IndiaNEWS

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന, പ്ര​തി​ദി​ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.99 %

 

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,72,433 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​ഴു ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,008 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 4,98,983 ആ​യി ഉ​യ​ർ​ന്നു. 2.59 ല​ക്ഷം പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്തെ സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ 15,33,921 ആ​യി കു​റ​ഞ്ഞു.

പ്ര​തി​ദി​ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.26 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 10.99 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. 95.14 ശ​ത​മാ​ന​മാ​ണ് രോ​ഗ​മു​ക്തി നി​ര​ക്കെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Back to top button
error: