KeralaNEWS

റാന്നി ബിവറേജസ് ഷാപ്പ് വീണ്ടും പ്രവർത്തനം ആരംഭിച്ചു

റാന്നി: ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട റാന്നി ബിവറേജസ് ഷാപ്പ് ഇന്നലെ മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.ജനുവരി 26  മുതലായിരുന്നു ബിവറേജസ് ഷാപ്പ് അടച്ചിട്ടത്.അണുവിമുക്തമാക്കിയതിന് ശേഷമാണ് ഇന്നലെ വീണ്ടും തുറന്നത്.

രോഗമുക്തി നേടിയ ജീവനക്കാരെ ഉപയോഗിച്ചാണ് ഔട്ട് ലെറ്റ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രീമിയം കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.മറ്റ് ജീവനക്കാരും രോഗമുക്തി നേടുന്നതിനനുസരിച്ച്‌ ഉടന്‍ തന്നെ പ്രീമിയം കൗണ്ടറും തുറക്കുമെന്ന് ബവ്‌കോ അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: