LIFEMovie

സ്മാർട്ട് ഫോണിലൊരുക്കിയ മതസൗഹാർദ്ദ സിനിമ “ബി.അബു” പ്രേക്ഷക ശ്രദ്ധയാകർഷിച്ച് ഫസ്റ്റ്ഷോസ് ഒടിടിയിൽ …

 

 

Signature-ad

ജാതിയും മതവും നോക്കി മനുഷ്യരെ ഭിന്നിപ്പിച്ച് കലാപത്തിന്റെ വാതിൽ തുറക്കുന്നവർക്കെതിരെയുള്ള ശക്തമായ സന്ദേശവുമായി ഫസ്റ്റ് ഷോസിൽ പ്രദർശനം തുടരുന്ന “ബി.അബു ” (B. Abu) എന്ന ചിത്രം പ്രേക്ഷകപ്രീതിയാർജ്ജിക്കുന്നു. ഖത്തറിലെ മലയാളി കലാകാരന്മാർ, രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് സ്മാർട്ട് ഫോണിലാണ്. പൂർണ്ണമായും ഖത്തറിലായിരുന്നു ചിത്രീകരണം. കുത്തുണ്ടെങ്കിൽ ബി.അബുവെന്നും, അല്ലെങ്കിൽ ബാബുവെന്നും വായിക്കുമ്പോൾ ഉണ്ടാകുന്ന അകലമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ബാബുവിന്റെയും അബുവിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം കൂടിയാണ് ബി.അബു. പേരിനിടയിലെ കുത്ത് പോലും വ്യക്തികൾ തമ്മിലുള്ള അകലം കൂട്ടുന്ന വർത്തമാനകാല കാഴ്ച്ചകളിലേക്കാണ് മൊബൈൽ ക്യാമറ തിരിയുന്നത്. 4K റസൊല്യുഷനിൽ ചിത്രീകരിച്ച സിനിമയിൽ അൻവർ ബാബുവും ആഷിക് മാഹിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാനർ – വൺ ടു വൺ മീഡിയ, കഥ, തിരക്കഥ, സംഭാഷണം , ഛായാഗ്രഹണം, സംവിധാനം – സുബൈർ മാടായി, നിർമ്മാണം – മൻസൂർ അലി, എഡിറ്റിംഗ് – ഷമീൽ ഏ.ജെ, അസ്സോസിയേറ്റ് ഡയറക്ടർ – അൻവർ ബാബു, പശ്ചാത്തല സംഗീതം, സൗണ്ട് മിക്സിംഗ് – മനോജ് മേലോടൻ, ബിനു റിഥം സ്വസ്തി, സോംഗ് പ്രോഗ്രാമിംഗ് & മിക്സിംഗ് – ജോഷി പുന്നയൂർക്കുളം, ആലാപനം – മുഹമ്മദ് തോയിബ് , അസിം സുബൈർ, ഗിരീഷ, ജ്യോതിഷ എസ് പിള്ള , പ്രൊഡക്ഷൻ കൺട്രോളർ – ഫയസ് റഹ്മാൻ , കല – മഹേഷ്കുമാർ , ചമയം – ദിനേശ്, ഗ്രീഷ്മ, സംവിധാന സഹായികൾ – ആരിഫ സുബൈർ, രശ്മി ശരത്, ദീപ്തി രൂപേഷ്, പ്രൊഡക്ഷൻ മാനേജർ – ശരത് സി നായർ , സാങ്കേതിക സഹായം – റഷീദ് പുതുക്കുടി, ഹാഷിം വടകര, സ്റ്റിൽസ് & പോസ്റ്റേഴ്സ് – ഫർഹാസ് മുഹമ്മദ്, മാർക്കറ്റിംഗ് – അസിം കോട്ടൂർ , പി ആർ ഓ – അജയ് തുണ്ടത്തിൽ

Back to top button
error: