IndiaNEWS

ഇന്ത്യയിൽ രണ്ട് ദശലക്ഷത്തിലധികം  അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സ്ആപ്പ്

ഡല്‍ഹി: 20,79,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സ്ആപ്പ്. ഡിസംബറിലെ പുതിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ വിവരം.കഴിഞ്ഞ വര്‍ഷം നവംബറില്‍ ഏകദേശം 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്സ്ആപ്പ് നിരോധിച്ചിരുന്നു.

ഡിസംബര്‍ മാസത്തെ താരതമ്യം ചെയ്താല്‍ 3 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ പെരുമാറ്റച്ചട്ടവും) നിയമങ്ങള്‍ അനുസരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത്.

Back to top button
error: