വഴിയാത്രക്കാരിയായ പെൺകുട്ടിയെ വളർത്തുനായ കടിച്ചതിന്റെ പേരിൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈയിലെ ഒരു ഹൗസിംഗ് കോളനിക്ക് സമീപമാണ് സംഭവം.നായയെ കണ്ട് ഭയന്നോടിയ പെണ്‍കുട്ടിയെ പിന്നാലെ ചെന്ന് നായ ആക്രമിക്കുകയായിരുന്നു.തുടർന്ന് തൊട്ടടുത്ത പാര്‍ക്കിലേക്ക് ഓടിക്കയറിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന നായ വീണ്ടും ആക്രമിച്ചു.
നിലത്തു വീണ പെണ്‍കുട്ടിയെ നായ കടിച്ചു കീറുന്നതും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും കണ്ട സമീപവാസികള്‍ ഓടിയെത്തി നായയെ എറിഞ്ഞോടിച്ച ശേഷമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.സംഭവത്തില്‍ നായയുടെ ഉടമയെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു.