Month: January 2022
-
NEWS
ഗോവയിലെ ഹോട്ടൽ മുറിയിൽ കൊല്ലം കുന്നത്തൂർ സ്വദേശി ജീവനൊടുക്കി
വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം വർഷങ്ങളായി ദുബായിൽ ജോലി ചെയ്ത് വരികയായിരുന്നു അഭിലാഷ്. രണ്ട് മാസം മുമ്പാണ് ഗോവയിൽ എത്തിയത്. വെള്ളിയാഴ്ചയാണ് ഗോവ പെർണേമിലെ ഹോട്ടൽ മുറിയിൽ ഇയാൾ ആത്മഹത്യ ചെയ്തത് കൊല്ലം: കുന്നത്തൂർ സ്വദേശിയെ ഗോവയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ കിഴക്ക് ഇഞ്ചക്കാട്ട് പടിഞ്ഞാറ്റതിൽ പരേതനായ അരവിന്ദാക്ഷൻ പിള്ളയുടെയും ഇന്ദിരാഭായിയുടെയും മകൻ അഭിലാഷ് (37) ആണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക വിവരം. ഗോവ പെർണേമിലുള്ള ഹോട്ടൽ മുറിയിൽ വെള്ളിയാഴ്ചയാണ് അഭിലാഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം വർഷങ്ങളായി ദുബായിൽ ജോലി ചെയ്ത് വരികയായിരുന്ന ഇയാൾ രണ്ട് മാസം മുമ്പാണ് ഗോവയിൽ എത്തിയതെന്നാണ് വിവരം. ഗോവ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Read More » -
NEWS
ഇരിട്ടിയിൽ ബൈക്കപകടം, രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം
ബൈക്ക് റോഡിൽ പാളിവീഴുകയും എതിർദിശയിൽ നിന്നും വന്ന കാർ ഇവരുടെ ദേഹത്ത് കൂടി കയറി ഇറങ്ങുകയുമാണ് ഉണ്ടായതെന്നാണ് സംശയിക്കുന്നത്. ബൈക്ക് കാറുമായി കൂട്ടിയിടിച്ച്തിൻ്റെ യാതൊരു ലക്ഷണവുമില്ലെങ്കിലും കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഇവരുടെ ദേഹത്ത് കൂടെ കാർ കയറിയ ലക്ഷണങ്ങളും ഉണ്ട്. അപകടത്തിൽപെട്ട ഇരുവരെയും ഇതുവഴി വന്ന യാത്രക്കാരും നാട്ടുകാരും പോലീസും ചേർന്നാണ് ഇരിട്ടി ആശുപത്രിയിലെത്തിച്ചത് പക്ഷേ അപകടസ്ഥലത്ത് തന്നെ ഇരുവരും മരിച്ചിരുന്നു കണ്ണൂര്‍: ഇരിട്ടി കിളിയന്തറ ചെക്‌പോസ്റ്റിനുസമീപമുണ്ടായ ബൈക്കപകടത്തില്‍ രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം. കിളിയന്തറ 32-ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളവുപാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം. കൂട്ടുപുഴ ഭാഗത്തുനിന്നും വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു ഇരുവരും. കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്കൂളിന് സമീപത്തു വെച്ചാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് റോഡിൽ പാളിവീഴുകയും എതിർദിശയിൽ നിന്നും വന്ന കാർ ഇവരുടെ ദേഹത്ത് കൂടി കയറി…
Read More » -
NEWS
പട്ടാപ്പകല്‍ നാടുകാണാനിറങ്ങിയ കാട്ടാന അരമണിക്കൂറോളം നിലമ്പൂർ നഗരത്തിൽ ഭീതിപരത്തി, പിന്നെ കാടുകയറി
കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെയാണ് ഒറ്റക്കൊമ്പനെ നിലമ്പൂർ വടപുറം പാലത്തിന് സമീപം കെ.എന്‍.ജി റോഡരികില്‍ കണ്ടത്. പിന്നീട് അന്തര്സംസ്ഥാനപാതയിലെത്തിയ കാട്ടാന റോഡ് മുറിച്ചുകടന്ന ശേഷം അരിക്പറ്റി ഇരുനൂറോളം മീറ്റര്‍ ഓടി. തുടർന്ന് റാപ്പിഡ് റെസ്പോണ്‍സ് ടീം ഫയര്‍ ക്രിക്കര്‍ ഉപയോഗിച്ച് ആനയെ തുരത്തി ചാലിയാര്‍ പുഴ കടത്തി കാട്ടിലേക്ക് വിട്ടു മലപ്പുറം: ചാലിയാര്‍ വനത്തിൽ നിന്നും പട്ടാപ്പകല്‍ നിലമ്പൂർ നഗരത്തിലിറങ്ങിയ ഒറ്റക്കൊമ്പൻ അരമണിക്കൂറോളം ഭീതിപരത്തി. വനംവകുപ്പിന്റെ ടൂറിസം കേന്ദ്രമായ കനോലി പ്ലോട്ടിനും വടപുറം പാലത്തിനും ഇടയില്‍ കെ.എന്‍.ജി റോഡിലൂടെ ഓടിയ കൊമ്പനെ വനം ദ്രുതകര്‍മസേന അവസരോചിതമായ ഇടപെടലിലൂടെ കാടുകയറ്റി. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെയാണ് ഒറ്റക്കൊമ്പനെ വടപുറം പാലത്തിന് സമീപം കെ.എന്‍.ജി റോഡരികില്‍ കണ്ടത്. വിവരം അറിഞ്ഞ് വനം ദ്രുത കര്‍മസേനയായ റാപ്പിഡ് റെസ്പോണ്‍സ് ടീമും റിസര്‍വ് പൊലീസും എത്തി. ഫയര്‍ ക്രിക്കര്‍ ഉപയോഗിച്ച് വെടിവെച്ചാല്‍ ആന വിരണ്ടോടുമെന്ന ആശങ്കയില്‍ ആദ്യം വെടിവെച്ചില്ല. റോഡില്‍ തിരക്കുള്ള സമയമായതിനാല്‍ സേന…
Read More » -
Kerala
ആലപ്പുഴയില്‍ വീണ്ടും ആക്രമണം; ഗുണ്ടനേതാവിന് വെട്ടേറ്റു
ആലപ്പുഴ: ഇരട്ടകൊലപാതകത്തിന്റെ ആഘാതം വിട്ടൊഴിയും മുൻപെ ആലപ്പുഴയിൽ വീണ്ടും ആക്രമണം. ഗുണ്ടനേതാവിനെ വെട്ടി കൊലപ്പെടുത്താനായിരുന്നു ശ്രമം.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് സാബിറിനാണ് വെട്ടേറ്റത്.ഗുരുതര പരിക്കേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം.തലയ്ക്കും കാലിനും ഗുരുതരമായ വെട്ടേറ്റ ഇയാളെ ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തുടർന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റുകയിരുന്നു.
Read More » -
India
കൊവിഡ് വ്യാപനം; ട്രെയിനുകളില്‍ നിയന്ത്രണങ്ങളുമായി ദക്ഷിണ റെയിൽവേ
ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്കല്‍ ട്രെയിനുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ.ജനുവരി 10 മുതല്‍ 31 വരെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരെ മാത്രമേ ചെന്നൈ ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുവെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. രണ്ട് ഡോസ് വാക്സില്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കുകയുള്ളു.സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് ഉള്‍പ്പെടെ നിബന്ധന ബാധകമാകുമെന്നും റെയില്‍വേ വ്യക്തമാക്കി.
Read More » -
Kerala
കുരിശ് രൂപത്തില്‍ മണിമന്ദിരം; ശംഖുമുഖം ദേവീ ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു
തിരുവനന്തപുരം: ശംഖുമുഖം ദേവീ ക്ഷേത്രത്തിലെ മണിമന്ദിരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.കുരിശ് രൂപത്തില്‍ മണിമന്ദിരം നിര്‍മ്മിക്കുന്നതിനെതിരെ ഭക്തജനങ്ങളിൽ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഇത്.ക്ഷേത്രവാസ്തുവിന് വിരുദ്ധമാണ് ഇതെന്നായിരുന്നു വിശ്വാസികളുടെ പരാതി. പ്രവാസിയായ രഞ്ജിത്ത് ശങ്കര്‍ എന്നയാൾ വഴിപാടായി നിര്‍മ്മിച്ചു നല്‍കുന്ന മണിമന്ദിരമായിരുന്നു ഇത്. അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന മണിമന്ദിരത്തിന്റെ നിര്‍മ്മാണ ചുമതല ക്ഷേത്ര ഉപദേശക സമിതിയ്‌ക്ക് ആയിരുന്നു.കുരിശ് രൂപത്തില്‍ മണിമന്ദിരം ഉയര്‍ന്നതിന് പിന്നാലെ ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചതായി രഞ്ജിത്ത് ശങ്കര്‍ അറിയിച്ചു.ഇതിന് മാറ്റം വരുത്തുമെന്ന് പിന്നീട് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പി. സാഹു അറിയിച്ചു.
Read More » -
Kerala
16-കാരിയുടെ മരണം; സുഹൃത്തായിരുന്ന 19-കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം:പാലോട് പെരിങ്ങമ്മല അഗ്രിഫാം ഒരുപറകരിക്കകത്തെ 16-കാരിയുടെ മരണത്തിൽ സുഹൃത്തായിരുന്ന 19-കാരൻ അറസ്റ്റിലായി. പെരിങ്ങമ്മല ഒരുപറക്കരിക്കകം ആദിവാസി സെറ്റിൽമെന്റിലെ വിദ്യാർഥിനിയുടെ മരണത്തിലാണ് ഇടിഞ്ഞാർ വിട്ടികാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ ശ്യാം എന്നു വിളിക്കുന്ന വിപിൻ കുമാർ (19) അറസ്റ്റിലായത്. 2021 നവംബർ 21-ന് രാവിലെയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.പോസ്റ്റ്മോർട്ടം പരിശോധനയിൽ പെൺകുട്ടി പലവട്ടം ശാരീരികമായി ചൂഷണത്തിനു വിധേയയായിട്ടുള്ളതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുമായി ഏറെ അടുപ്പത്തിലായിരുന്ന വിപിൻ കുമാർ അറസ്റ്റിൽ ആകുന്നത്. പോക്സോ, ആത്മഹത്യാപ്രേരണാക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടുമൊരു ലോക്ക്ഡൗണ്‍ ആലോചനയില്‍ പോലും ഇല്ല- മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ് ഉള്ളതെങ്കിലും വീണ്ടുമൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ അപ്രായോഗികമാണെന്ന് മന്ത്രി വീണാ ജോർജ്.സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമാക്കും. സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ലാത്തൊരു സാഹചര്യം നിലനിർത്താൻ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സിഎഫ്എൽടിസികടളക്കം പ്രവർത്തന സജ്ജമാക്കാനുള്ള നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്. ജില്ലാ കളക്ടർമാർക്കും ജില്ലാ ആരോഗ്യ മേധാവികൾക്കും ഇത് സംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. വിദേശത്ത് നിന്നു വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയത് കേന്ദ്ര നിർദേശം അനുസരിച്ചാണ്. പൂർണ്ണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. ലോക്ക്ഡൗണിന് സമാനമായ ഒരു നിയന്ത്രണവും ഇപ്പോൾ ആലോചനയിൽ പോലും ഇല്ലെന്നും മന്ത്രി അറിയിച്ചു.
Read More » -
NEWS
വരികളുടെ വസന്തകാലം, പാട്ടുകളുടെ പൂക്കാലം- പോയ വർഷത്തെ മികച്ച പാട്ടുകളിലൂടെ ഒരോട്ടപ്രദിക്ഷണം
കവിതയുടെ ശില്പചാതുരി നിറഞ്ഞ, ലളിതമായ വാക്കുകളും ബിംബങ്ങളും കൊണ്ട് ആത്മാവിൽ അമൃതം പൊഴിക്കുന്ന വരികളുമായി പ്രഭാവർമ്മയും റഫീഖ് അഹമ്മദും, രാജീവ് ആലുങ്കലും, അൻവർ അലിയും. മലയാളചലച്ചിത്ര ഗാനശാഖയെ സമ്പുഷ്ടമാക്കിയ യുവപ്രതിഭകളായ ഹരിനാരായണൻ, വിനായക് ശശികുമാർ, മനു മഞ്ജിത്… ഉള്ളിൽ മധുമഴ പകരുന്ന മനോഹരഗാനങ്ങൾ രചിച്ച പ്രതിഭകളുടെ പാട്ടുകളിലൂടെ ഒരു യാത്ര 2021 ൽ പുറത്തുവന്ന, മലയാളത്തിലെ ഗാനരചയിതാക്കളുടെ മനോഹരമായ കുറേ പാട്ടുകൾ കൂടി അന്വേഷണത്തിൽ കണ്ടെത്തി. പോയ വർഷം 40 ഓളം പാട്ടുകൾ എഴുതിയ ബി.കെ ഹരിനാരായണനാണ് ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയ ഗാനരചയിതാവ്. വിനായക് ശശികുമാർ 30 ഓളം പാട്ടുകളും മനു മഞ്ജിത് 20 ഓളം പാട്ടുകളുമായി പിന്നിലുണ്ട്. ഇവരൊക്കെ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് ഏറെ സംഭാവനകൾ നൽകുന്ന, തനതായ വ്യക്തിമുദ്ര അടയാളപ്പെടുത്തിയ യുവ പ്രതിഭകളാണ്. പ്രഭാവർമ്മയും റഫീഖ് അഹമ്മദും, രാജീവ് ആലുങ്കലും, അൻവർ അലിയും ചലച്ചിത്രഗാനത്തിലും കവിത ഒളിപ്പിക്കുന്ന ശില്പചാതുരിയോടെ മനസ്സിൽ തങ്ങുന്ന ലളിതമായ വാക്കുകൾ കൊണ്ട് ആശയ…
Read More »
