എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി മൃഗ ഡോക്ടർ അടങ്ങിയിട്ടുള്ള 7 അംഗ കമ്മിറ്റി ഉണ്ടായിരിക്കണം.അതേപോലെ തെരുവുനായ ഒരു പൗരനെ കടിച്ചാൽ ചികിത്സാചെലവും നഷ്ടപരിഹാരവും നൽകേണ്ട ഉത്തരവാദിത്വവും പഞ്ചായത്തിനാണ്.
തെരുവു നായ ശല്യത്തെ കുറിച്ച് പരാതി ലഭിച്ചാൽ, ഉടനടി ഡോഗ് സ്‌ക്വാഡിനെ നിയമിക്കേണ്ട ഉത്തരവാദിത്വം സെക്രട്ടറി നേതൃത്വം വഹിക്കുന്ന കമ്മിറ്റിക്കാണ്.ഡോഗ് സ്ക്വാഡിൽ ഉണ്ടായിരുന്ന അംഗങ്ങളുടെ പേര്, സന്ദർശിച്ച സ്ഥലം, സമയം, വന്ധ്യകരണം ചെയ്ത തെരുവുനായകളുടെ തരം തിരിച്ച വിവരങ്ങളെല്ലാം തന്നെ പഞ്ചായത്തിൽ ഉണ്ടായിരിക്കണം.
സ്ക്വാഡ് സന്ദർശിക്കുന്ന വിവരം പൊതുജനങ്ങളെ അറിയിക്കേണ്ടതാണ്. അസുഖമുളള നായകളെ sterilize ചെയ്യുവാൻ പാടില്ലാത്തതാണ്. മൃഗ സംരക്ഷണ പ്രവർത്തകരുടെ സാന്നിധ്യത്തിൽ മാത്രമേ സ്റ്റെറിലൈസേഷൻ നടത്തുവാൻ പാടുള്ളൂ. എവിടെ നിന്നാണോ നായകളെ പിടിച്ചത് അതേ സ്ഥലത്ത് തന്നെ സ്റ്റെറിലൈസേഷൻ / വാക്‌സിനേഷന് ശേഷം കൊണ്ടുവിടേണ്ടതാണ്.
തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഒരു പൊതുതാത്പര്യ ഹർജിക്കു ലഭിച്ച വിധി പ്രകാരം തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരവും ചികിത്സ ചെലവും അതാത് കോർപ്പറേഷൻ, പഞ്ചായത്ത്, വില്ലേജ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാക്കണമെന്നാണ്.ഇതിനുവേണ്ടി രൂപം നൽകിയിരിക്കുന്ന കമ്മിറ്റി ആണ് “ശ്രീ ജഗൻ” കമ്മിറ്റി.
തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ വ്യക്തിക്ക് ഉണ്ടാകുന്ന ചെലവുകൾക്ക് കൃത്യമായ ബില്ല് സൂക്ഷിക്കുകയും ഈ ബില്ല് അപേക്ഷയോടൊപ്പം കമ്മിറ്റിക്ക് സമർപ്പിക്കുകയും ചെയ്താൽ നഷ്ടപരിഹാരത്തുക പരിക്കേറ്റവർക്ക് ലഭിക്കുന്നതായിരിക്കും. തപാൽ വഴിയും ഇമെയിൽ വഴിയും ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.