തൊടുപുഴ: മാരക ലഹരി മരുന്നായ 29.5 ഗ്രാം എം.ഡി.എം.എയും 235 ഗ്രാം കഞ്ചാവും 833500 രൂപായുമായി യുവാവിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ പട്ടയംകവല ആര്‍പ്പാമറ്റം കണ്ടത്തിന്‍കര കെ.കെ. ഹാരിസാ (താടി – 31) ണ് പോലീസ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇയാളുടെ വീട് വളഞ്ഞ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്ഥുക്കളും പണവും പിടിച്ചെടുത്തത്. വീട്ടില്‍ വച്ച് ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ചവയായിരുന്നു ലഹരി വസ്തു ക്കള്‍.
ബാംഗ്ലൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് എം.ഡി.എം.എയും കഞ്ചാവും എത്തിച്ചതെന്ന് ഹാരിസ് പോലീസിനോട് പറഞ്ഞു. ഇവ വിറ്റു കിട്ടിയ പണമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. ഹാരിസിന്റെ നേതൃത്വത്തില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് എം.ഡി.എം.എയും കഞ്ചാവും എത്തിക്കുന്നതായി പോലീസിന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിന് പുറമേ കോളേജ് വിദ്യാര്‍ഥികള്‍ക്കും ഇയാള്‍ ലഹരി വസ്തുക്കളെത്തിച്ചിരുന്നു.
തൊടുപുഴ ഡിവൈ.എസ്.പി. എ.ജി. ലാലിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, എസ്.ഐ. ചാക്കോ, എ.എസ്.ഐമാരായ ഷംസുദ്ദീന്‍, ഉണ്ണി, സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേശ്വരന്‍, അനൂപ്, ഹരീഷ്, എന്‍.വി. ജിഷ്, എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.