Month: January 2022

  • NEWS

    രാഹുല്‍ഗാന്ധിയുടെ പുതുവർഷ ‘കലണ്ടറി’ലൂടെ വയനാടൻ കാര്‍ഷികവിളകൾ ലോകമറിയുന്നു

    കേളികേട്ട ഗന്ധകശാല അരി, വയനാടന്‍ റോബസ്റ്റ കാപ്പി, കുരുമുളക്, ഇഞ്ചി എന്നിവയെല്ലാം ലോകമാകെയുള്ള പ്രധാന ചില്ലറ വ്യാപാരികളുടെ ഷെല്‍ഫുകളില്‍ ഇടം പിടിക്കേണ്ടതുണ്ട്. ‘നമ്മുടെ വയനാട്’ എന്ന ബ്രാന്റിന്റെ മഹിമ നമ്മെ അഭിമാനം കൊള്ളിക്കുമെന്ന് തീര്‍ച്ചയുണ്ട് എന്നും രാഹുല്‍ ഗാന്ധി കലണ്ടറിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നു കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കാര്‍ഷികവിളകളെ പരിചയപ്പെടുത്തിയും, വിളകളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തിയും രാഹുല്‍ഗാന്ധി എം.പിയുടെ കലണ്ടര്‍. മണ്ഡലത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയായിരുന്നു കഴിഞ്ഞ വര്‍ഷം കലണ്ടര്‍ പുറത്തിറക്കിയത്‌. പക്ഷേ ഇത്തവണ നമ്മുടെ നാട്, നമ്മുടെ വിള എന്ന ആശയത്തിലൂന്നിയാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഓരോ മാസവും ഓരോ വിളകളെ പരിചയപ്പെടുത്തുന്ന രീതിയിലാണ് കലണ്ടറിലെ താളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. “ഒരോവിളയിലും വയനാടന്‍ ജനതയുടെ സ്വത്വവും ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നു. ഈ കലണ്ടറിലെ വിളകളുടെ ചിത്രങ്ങള്‍ വയനാടന്‍ ജനതക്കുള്ള സമര്‍പ്പണമാണ്…” രാഹുല്‍ഗാന്ധി ഒന്നാംപേജില്‍ തന്നെ കുറിച്ചിട്ടിട്ടുണ്ട്. വയനാടന്‍ തനിമയുടെ എല്ലാ സൗന്ദര്യവും ഒപ്പിയെടുക്കുന്ന ഈ കലണ്ടറിലെ ഉല്പന്നങ്ങള്‍ ഒരു ആഗോള വിപണി അര്‍ഹിക്കുന്നതാണ്.…

    Read More »
  • India

    കാഴ്ചകളുടെ മാത്രമല്ല,മണത്തിന്റെയും  രുചികളുടെയും  നാട് കൂടിയാണ് ഊട്ടി

    യൂക്കാലിപ്റ്റസിന്റെയും ചുവന്ന പൂക്കളുടെയും മണം, ഓറഞ്ചിന്റെയും ചോക്ലേറ്റിന്റെയും മധുരം, കാരറ്റിന്റെയും ബർക്കിയുടെയും  രുചി…അതേ ഊട്ടി കാഴ്ചകളുടെ മാത്രമല്ല ചില അനുഭവങ്ങളുടെയും അത് ആസ്വദിച്ചറിയേണ്ടതിന്റെയും ഒരു നാടുകൂടിയാണ്.   പൊടി പറത്തിയോടുന്ന വണ്ടികൾ, ചുവന്ന ചേലചുറ്റി തിരുവാമത്തൂരിലേക്ക് തീർത്ഥയാത്ര പോവുന്ന തമിഴ് മങ്കമാർ,പന നൊങ്കും ചോളം പുഴുങ്ങിയതും വിൽക്കുന്ന പെട്ടിക്കടക്കാർ. ആദ്യകാഴ്ചയിൽ ഈ തമിഴ് നഗരത്തിന് യാതൊരു മാറ്റവുമില്ല. തെരുവിന്റെ ഏതൊക്കെയോ മൂലകളിൽനിന്ന് യൂക്കാലിപ്സിന്റെ മണം മൂക്കിലേക്ക് ഇരച്ചുകയറുന്നുണ്ട്. അലഞ്ഞുതിരിയുന്ന കുതിരകളും പശുക്കളും. അവയ്ക്കിടയിലൂടെ, തണുപ്പിന്റെ ചിറകിലേറി നടന്നു. ഇടയ്ക്ക് ഒരു തണുത്ത കാറ്റ് വന്ന് ചൂളം കുത്തിപ്പോയി. ഹോംമെയ്ഡ് ചോക്ലേറ്റുകളുടെയും ഹോട്ടലുകളുടെയും ബോർഡുകളാണ് ചുറ്റിലും.ഇടയ്ക്ക് നൊസ്റ്റാൾജിയ വന്നൊന്ന് പാളിനോക്കി.’എവിടെ നമ്മുടെ സിനിമകളിൽ നിറഞ്ഞുനിന്ന ഊട്ടി’. പണിതീരാത്ത വീടിൽ സുപ്രഭാതം പാടി പ്രേംനസീർ നടന്ന വീഥികൾ, കിലുക്കത്തിലും സമ്മർ ഇൻ ബെത്ലഹേമിലും പ്രത്യക്ഷപ്പെട്ട മഞ്ഞിൻ പുതപ്പുകൾ. കോൺക്രീറ്റ് കാടുകളാണ് ചുറ്റും. ഒന്നുരണ്ട് ഫർലോങ്ങ് പിന്നിട്ടപ്പോഴേക്കും മനസ്സിൽ കെട്ടിപ്പൊക്കിയ മായക്കൊട്ടാരത്തിന്റെ ആദ്യനില ഇടിഞ്ഞുപൊളിഞ്ഞുവീണു. ഈ നാടും മാറിയിരിക്കുന്നു. പച്ചപ്പുകളെ വിട്ട്…

    Read More »
  • Kerala

    കോൺഗ്രസ് യോഗത്തിനിടെ നേതാക്കള്‍ ഉറങ്ങി; എഴുന്നേറ്റ് നിര്‍ത്തി മുഖം കഴുകിപ്പിച്ച് സുധാകരന്‍

    കൊച്ചി: യോഗത്തിനിടെ ഉറങ്ങിയ നേതാക്കൾക്ക് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ശാസന. ഉറങ്ങിയ നേതാക്കളിൽ ഒരാളെ എഴുന്നേല്പിച്ചുനിർത്തുകയും മുഖംകഴുകി വന്നിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കെ.പി.സി.സി.യുടെ നേതൃത്വത്തിൽ എറണാകുളത്തു നടന്ന പൊളിറ്റിക്കൽ കൺവെൻഷനിലായിരുന്നു സംഭവം. അതേസമയം കേരളത്തിലെ കോൺഗ്രസുകാരുടെ കൊക്കിൽ ജീവനും സിരകളിൽ രക്തവുമുള്ളിടത്തോളം കാലം കെ-റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സുധാകരൻ യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കോൺഗ്രസിന്റെ 137 ജന്മദിനവുമായി ബന്ധപ്പെട്ട് 137 രൂപ വീതം എല്ലാ പ്രവർത്തകരും സംഭാവന നൽകുന്ന പദ്ധതിപ്രകാരം അരക്കോടി രൂപയുടെ അടുത്ത് കിട്ടിയിട്ടുണ്ട്. അതുപോരാ, എല്ലാവരും പണം നൽകണമെന്നും സുധാകരൻ യോഗത്തിൽ ആവശ്യപ്പെട്ടു.

    Read More »
  • Kerala

    പേൻശല്യം ഒഴിവാക്കാൻ ചില മാർഗങ്ങൾ

    പേന്‍ ശല്യം എല്ലാവരെയും അസ്വസ്തപ്പെടുത്തുന്ന ഒന്നാണ്. ശരീരത്തിലെ വൃത്തിക്കുറവും മറ്റുള്ളവരില്‍ നിന്ന് പടരുന്നതുമാണ് പേന്‍ ശല്യം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. സൗന്ദര്യസംരക്ഷണത്തിനും കേശസംരക്ഷണത്തിനും പേനിനെ വേരോടെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നമുക്ക് പേനിനെ പൂർണമായും ഇല്ലാതാക്കാം സാധിക്കും. പേൻ ശല്യം കുറയാൻ ഏറ്റവും മികച്ചതാണ് ‘തുളസി’. പേൻ ശല്യം ഉള്ളവർ ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം തുളസി അരച്ച് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പ്പനേരത്തിനുശേഷം കഴുകിക്കളയുക, പേന്‍ശല്യം കുറയും. ചെമ്പരത്തിയിലയെ താളിയാക്കി തലയില്‍ പുരട്ടുന്നത് താരനും പേൻ ശല്യവും കുറയ്ക്കാൻ സഹായിക്കും. പാചകത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മികച്ച ഒന്നാണ് ‘എള്ളെണ്ണ’. എള്ളെണ്ണ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. പേന്‍ ഇല്ലാതാക്കാന്‍ ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം ഉള്ളി നീര് അടിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എട്ടോ…

    Read More »
  • NEWS

    മെഡിക്കൽ വിദ്യാർത്ഥി കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചു

    ⚫ പാലക്കയം തട്ട് സന്ദർശിക്കാനായി അഹമ്മദും സുഹൃത്തുക്കളും പുലർച്ചെ തൃക്കരിപ്പൂരിൽ നിന്നും യാത്ര പുറപ്പെട്ടതാണ്. ഏഴിലോഡ് ദേശീയ പാതയിൽ വെച്ചായിരുന്നു അപകടം. മുന്നിൽ സഞ്ചരിച്ച നാഷണൽ പെർമിറ്റ് ലോറി ബ്രേയ്ക്ക് ചെയ്തപ്പോൾ പിന്നിൽ ഇടിച്ചാണ് അപകടം സംഭവിച്ചത് പയ്യന്നൂർ: എഴിലോഡ് ഇന്ന് പുലർച്ചെ ഉണ്ടായ വാഹനപകടത്തിൽ തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശിയും മംഗലാപുരം ഏനപ്പോയ മെഡിക്കൽ കോളജ് വിദ്യാർത്ഥിയുമായ അഹമ്മദ് (22) മരണപ്പെട്ടു. സുഹൃത്തുക്കളോടൊപ്പം പാലക്കയം തട്ട് സന്ദർശിക്കാനായി പുലർച്ചെ തൃക്കരിപ്പൂരിൽ നിന്നും യാത്ര തിരിച്ചതാണ്. ഏഴിലോഡ് ദേശീയ പാതയിൽ വെച്ചാണ് അപകടം സംഭവിച്ചത്. മുന്നിൽ സഞ്ചരിച്ച നാഷണൽ പെർമിറ്റ് ലോറി ബ്രേയ്ക്ക് ചെയ്തപ്പോൾ പിന്നിൽ ഇടിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് വാഹനത്തിൽ കുടുങ്ങിയ അഹമ്മദിനെ ഹോസ്പിറ്റലിൽ എത്തിച്ചത്. അപ്പോഴേക്കും അഹമ്മദ് മരണപ്പെട്ടിരുന്നു. പരിക്ക് ഗുരുതരമായതിനാൽ മസ്ഹർ വടകര എന്ന വിദ്യാർത്ഥിയെ കണ്ണൂർ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി. ആൾഡ്രിൻ ചെറുപുഴ, മുബഷിർ മഞ്ചേശ്വരം, സുഹൈൽ പെരുമ്പ, റമീസ് പെരുമ്പ, ഭാസി കാസർകോട് എന്നിവരാണ്…

    Read More »
  • Kerala

    കോന്നി പയ്യനാമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ  മരിച്ച നിലയിൽ കണ്ടെത്തി

    പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ  മരിച്ച നിലയിൽ കണ്ടെത്തി. പത്തലുകുത്തി തെക്കിനേത്ത്‌ സോണി സ്‌കറിയ(52),  ഭാര്യ റീന(45), മകൻ റയാൻ(7) എന്നിവരെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്.  മൃതദേഹങ്ങൾക്ക്‌ രണ്ട്‌ ദിവസത്തെ പഴക്കമുണ്ടെന്ന്‌ കരുതുന്നു. റയാനും റീനയും വെട്ടേറ്റ നിലയിലാണ്‌ ഉള്ളത്. അടുത്ത മുറിയിലാണ്‌ സോണിയുടെ മൃതദേഹം. ഭാര്യയെയും മകനെയും വെട്ടിക്കൊന്ന്‌ സോണി ആത്മഹത്യ ചെയ്‌തതാണെന്നാണ്‌ പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    ഇന്ന് പ്രവാസി ദിനം

    എല്ലാ വർഷവും ജനുവരി-9 നാണ് ഇന്ത്യയിൽ പ്രവാസി ദിനം ആചരിക്കുന്നത്.1915 ജനുവരി 9ന് സൗത്ത് ആഫ്രിക്കയിൽ നിന്നും മഹാത്മാ ഗാന്ധി ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയതിന്റെ ഓർമ്മപ്പെടുത്തലായാണ് എല്ലാ വർഷവും ജനുവരി 9 പ്രവാസി ദിനമായി ആഘോഷിച്ചു വരുന്നത്. ഒരു നാട്ടില്‍ നിന്ന് തൊഴില്‍ തേടിയോ, മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ മറ്റു രാജ്യങ്ങളിൽ(സംസ്ഥാനങ്ങളിൽ) താമസിക്കുന്നവരാണ് പ്രവാസികള്‍. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളിള്‍ അധികവും കേരളത്തിൽ നിന്നൂള്ളവരുമാണ്.അതുകൊണ്ടു തന്നെ പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യയിൽ ആദ്യമായി പ്രവാസികാര്യ വകുപ്പ് ആരംഭിച്ചതും കേരളത്തിലാണ്. മലയാളികളായ പ്രവാസികളിൽ അധികവും ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്  കുടിയേറിയിരിക്കുന്നത്.35-40 ലക്ഷം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ മാത്രം ജോലിചെയ്യുന്നുണ്ട്. രാജ്യങ്ങളുടെ കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ പ്രവാസികൾ ജോലിചെയ്യുന്നത് അമേരിക്കയിലാണ്.ഇത് ഏകദേശം 45 ലക്ഷത്തോളം വരും.കേരളത്തിലെ വരുമാനത്തിന്റെ വലിയൊരു പങ്ക് പ്രവാസികൾ ജോലിചെയ്ത് നാട്ടിലേക്കയക്കുന്ന പണമാണ്. 2003 മുതൽ…

    Read More »
  • Kerala

    കോട്ടയത്തിന് ഇത് അഭിമാന നിമിഷം; നഴ്സിംഗ് വിഭാഗത്തിലെ ആദ്യ പി എച്ച് ഡി പാലാ സ്വദേശിനിക്ക്

    പെൺകുട്ടികളിലെ ലൈംഗിക ദുരുപയോഗം തടയുന്നത് സംബന്ധിച്ചായിരുന്നു ഗവേഷണം കോട്ടയം: നഴ്സിംഗ് വിഭാഗത്തിലെ ആദ്യ പി എച്ച് ഡി (PhD) പാലാ സ്വദേശിനി ഡിനു എം ജോയിക്ക് ലഭിച്ചു. ഈരാറ്റുപേട്ട പൂഞ്ഞാർ സ്വദേശിനിയാണ്.പെൺകുട്ടികളിലെ ലൈംഗിക ദുരുപയോഗം തടയുന്നത് സംബന്ധിച്ചായിരുന്നു ഗവേഷണം.  എംഎസ് സി  നഴ്സിംഗ് സെക്കൻഡ് റാങ്കോടെ പാസായ ഡിനു നിലവിൽ ആരോഗ്യ വകുപ്പിൽ കൗമാര വിഭാഗത്തിൽ ജൂനിയർ കൺസൾട്ട്  ആയി ജോലി ചെയ്തു വരുന്നു.  കോട്ടയം എം.ജി യൂണിവേഴ്സിറ്റിയിൽ ഡോക്ടർ റോയ് സി മാത്യുവിന്റെ കീഴിലായിരുന്നു ഗവേഷണ പഠനം പൂർത്തിയാക്കിയത്. പൂഞ്ഞാർ പെരിങ്ങുളം വരിക്ക പ്ലാക്കൽ ജോബി ജോസഫ് ആണ് ഭർത്താവ്.രണ്ട് മക്കൾ.

    Read More »
  • Kerala

    കപ്പലുകളിലെ ഭീമൻ

    ഭീമൻ കപ്പലുകളെ ചുമക്കും കപ്പൽ. ഇത് വാൻഗാർഡ് എന്ന എൻജിനീയറിങ് അദ്ഭുതം..!!! ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ അവയുടെ നീളവും വീതിയിലും വഹിക്കാവുന്ന ഭാരത്തിലുമാണ് അളക്കപ്പെടുന്നത്.അങ്ങനെ നാലു ലക്ഷം ടണ്‍ വരെ നിഷ്പ്രയാസം വഹിക്കാവുന്ന ഭീമന്‍ കപ്പലുകൾക്കിടയിലെ വ്യത്യസ്തനാണ് ബോക വാന്‍ഗാര്‍ഡ്. കണ്ടെയ്‌നറുകളും പെട്രോളിയം ഉല്‍പ്പന്നങ്ങളുമെല്ലാം വഹിക്കുന്ന കപ്പലുകളില്‍ നിന്ന് വാന്‍ഗാര്‍ഡിനെ വ്യത്യസ്തനാക്കുന്നത് ഇവന്‍ വഹിക്കുന്ന കാര്‍ഗോകളുടെ വലുപ്പമാണ്. ലോകത്ത് ഒരു കപ്പലിലും ഇത്രവലിയ സാധനങ്ങള്‍ കയറ്റി ഇറക്കാന്‍ കഴിയില്ല. കൂറ്റന്‍ ഓയില്‍ റിഗ്ഗുകള്‍, കേടായ കപ്പലുകള്‍, ഡസന്‍കണക്കിന് ബോട്ടുകള്‍, വാന്‍ഗാര്‍ഡ് എന്ന കപ്പല്‍ ഭീമന് ഇവയെല്ലാം നിഷ്പ്രയാസം വഹിക്കാനാവും. അമേരിക്കന്‍ കമ്പനിയായ ഷെവ്‌റോണിന്റെ 53,000 ടണ്‍ ഭാരമുള്ള ഓയില്‍ റിഗ് സൗത്ത് കൊറിയയില്‍ നിന്ന് മെക്‌സിക്കോയില്‍ എത്തിച്ചതോടെയാണ് വാന്‍ഗാര്‍ഡ് ലോകപ്രശസ്തനാകുന്നത്. ഹെവി വെയ്റ്റ് കാര്‍ഗോ കമ്പനിയായ ഡോക് വൈസാണ് വാന്‍ഗാര്‍ഡിന്റെ നിര്‍മാതാക്കള്‍ (ഇപ്പോള്‍ ബോസ്‌കാലിസ്). 2011- ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും വലിയ സെമി സബ്‌മെര്‍ജബിള്‍ ഹെവി ലിഫ്റ്റിങ് ഷിപ്പ് നിര്‍മിക്കാനുള്ള…

    Read More »
  • Kerala

    റാന്നിയിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

    റാന്നി: റാന്നി-പത്തനംതിട്ട റൂട്ടിൽ ഉതിമൂടിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.റാന്നി ഐത്തല ഇടയാടിയിൽ ആരോൺ സാബു (18) ആണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവം.

    Read More »
Back to top button
error: