Month: January 2022
-
Kerala
ആന മകുടം എന്ന പാരമ്പര്യ വൈദ്യത്തിലെ അത്ഭുത സസ്യം
മണി പ്ലാന്റ് പോലെ തോന്നിക്കുന്ന ഒരു ഔഷധ സസ്യമാണ് ആന മകുടം. തറയിൽ വളർത്തുമ്പോൾ ഒരു കൈപ്പത്തിയുടെ വലിപ്പം മാത്രമേ ഇതിന് ഉണ്ടാകത്തുള്ളൂ, എന്നാൽ മരത്തിലോ ചുവരിലോ പിടിപ്പിച്ചാൽ വളർന്നു വളർന്നു ആനയുടെ ചെവിയുടെ വലിപ്പത്തിൽ വളരും അതിനാൽ ഇതിനെ ആന മകുടം എന്നു പറഞ്ഞു വരുന്നു,.ശരീരത്തിലെ നീർ വീക്കം മാറുന്നതിനു ഉപയോഗിക്കുന്ന നീർമുള്ളി കഷായം, ഞെരിഞ്ഞിൽ കഷായം, നീർപ്പാണ്ട് കഷായം, ചെമ്മരിക്കിഴങ് കഷായം ഭസ്മ കഞ്ഞി, തുടങ്ങിയവയിലെ പ്രധാന ചേരുവയാണ് ആനമകുടം. മരങ്ങളിൽ പറ്റി പിടിച്ചാൽ ഭാവിയിൽ മരം തന്നെ ഉണങ്ങി പോകാം. ഏതു മരത്തിലാണോ ഒട്ടുന്നതു ആ മരത്തിന്റെ ഗുണ വിശേഷം ആന മകുടത്തിൽ ഉണ്ടാകും.ചില മരങ്ങളുടെ സത്തുക്കളെ ഈ ചെടി അപ്പാടെ വലിച്ചെടുക്കും.അതിനാൽ ഇതിനെ “ഒട്ടുണ്ണി “എന്നും ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നു.
Read More » -
NEWS
കേരളത്തിലും ഉടൻ ഡീസൽ വാഹനങ്ങൾ ഒഴിവാക്കേണ്ടി വരും, സൂചനയുമായി ഹൈക്കോടതി
ഇന്ത്യയിലെ ഏറ്റവുമധികം വിഷലിപ്തമായ നഗരമാണ് ഡൽഹി. അവിടുത്തെ അന്തരീക്ഷ മലിനീകരണത്തിൽ 50 ശതമാനത്തോളം വാഹന പുകയിൽ നിന്നും ഉണ്ടാകുന്നതാണ്. കേരളവും സമീപഭാവിയിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും ഇത് വാഹന സാന്ദ്രതയിൽ അമേരിക്കൻ ഐക്യനാടുകളുടെ നിലവാരത്തിലാണ് കേരളം. ആയിരം പേർക്ക് 425 വാഹനങ്ങൾ ഉണ്ടത്രെ കേരളത്തിൽ. എന്നുവച്ചാൽ കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് ഒന്നരക്കോടി വാഹനങ്ങളുണ്ടെന്ന് സാരം. ഈ വാഹനപ്പെരുപ്പം സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന് ശാശ്വത പരിഹാരം കാണാൻ ഇലക്ട്രിക് വാഹനങ്ങളും ഗ്യാസ്ഇന്ധന വാഹനങ്ങളും പ്രോത്സാഹിപ്പിച്ചാൽ മാത്രമേ കഴിയൂ. ഇതെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങളുമായി കേരള ഹൈക്കോടതി. അന്തരീക്ഷ മലിനീകരണം തടയാൻ പടിപടിയായി നഗരപരിധിയിൽനിന്ന് ഡീസൽ വാഹനങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചിയടക്കമുള്ള പ്രധാനനഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ സർവീസ് നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് കടവന്ത്ര സ്വദേശി ചെഷയർ ടാർസൻ നൽകിയ പൊതുതാത്പര്യ ഹർജി തീർപ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ഓട്ടോറിക്ഷയടക്കമുള്ള പൊതു ഡീസൽ വാഹനങ്ങൾക്ക് പകരമായി സി.എൻ.ജി,…
Read More » -
Kerala
എന്നെ രക്ഷിച്ചത് മരക്കാർ: പ്രിയദർശൻ
സംവിധായകൻ പ്രിയദർശന്‍റെ കാലം കഴിഞ്ഞു എന്ന് ലിസി പോലും പറഞ്ഞു മരക്കാറും മോഹൻലാലും പ്രിയദർശനുമൊക്കെയാണ് മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് അടുത്തിടെ സജീവ ചർച്ചയായിരിക്കുന്നത്(ചുരുളിയെ മാറ്റി നിർത്തിയാൽ). ഡിസംബർ രണ്ടിന് തീയേറ്ററുകളിൽ മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽമീഡിയയിലുള്‍പ്പെടെ സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പ്രകടിപ്പിച്ച നിരവധിപേരുണ്ട്.ഭാര്യ ലിസിയുമായുള്ള വിവാഹമോചന ശേഷം വിഷാദരോഗമുൾപ്പടെയുള്ള ഒരു അവസ്ഥയായിരുന്നു താനെന്നും അതിൽ നിന്നുമുള്ള ഒരു തിരിച്ചു വരവായിരുന്നു തനിക്ക് മരയ്ക്കാർ എന്ന സിനിമയെന്നും ഇപ്പോളിതാ പ്രിയദർശൻ തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. 1990 ല്‍ വിവാഹിതരായവരാണ് നടി ലിസിയും സംവിധായകൻ പ്രിയദര്‍ശനും.കുടുംബബന്ധത്തിലെ അസ്വാരസ്യങ്ങൾ മൂലം 2014ലാണ് വിവാഹ മോചനത്തിനായി ഇരുവരും കോടതിയെ സമീപിച്ചത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഇവരുടെ സുഹൃത്തുക്കള്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. 2016-ൽ ഇവർ വിവാഹബന്ധം വേർപെടുത്തി. ലിസിയുമായുള്ള പ്രശ്നങ്ങൾ മൂലം തനിക്ക് ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അക്കാലത്ത് പ്രിയദർശൻ.ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.…
Read More » -
Kerala
കൊതുക് എന്ന കൊലയാളിയെ തുരത്താൻ ചില പൊടിക്കൈകൾ
കൊതുക് ശല്യമില്ലാത്ത ഒരു സ്ഥലം പോലും ലോകത്ത് ഉണ്ടാകാനിടയില്ല.പ്രത്യേകിച്ച് കേരളത്തിൽ.കൊതുക് തിരി പോലുള്ളവയുടെ ഏറ്റവും വലിയ വിപണിയും കേരളമാണ്.പക്ഷെ വിപണിയിൽ ലഭിക്കുന്ന പല കൊതുക് നിവാരണ ഉപാധികളും ആരോഗ്യത്തിന് ഹാനികരമാണ് എന്നതാണ് വസ്തുത. ശ്വാസ സംബന്ധമായ പല അസുഖങ്ങൾക്കും ഇത് കാരണമാകും. അതിനാൽ കൊതുക് നശീകരണത്തിന് നാം ആദ്യം ചെയ്യേണ്ടത് വീട്ടിലും പരിസരത്തും കൊതുക് വളരാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ്. ഇതിനായി വീട്ടിലോ പരിസരങ്ങളിലൊ വെള്ളം കെട്ടി കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലെ വെള്ളം പലപ്പോഴും ആരും ശ്രദ്ധിയ്ക്കാതെ വിട്ടുപോകുന്ന ഒന്നാണ്. ഇത് സമയാസമയങ്ങളിൽ കളയാൻ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചപ്പ് ചവറുകൾ മഴക്കാലത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതും കൊതുക് വളരാൻ കാരണമാകും. കൊതുകിനെ അകറ്റാൻ വേപ്പെണ്ണ നല്ലൊരു മാർഗമാണ്.വേപ്പെണ്ണ നേർപ്പിച്ചത് വീടിനകത്ത് സ്പ്രേ ചെയ്താൽ കൊതുക് പിന്നെ ആ വഴിക്ക് വരില്ല.കാപ്പിപ്പൊടി അൽപ്പമെടുത്ത് ചെറിയ പാത്രങ്ങളിൽ വീടിന്റെ പല ഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകൾ വരില്ല.അതേപോലെ ആര്യവേപ്പില ഇട്ടു…
Read More » -
India
തെരുവ് നായ കടിച്ചാൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ട്
തെരുവുനായ്ക്കളുടെ ശല്യം ഇന്ന് പലയിടത്തും രൂക്ഷമാണ്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കാണിക്കുന്ന അലംഭാവം തന്നെയാണ് ഇതിന്റെ പ്രധാന കാരണം.അനിമൽ ബർത്ത് കൺട്രോൾ (ഡോഗ്) റൂൾസ്,2001 അനുസരിച്ചു തെരുവുനായ ജനന നിയന്ത്രണത്തിനു നടപടികൾ എടുക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി മൃഗ ഡോക്ടർ അടങ്ങിയിട്ടുള്ള 7 അംഗ കമ്മിറ്റി ഉണ്ടായിരിക്കണം.അതേപോലെ തെരുവുനായ ഒരു പൗരനെ കടിച്ചാൽ ചികിത്സാചെലവും നഷ്ടപരിഹാരവും നൽകേണ്ട ഉത്തരവാദിത്വവും പഞ്ചായത്തിനാണ്. തെരുവു നായ ശല്യത്തെ കുറിച്ച് പരാതി ലഭിച്ചാൽ, ഉടനടി ഡോഗ് സ്‌ക്വാഡിനെ നിയമിക്കേണ്ട ഉത്തരവാദിത്വം സെക്രട്ടറി നേതൃത്വം വഹിക്കുന്ന കമ്മിറ്റിക്കാണ്.ഡോഗ് സ്ക്വാഡിൽ ഉണ്ടായിരുന്ന അംഗങ്ങളുടെ പേര്, സന്ദർശിച്ച സ്ഥലം, സമയം, വന്ധ്യകരണം ചെയ്ത തെരുവുനായകളുടെ തരം തിരിച്ച വിവരങ്ങളെല്ലാം തന്നെ പഞ്ചായത്തിൽ ഉണ്ടായിരിക്കണം. സ്ക്വാഡ് സന്ദർശിക്കുന്ന വിവരം പൊതുജനങ്ങളെ അറിയിക്കേണ്ടതാണ്. അസുഖമുളള നായകളെ sterilize ചെയ്യുവാൻ പാടില്ലാത്തതാണ്. മൃഗ സംരക്ഷണ പ്രവർത്തകരുടെ സാന്നിധ്യത്തിൽ മാത്രമേ സ്റ്റെറിലൈസേഷൻ നടത്തുവാൻ പാടുള്ളൂ. എവിടെ…
Read More » -
Kerala
മുതലമട റെയിൽവേ സ്റ്റേഷൻ: പാലക്കാടിന്റെ പ്രിയപ്പെട്ട സിനിമ ലൊക്കേഷൻ
വെട്ടം എന്ന സിനിമ കണ്ടവർക്കറിയാം മുതലമട റയിൽവെ സ്റ്റേഷന്റെ ഭംഗി പശ്ചിമഘട്ടത്തിന്റെ താഴ്വാരത്ത് നെല്ലിയാമ്പതി മലനിരകൾക്ക് കീഴിൽ ഉയർന്നു നിൽക്കുന്ന ആൽമരങ്ങൾ. അതിൽ നിന്നും താഴേക്കിറങ്ങി നിലത്ത് മുട്ടിനിൽക്കുന്ന വേരുകൾ. അവയ്ക്കിടയിൽ പടർന്നുപിടിച്ച തണലിൽ യാത്രികർക്കായുള്ള നീളൻ ബെഞ്ചുകൾ. കുരുവികളും അണ്ണാനും മയിലുകളും ദൃശ്യവിരുന്നൊരുക്കുന്ന പ്ലാറ്റ്‌ഫോം. പ്ലാറ്റ്‌ഫോമുകൾക്കിരുവശവും പാലക്കാൻ ഗ്രാമങ്ങളുടെ പ്രതീകമായ കരിമ്പനകൾ.ഇത് മുതലമട റയിൽവെ സ്റ്റേഷൻ.വെട്ടം എന്ന സിനിമ കണ്ടവർക്കറിയാം മുതലമട റയിൽവെ സ്റ്റേഷന്റെ ഭംഗി. പാലക്കാട്- പൊള്ളാച്ചി റൂട്ടിലാണ് മുതലമട റയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഒന്നോ രണ്ടോ ട്രെയിൻ മാത്രമേ നിലവിൽ ഇതുവഴി ഓടുന്നുള്ളൂ.ഏകദേശം 30 ഓളം സിനിമകൾക്ക് ലൊക്കേഷൻ ആയ സിനിമാക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇത്. ഗ്രാമീണത ആൽമരങ്ങളായി തലയുയർത്തി നിൽക്കുന്ന ഈ ചെറിയ സ്റ്റേഷൻ ഇന്ത്യയിലെ ഏറ്റവും നല്ല പത്ത് റയിൽവേ സ്റ്റേഷനുകളിൽ ഒന്നുമാണ്. ശിവാജി ഗണേഷനും മോഹൻലാലും ഒന്നിച്ചഭിനയിച്ച മലയാള ചിത്രമായ ‘ഒരു യാത്രാമൊഴി’യുടെ ക്ലൈമാക്സ് രംഗം ആർക്കും മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.…
Read More » -
India
വളർത്തുനായ വഴിയാത്രക്കാരിയെ കടിച്ചു;ഉടമ അറസ്റ്റിൽ
വഴിയാത്രക്കാരിയായ പെൺകുട്ടിയെ വളർത്തുനായ കടിച്ചതിന്റെ പേരിൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഒരു ഹൗസിംഗ് കോളനിക്ക് സമീപമാണ് സംഭവം.നായയെ കണ്ട് ഭയന്നോടിയ പെണ്‍കുട്ടിയെ പിന്നാലെ ചെന്ന് നായ ആക്രമിക്കുകയായിരുന്നു.തുടർന്ന് തൊട്ടടുത്ത പാര്‍ക്കിലേക്ക് ഓടിക്കയറിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന നായ വീണ്ടും ആക്രമിച്ചു. നിലത്തു വീണ പെണ്‍കുട്ടിയെ നായ കടിച്ചു കീറുന്നതും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും കണ്ട സമീപവാസികള്‍ ഓടിയെത്തി നായയെ എറിഞ്ഞോടിച്ച ശേഷമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.സംഭവത്തില്‍ നായയുടെ ഉടമയെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു.
Read More » -
NEWS
ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍, ഒടുവില്‍ ഭര്‍ത്താവ് കുടുങ്ങി
ആറ് വര്‍ഷം മുമ്പാണ് സുമയെ നാരപ്പ വിവാഹം ചെയ്തത്. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ നാരപ്പ മകളെ പീഡിപ്പിക്കാറുണ്ടെന്ന് സുമയുടെ പിതാവ് പൊലീസിൽ പരാതിപ്പെട്ടു. സുമയെ നാരപ്പ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികളും വെളിപ്പെടുത്തി. ഈ തെളിവുകളുടെയെല്ലാം അടിസ്ഥാനത്തില്‍ പോലീസ് നാരപ്പയുടെ വീട്ടിനകത്ത് പരിശോധന നടത്തി, കട്ടിലിനടിയില്‍ കുഴിച്ചിട്ടിരുന്ന സുമയുടെ മൃതദേഹം പുറത്തെടുത്തു ചിത്രദുര്‍ഗ: ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി. ഇതിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ഭര്‍ത്താവ് അറസ്റ്റിലാകുകയും ചെയ്തു. കര്‍ണാടക ചിത്രദുര്‍ഗ കോണനൂരിലാണ് സുമ എന്ന യുവതി കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നാരപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. നാരപ്പ ഭാര്യ സുമയെ കൊലപ്പെടുത്തിയ ശേഷം ഭരമസാഗര പൊലീസ് സ്റ്റേഷനിലെത്തുകയും സുമയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ പൊലീസ് നാരപ്പയുടെ നീക്കത്തില്‍ സംശയമുണ്ടായിരുന്നു.…
Read More » -
Kerala
നിസ്സഹായനായ ഒരു മനുഷ്യൻ മാത്രമായിരുന്നു അന്ന് ഞാൻ:എം.എ. യൂസഫലി
നിസ്സഹായനായ ഒരു മനുഷ്യൻ മാത്രമായിരുന്നു അന്ന് താനെന്ന് എം.എ. യൂസഫലി.പണത്തിന് യാതൊരു വിലയുമില്ലെന്ന് താൻ മനസ്സിലാക്കിയതും അന്നാണെന്നും യൂസഫലി പറയുന്നു.’എന്റെ ഉമ്മ അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള യാത്രയ്ക്കിടയിലാണ് വാഹനാപകടത്തിൽ മരിച്ചത്. ഇതേ അപകടത്തിൽ പരിക്കേറ്റു മൂന്നുമാസം വളരെ സൗകര്യങ്ങളുള്ള ഖലീഫ ആശുപത്രിയിൽ കിടന്നു ബാപ്പയും മരിച്ചു. എന്റെ എല്ലാ സ്വത്തും എഴുതിക്കൊടുത്തും ബാപ്പയെ രക്ഷിക്കാൻ ഞാൻ തയാറായിരുന്നു.പക്ഷേ, ഈ സമ്പാദ്യമെല്ലാം സാക്ഷിയായി നിൽക്കെ ബാപ്പ യാത്രയായി.പണത്തിനു എന്തും ചെയ്യാമായിരുന്നുവെങ്കിൽ ബാപ്പായെ രക്ഷിക്കാമായിരുന്നില്ലെ? എന്റെ ബാപ്പയെ തിരിച്ചു തന്നിരുന്നുവെങ്കിൽ അവിടെനിന്നു വെറുംകൈയ്യുമായി മടങ്ങാൻ പോലും യൂസഫലി തയ്യാറായിരുന്നു.പക്ഷെ വിധിയ്ക്കു മുന്നിൽ എന്റെ എല്ലാ സ്വത്തുക്കളും തല താഴ്ത്തി നിന്നു. പണത്തിനു പരിമിതികളുണ്ട്. അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന ബാപ്പയുടെ വിവരവും കാത്തു ആശുപത്രിയിൽ നിൽക്കുന്ന ഓരോ നിമിഷവും യൂസഫലിക്കു നിങ്ങൾ കാണുന്ന, ഉണ്ടെന്നു പറയുന്ന പ്രൗഢ പ്രതാപങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. നിസ്സഹായനായ ഒരു മനുഷ്യൻ മാത്രമായിരുന്നു അന്ന് ഞാൻ.അവിടെ പണത്തിനു എന്തു സ്ഥാനം?’…
Read More » -
India
രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധന,. ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത
രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനവമാണ് കുറച്ചു ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരിയോടെ രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒരാളില്‍ നിന്നും എത്ര പേരിലേക്ക് രോഗം വ്യപിക്കുമെന്നത് രോഗവ്യപനത്തിന്റെ വേഗത തീരുമാനിക്കുമെന്നാണ് മദ്രാസ് ഐഐടിയില്‍ നടത്തിയ പരിശോധനയില്‍ പറയുന്നത്. ഇത് ഫെബ്രുവരിയോടെ ഒരാളില്‍ നിന്നും ആറ് പേരിലേക്ക് എന്ന കണക്കിലേക്ക് ഉയരാനുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Read More »