NEWS

ധീരജിനെ കൊലപ്പെടുത്തിയെന്ന് നിഖിൽ സമ്മതിച്ചു, 7 പേർ കൂടി കസ്റ്റഡിയിൽ

ടുക്കി: ഗവ.എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിയത് താനാണെന്ന് നിഖിൽ പൈലി പൊലീസിനോടു സമ്മതിച്ചു.

എറണാകുളം ജില്ലയിലേക്ക് മുങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് നിഖിൽ പിടിയിലായത്.
കരിമ്പൻ ജംഗ്ഷനിൽനിന്നും സ്വകാര്യ ബസിൽ നേര്യമംഗലത്തേക്ക് പോകും വഴി കരിമണലിൽ വച്ചാണ് പൊലീസ് ബസ് തടഞ്ഞ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ബസിൽ സഞ്ചരിക്കുന്ന വിവരം സഹയാത്രക്കാർ പൊലീസിന് കൈമാറുകയായിരുന്നു.

Signature-ad

ഈ സംഭവത്തിൽ 6 പേരെ കൂടി കസ്റ്റിഡിയിലെടുത്തു. നിഖിൽ പൈലിക്കൊപ്പം ബസിലുണ്ടായിരുന്ന ഒരാളെയും നാല് കോളജ് വിദ്യാർഥികളെയുമാണ് കസ്റ്റഡിയിൽ എടുത്തത്
യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോയും പിടിയിലായിട്ടുണ്ട്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ പിടിയിലായവരുടെ എണ്ണം ഇതോടെ ഏഴായി.
ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. കരിമണൽ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാത്രി തന്നെ ഇടുക്കിയിലേക്ക് കൊണ്ടുവന്നു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി.

സംഭവത്തിനു ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടു എന്ന് കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ച ജില്ലാ പഞ്ചായത്ത് അംഗം സത്യൻ പറഞ്ഞിരുന്നു. സത്യന്റെ വാഹനത്തിലാണ് കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്.

കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍സ്ഥിയുമായ ധീരജ് കുത്തേറ്റ് മരിച്ചത് തിങ്കളാഴ്ച ഉച്ചയോടെയാണ്. ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. നെഞ്ചിന് കുത്തേറ്റ ധീരജ് രാജേന്ദ്രനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിനിടെ കുത്തേറ്റ ധീരജിനെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് വാഹനം വിട്ടുനൽകിയില്ലെന്ന് ധീരജിൻ്റെ ചില സഹപാഠികൾ ആരോപിച്ചു. ജില്ലാ പോലീസ് മേധാവി ഈ ആരോപണം നിഷേധിച്ചു. എവിടെനിന്നാണ് ആരോപണം വന്നതെന്ന് അറിയില്ല. കുട്ടികളോട് സംസാരിച്ചപ്പോഴും ഒന്നും പറഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കാമ്പസിനുള്ളിൽ നേരിയ സംഘർഷമുണ്ടായിരുന്നു.

ഇതിനിടെ ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റു കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകൻ ധീരജ് രാജേന്ദ്രന്‍റെ സംസ്കാരത്തിനായി എട്ടു സെന്റ് ഭൂമി ജന്മനാട്ടിൽ സി.പി.എം വിലയ്ക്കു വാങ്ങി.
വീടിനു സമീപത്തെ ഈ സ്ഥലത്ത് ധീരജിനായി സ്മാരകം പണിയും.
ചൊവ്വാഴ്ച വൈകിട്ടു നാലുമണിക്കുശേഷം തളിപ്പറമ്പില്‍ ഹര്‍ത്താല്‍ ആചരിക്കും. ആറു മണിയോടെ ധീരജിന്റെ മൃതദേഹം തളിപ്പറമ്പിൽ എത്തിക്കും.

ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജിലുണ്ടായ സംഘർഷത്തിൽ കേച്ചേരി മഴുവഞ്ചേരി സ്വദേശി പുലാ പറമ്പിൽ വീട്ടിൽ സുനിലിന്റെ മകൻ അഭിജിത്തിനും ഗുരുതരമായി പരിക്കേറ്റു. അഭിജിത്തിനെ പൈനാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിജിത്ത് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: