കോട്ടയം:പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി.
വാവ സുരേഷ് വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.