എടപ്പാൾ: തീവണ്ടി യാത്രയ്ക്കു സമാനമായ വേഗത്തില്‍ ദീര്‍ഘദൂര യാത്രകള്‍ സാധ്യമാക്കാനായി കെ.എസ്.ആര്‍.ടി.സി. ആവിഷ്‌കരിച്ച ബൈപ്പാസ് ഫീഡര്‍ ബസുകള്‍ എടപ്പാളില്‍ ഒരുങ്ങുന്നു.കോഴിക്കോട് -തിരുവനന്തപുരം റൂട്ടില്‍ ബൈപ്പാസ് പാതകള്‍ പ്രയോജനപ്പെടുത്തി നിലവിലേതിനേക്കാള്‍ രണ്ടു മണിക്കൂറെങ്കിലും സമയലാഭത്തില്‍ യാത്രപൂര്‍ത്തിയാക്കാനുള്ള പുതിയ സംരംഭമാണ് ബൈപ്പാസ് റൈഡര്‍ ബസുകള്‍.
നിലവിലെ സൂപ്പര്‍ക്ലാസ് സര്‍വീസുകളാണ് ഇങ്ങനെ ബൈപ്പാസ് റൈഡര്‍ സര്‍വീസായി പുനഃക്രമീകരിക്കുന്നത്.സമയക്രമം പാലിച്ച് ഇങ്ങനെ കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂര്‍ ഇടവിട്ട് ബൈപ്പാസ് റൈഡര്‍ സര്‍വീസുകൾ ഉണ്ടാവും.
ഇതിനായി 12 ബസുകളാണ് എടപ്പാളില്‍ പുതുവര്‍ണത്തോടെ സജ്ജമാകുന്നത്. ബൈപ്പാസ് റൈഡര്‍ യാത്രക്കാര്‍ക്ക് അവരെത്തുന്ന ഡിപ്പോകളില്‍ വിശ്രമത്തിനും ആശയവിനിമയത്തിനും ലഘുഭക്ഷണത്തിനും സൗകര്യമൊരുക്കും.ഫെബ്രുവരി രണ്ടാമത്തെ ആഴ്ച മുതൽ സർവീസുകൾ ആരംഭിക്കാനാണ് തീരുമാനം.