NEWS
തിരൂർ സ്വദേശി ബാലസുബ്രഹ്മണ്യൻ ഖത്തറിൽ നിര്യാതനായി
ബാലസുബ്രഹ്മണ്യൻ കഴിഞ്ഞ 38 വർഷമായി ഉംസലാൽ അലിയിൽ വർക്‌ഷോപ് ജീവനക്കാരനായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
ദോഹ: തിരൂർ വെട്ടം സ്വദേശി തോട്ടത്തിൽ കമ്മാലിൽ ബാലസുബ്രഹ്മണ്യൻ (65) ദോഹയിൽ നിര്യാതനായി. കഴിഞ്ഞ 38 വർഷമായി ഉംസലാൽ അലിയിൽ വർക്‌ഷോപ് ജീവനക്കാരനായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ : ഷീജ.
മക്കൾ: ശിൽപ(യു.എ.ഇ), നിഖിൽ, അഖിൽ, കാവ്യ.
മരുമകൻ : ജിതിൻ യു.എ.ഇ)
നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന്, ഐസിഎഫ് ഇ.ആർ.ടി അംഗങ്ങളായ നൗഫൽ മലപ്പട്ടം, ഉമ്മർ പുത്തുപാടം, അബ്ദുൽ ഖാദർ പന്നൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം ഇന്ന് നാട്ടിലേയ്ക്കയക്കും എന്ന് ഇവർ അറിയിച്ചു.