനി മുതല്‍ നിശ്ചിത കാലയളവിലേക്ക് ഉള്ളതാകുമെന്നും അണ്‍ലിമിറ്റഡ് ക്രോണ്‍ട്രാക്ടിലുള്ളവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാറണമെന്നും നിയമത്തില്‍ പ്രത്യേകം പറയുന്നു.എല്ലാ വര്‍ഷവും 30 ദിവസത്തെ അടിസ്ഥാന ശമ്ബളം എന്ന തോതില്‍ ഗ്രാറ്റിവിറ്റിയും നൽകണം.തൊഴില്‍ സ്ഥലത്ത് വിവേചനമോ ഏതെങ്കിലും പീഡനമോ ഉള്ളതായി തെളിയിക്കപ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് നിയമത്തില്‍ പറയുന്നു.നിയമലംഘനത്തിന് 5000 ദിര്‍ഹം മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ ശിക്ഷ ലഭിക്കുന്നതാണ്. പുതിയ നിയമപ്രകാരം പ്രസവാവധി 45 ദിവസത്തില്‍ നിന്ന് 60 ആക്കിയിട്ടുണ്ട്. ഭര്‍ത്താവിന് അഞ്ചു ദിവസത്തെ പെറ്റേണിറ്റി ലീവും ഇനി മുതല്‍…
Read More » -
Crime
മാരക ലഹരി മരുന്നുമായി യുവാവ് തൊടുപുഴയിൽ പിടിയിൽ
തൊടുപുഴ: മാരക ലഹരി മരുന്നായ 29.5 ഗ്രാം എം.ഡി.എം.എയും 235 ഗ്രാം കഞ്ചാവും 833500 രൂപായുമായി യുവാവിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ പട്ടയംകവല ആര്‍പ്പാമറ്റം കണ്ടത്തിന്‍കര കെ.കെ. ഹാരിസാ (താടി – 31) ണ് പോലീസ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇയാളുടെ വീട് വളഞ്ഞ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്ഥുക്കളും പണവും പിടിച്ചെടുത്തത്. വീട്ടില്‍ വച്ച് ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ചവയായിരുന്നു ലഹരി വസ്തു ക്കള്‍. ബാംഗ്ലൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് എം.ഡി.എം.എയും കഞ്ചാവും എത്തിച്ചതെന്ന് ഹാരിസ് പോലീസിനോട് പറഞ്ഞു. ഇവ വിറ്റു കിട്ടിയ പണമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. ഹാരിസിന്റെ നേതൃത്വത്തില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് എം.ഡി.എം.എയും കഞ്ചാവും എത്തിക്കുന്നതായി പോലീസിന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിന് പുറമേ കോളേജ് വിദ്യാര്‍ഥികള്‍ക്കും ഇയാള്‍ ലഹരി വസ്തുക്കളെത്തിച്ചിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി. എ.ജി. ലാലിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, എസ്.ഐ. ചാക്കോ, എ.എസ്.ഐമാരായ ഷംസുദ്ദീന്‍, ഉണ്ണി,…
Read More » -
India
ഈ മാസത്തോടെ സ്കൂളുകൾ വീണ്ടും തുറന്നേക്കും
ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ നീക്കം. കോവിഡ് -19 ന്റെ മൂന്നാം തരംഗത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും അടച്ചിരുന്നു.സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച പരിഷ്‌ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ ക്ലാസുകളില്‍ ഉൾപ്പടെ പങ്കെടുക്കാന്‍ രക്ഷാകര്‍തൃ സമ്മതം ആവശ്യമാണോ എന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ നിന്ന് ക്ലാസ് റൂം പഠനത്തിലേക്കുള്ള സുഗമമായ മാറ്റത്തിൽ എത്രയും പെട്ടന്ന് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.പഠനത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കൂടുതല്‍ കാലതാമസമില്ലാതെ സ്കൂളുകള്‍ വീണ്ടും തുറക്കണമെന്നും, സ്കൂളുകള്‍ വീണ്ടും തുറക്കുന്നതിന് എല്ലാ സ്കൂളുകളോടും അധ്യാപകരോടും തയാറായിരിക്കണമെന്നും നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.എങ്കിലും സംസ്ഥാനങ്ങളാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. അടഞ്ഞുകിടക്കുന്ന സ്കൂളുകൾ പൂർണമായി ശുചീകരിച്ചുവെന്നും ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നും ഉറപ്പാക്കണം. സ്കൂളുകളിൽ സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സീമീറ്റർ ഉണ്ടാകണം. അധ്യാപകർക്ക് ഓരോ ക്ലാസിന്റെയും ചുമതല നൽകണം-എന്നിങ്ങനെ പോകുന്നു നിർദ്ദേശങ്ങൾ.
Read More » -
Kerala
സ്വന്തമായി മണ്ണില്ലെങ്കിലും കൃഷി ചെയ്യാം, വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് രീതി ശ്രദ്ധ നേടുന്നു
പരിമിതമായ സ്ഥലത്തെ വില്ലകളിലും ഫ്ലാറ്റുകളിലുമൊക്കെ ജീവിക്കുന്നവർക്ക് എക്കാലത്തെയും സങ്കടമായിരുന്നു, സ്വന്തമായി ഒരു പിടി മണ്ണില്ലല്ലോ എന്തെങ്കിലുമൊന്നു നട്ടു വളർത്താൻ എന്ന്. ആ സങ്കടത്തിന് പരിഹാരമായിരിക്കുന്നു. വിഷരഹിത പച്ചക്കറി വിളയിച്ചെടുക്കാന്‍ വീട്ടുമുറ്റത്ത് മണ്ണില്ലാത്തതിനാല്‍ കഴിയാതെ കാര്‍ഷിക സ്വപ്നം മനസില്‍ സൂക്ഷിച്ചിരുന്ന നഗരവാസികളെ പച്ചക്കറി കൃഷിയിലേക്ക് കൈപിടിച്ചുനടത്താന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് രൂപപ്പെടുത്തിയ വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് രീതി വളരെയേറെ ശ്രദ്ധേയമാകുന്നു. ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള ഇരുമ്പ് സ്ട്രക്ചറില്‍ 16 ചെടിച്ചട്ടികള്‍ സ്ഥാപിച്ച് അതില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വിളയിച്ചെടുക്കാന്‍ സാധിക്കുന്ന അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് ജനപ്രിയമാകുന്നത്. അടുക്കളയ്ക്കായി അടുക്ക് കൃഷി എന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ്, നിയമസഭ അടക്കമുള്ള 10 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചുകഴിഞ്ഞു. 75 ശതമാനം സര്‍ക്കാര്‍ സബ്സിഡിയോടെയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ യൂണിറ്റ് നഗരവാസികള്‍ക്ക് നല്‍കുന്നത്. ഈ സ്ട്രക്ചറുകള്‍ ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം. ഈ സ്ട്രക്ചറില്‍ ചക്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ഒരു സ്ഥലത്ത്…
Read More » -
Food
തീരദേശത്തിന് ഭീഷണിയായി കേരള മല്‍സ്യ സംഭരണ, ലേല, വിപണന, ഗുണനിലവാര പരിപാലന നിയമം
തീരദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി മാറുകയാണു കേരള മല്‍സ്യ സംഭരണ, ലേല, വിപണന, ഗുണനിലവാര പരിപാലന നിയമം.ഈ നിയമത്തിലെ ചില വ്യവസ്‌ഥകള്‍ ഇങ്ങനെയാണ്: – സര്‍ക്കാര്‍ വിജ്‌ഞാപനം ചെയ്‌തിട്ടുള്ള ലാന്‍ഡിങ് സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള ലേലക്കാരന്‍ വഴിയല്ലാതെ മല്‍സ്യ ലേലം നടത്താന്‍ പാടില്ല. – ലേല കമ്മീഷനായി മല്‍സ്യ വിലയുടെ 5 % ഈടാക്കും. ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ ശിക്ഷാര്‍ഹനാകും. – ആദ്യതെറ്റിന് രണ്ടു മാസം തടവോ, ഒരു ലക്ഷം പിഴയോ, രണ്ടും കൂടിയോ. രണ്ടാമത്തെ തെറ്റിന് ഒരു വര്‍ഷം തടവോ, 3 ലക്ഷം പിഴയോ, രണ്ടും കൂടിയോ. പിന്നീടുള്ള ഓരോ തെറ്റിനും ഒരു വര്‍ഷം തടവോ, 5 ലക്ഷം പിഴയോ, രണ്ടും കൂടിയോ ആണ് ശിക്ഷ. – മല്‍സ്യബന്ധനം കഴിഞ്ഞാലുടന്‍ നിര്‍ണ്ണയിക്കപ്പെടാവുന്ന വിധത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും, ഈ മല്‍സ്യം നിയമവിധേയമായ തരത്തില്‍ പിടിച്ചതാണെന്നും, ഭക്ഷ്യയോഗ്യമാണെന്നും ഫിഷറീസ് എക്‌സ്‌റ്റന്‍ഷന്‍ ഓഫിസറില്‍ നിന്നും സാക്ഷ്യപത്രം വാങ്ങിയാലേ ലേലം ചെയ്‌തു…
Read More » -
Kerala
വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
കോട്ടയം:പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. വാവ സുരേഷ് വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
Read More »