Month: January 2022
-
Kerala
പല്ല് വേദനയ്ക്ക് കാരണവും പ്രതിവിധിയും
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ദന്തക്ഷയം. പല്ലുകളുടെ ശുചിത്വത്തിലും പരിചരണത്തിലും നമ്മൾ കാട്ടുന്ന അശ്രദ്ധയും മാറുന്ന ജീവിതശൈലിയുമാണ് ദന്തക്ഷയത്തിന്റെ പ്രധാനകാരണം.പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പലതരം ബാക്ടീരിയകളുമായി പ്രതിപ്രവർത്തിക്കുമ്പോള്‍ വായ്ക്കുള്ളിലെ അമ്ലത (അസിഡിക് ലെവൽ) വർധിക്കുന്നു.ഇവയാണ് ദന്തക്ഷയം ഉണ്ടാക്കുന്നത്. പല്ലിൽ ചെറിയൊരു പുളിപ്പ് തോന്നുന്നതാണ് ദന്തക്ഷയത്തിന്റെ ആദ്യ ലക്ഷണം. പല്ലിൽ നേർത്ത കറുപ്പുനിറം കാണുമ്പോഴും പലരും ഇതിനെ ഗൗരവമായി കാണില്ല.പിന്നീട് പല്ലുകളിൽ ചെറിയ സുഷിരങ്ങള്‍ രൂപപ്പെടും.ഈ സുഷിരങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ കുടുങ്ങുകയും ഭക്ഷണം ചവച്ചരയ്ക്കുമ്പോഴും ചൂടുവെള്ളമോ തണുത്ത വെള്ളമോ കുടിക്കുമ്പോഴും ചെറിയ വേദന അനുഭവപ്പെടുകയും ചെയ്യും. വേദന കലശലാകുമ്പോഴാണ് പലരും ചികിൽസ തേടുന്നത്. ദന്തക്ഷയത്തിന്റെ ആദ്യ ലക്ഷണങ്ങളായി കാണപ്പെടുന്നത് പല്ലിലെ പുളിപ്പാണ്.പല്ലുകൾ സെൻസിറ്റീവ് ആകുന്നതാണ് ഇതിനു കാരണം.ചില ആളുകൾക്ക് തണുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ പല്ലുകൾ സെൻസിറ്റീവാകും, ചിലർക്ക് ചൂടുള്ള ഭക്ഷണം കഴിക്കുമ്പോഴും. പക്ഷേ, പലരും ഇത് കാര്യമാക്കാതിരിക്കുകയും ചികിൽസ തേടുന്നത് നീട്ടിവയ്ക്കുകയും ചെയ്യും. പല്ലുവേദനയാണ് ദന്തക്ഷയത്തിന്റെ മറ്റൊരു ലക്ഷണം.…
Read More » -
NEWS
മെഡിക്കല്‍ രംഗത്ത് പുതു ചരിത്രം, ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം ,
മെഡിക്കല്‍ രംഗത്ത് പുതു ചരിത്രം. മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റി വെച്ച് പുതുചരിത്രം കുറിച്ചത് . 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവെച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ശാസ്ത്രക്രിയക്ക് ശേഷം ബെന്നറ്റ് സുഖം പ്രാപിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏഴ് മണിക്കൂർ നീണ്ട ശാസ്ത്രക്രിയയാണ് നടന്നത്. . അടുത്ത കുറച്ച് ആഴ്ചകള്‍ വളരെ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബെന്നറ്റിന്റെ ശാസ്ത്രക്രിയക്ക് മനുഷ്യ ഹൃദയം ലഭിക്കാന്‍ ഏറെ കാത്തിരുന്നിരുന്നു. ഒടുവില്‍ ലഭിക്കാതായതോടെ മരണം മുന്നില്‍ കണ്ട അവസ്ഥയിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റി വെക്കാന്‍ തീരുമാനിച്ചതെന്ന് ബെന്നറ്റിന്റെ കുടുംബം പറയുന്നു. ബെന്നറ്റിന്റെ ഹൃദയ ശാസ്ത്രക്രിയ പരീക്ഷണത്തിന് ഉപയോഗിച്ച പന്നിയില്‍ 10 ജനിതക മാറ്റങ്ങളാണ് ഡോക്ടര്‍മാര്‍ വരുത്തിയത്. മൂന്ന് ജീനുകളില്‍ മാറ്റം വരുത്തി.…
Read More » -
Kerala
ധീരജ് കൊലപാതകം : രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആർ
ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം രാഷ്ട്രീയ വിരോധമൂലമെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.വധ ശ്രമത്തിനും സംഘം ചേര്‍ന്നതിനും നിഖില്‍ പൈലിയുടെ സുഹൃത്ത് ജെറിന്‍ ജോജോക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയെന്നും ജില്ലയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ധീരജിനെ കൊന്ന ശേഷം രക്ഷപ്പെടുന്നതിനിടയില്‍ ഇടുക്കി കരിമണലില്‍ നിന്നാണ് ഇയാള്‍ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഖിനെ കണ്ടെത്തിയത്. ധീരജിനെ കൊന്ന ശേഷം നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ അടക്കമുള്ള ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജീനിയറിംഗ് എഴാം…
Read More » -
Kerala
ധീരജിൻ്റെ കൊലപാതകത്തെ അപലപിച്ച് രമേശ് ചെന്നിത്തല,കൊലപാതക രാഷ്ടീയം കെ.എസ് യു. ശൈലി അല്ല
ധീരജിൻ്റെ കൊലപാതകത്തെ അപലപിച്ച് രമേശ് ചെന്നിത്തല,കൊലപാതക രാഷ്ടീയം കെ.എസ് യു. ശൈലി അല്ല കൊലപാതക രാഷ്ടീയം കെ.എസ് യു. ശൈലി അല്ല.എന്നും അക്രമങ്ങൾക്ക് ഇര കെ.എസ്.യു. അക്രമങ്ങൾ തടയുന്നതിൽ പോലീസിൻ്റെ അലംഭാവം ഒരിക്കൽ കൂടി വ്യക്തമായി. ഇടുക്കി എൻജിനീയറിങ് കോളേജിൽ നടന്ന കൊലപാതകം തികച്ചും അപലപനീയമാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു കുറ്റകൃത്യം. പൊലിഞ്ഞുപോയ ആ പിഞ്ചു മകന് എൻ്റെ ആദരാഞ്ജലികൾ ! ധീരജിൻ്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എൻ്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു.
Read More » -
Kerala
കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കൊലപ്പെടുത്തിയ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ സംസ്കാരം ഇന്ന്
ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജിന്റെ സംസ്കാരം ഇന്ന്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം ധീരജിന്റെ നാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. ധീരജിന്റെ വീടിനോട് ചേര്‍ന്നുള്ള എട്ട് സെന്റ് ഭൂമി സിപിഎം വാങ്ങും. ഇവിടെയാണ് അന്ത്യവിശ്രമമൊരുക്കുന്നത്. ഇവിടെ സ്മാരകവും നിര്‍മിക്കും. അതേസമയം സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടെയും അറസ്റ്റാണ് രേഖപ്പെടുത്തുക. കൊലപാതകത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. നാല് കോളേജ് വിദ്യാർഥികളും കസ്റ്റഡിയിൽ ഉണ്ട്. എല്ലാവരും കെഎസ്യു പ്രവർത്തകരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Read More » -
Kerala
വൃദ്ധദമ്പതികളുടെ കൊലപാതകത്തില്‍ മകന് സനല്‍ പിടിയില്‍
പാലക്കാട്, പുതുപ്പരിയാരത്തെ വൃദ്ധദമ്പതികളുടെ കൊലപാതകത്തില്‍ മകന് സനല്‍ പിടിയില്‍. സംഭവത്തിന് ശേഷം മൈസൂരില്‍ ഒളിവില്‍ പോയ സനലിനെ സഹോദരന് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു. പുതുപ്പരിയാരം ഓട്ടൂര്‍ക്കാട് മയൂരം വീട്ടില്‍ ചന്ദ്രന്, ദേവി എന്നിവരെയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ഞായറാഴ്ച രാത്രി ഒൻപത് വരെ സനൽ വീട്ടിലുണ്ടായിരുന്നു. തുടർന്ന് സംഭവത്തിന് ശേഷം ഇയാൾ മുങ്ങി. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
Read More » -
Kerala
പൈൽസ്: കാരണവും പരിഹാരവും
മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവയിൽ പൈൽസിന് ചികിത്സ ലഭ്യമാണ്. എങ്കിലും ഭക്ഷണക്രമീകരണവും ജീവിതത്തിൽ തുടരേണ്ടതാണ്. *പൊറോട്ട ഉള്‍പ്പെടെ മൈദകൊണ്ടുണ്ടാക്കുന്ന എല്ലാഭക്ഷണയിനങ്ങളും പൈല്‍സിന് വഴിയൊരുക്കുന്നവയാണ്. നാരുകുറഞ്ഞ ഇത്തരം ഭക്ഷണങ്ങളാണ് മലബന്ധവും വയറിന് അസ്വസ്ഥതയുമുണ്ടാക്കുന്നത്. * പൊരിച്ചതും വറത്തതുമായ ഭക്ഷണങ്ങള്‍ പൈല്‍സ് ഉണ്ടാകാനും ഉള്ളവര്‍ക്ക് അത് കൂടാനും കാരണമാകും. * പായ്ക്കറ്റിലാക്കി വരുന്ന ഭക്ഷണങ്ങള്‍, കോളാ-പാനീയങ്ങള്‍, ഉപ്പിലിട്ടവ തുടങ്ങിയവയും പൈല്‍സിനു കാരണമാകാം. * ബേക്കറി സാധനങ്ങള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍, നൂഡില്‍സ് തുടങ്ങിയവ പൈല്‍സിന് നന്നല്ല. * നാരു കുറഞ്ഞ ആഹാരം കഴിക്കുന്നത് പൈല്‍സിന്റെ മുഖ്യകാരണങ്ങളിലൊന്നാണ്. കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് പൈല്‍സ് കൂട്ടും എന്നൊരുപൊതുധാരണയുണ്ടല്ലോ. നാരിന്റെ അംശം അല്പംപോലുമില്ലാത്തതുകൊണ്ടാണ് ഇത്തരം ഭക്ഷണങ്ങള്‍ പൈല്‍സിന് കാരണമാകുന്നത്. 1.കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് വേദനയില്‍…
Read More » -
India
കോവിഡിനെ പേടി; വിഷം കഴിച്ച് അമ്മയും മകനും മരിച്ചു
കോവിഡിനെ പേടിച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ചു. മൂന്ന് പേര്‍ രക്ഷപ്പെട്ടു. 23കാരി ജ്യോതികയും മൂന്ന് വയസുകാരന്‍ മകനുമാണ് മരിച്ചത്. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം.മരിച്ച യുവതിയുടെ മാതാവും സഹോദരങ്ങളുമടക്കം കുടുംബത്തിലെ അഞ്ച് പേരാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവുമായി പിരിഞ്ഞു സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ജ്യോതിക. ജനുവരി 8ന് ജ്യോതികയ്ക്ക് കോവിഡ് ബാധിച്ചു. ഇതു മറ്റുള്ളവരിലേക്കും പടരുമെന്ന് ഭയന്നാണ് കുടുംബം വിഷം കഴിച്ചത്. തൊട്ടടുത്ത ദിവസമാണ് അയല്‍ക്കാര്‍ വിവരമറിഞ്ഞ് പൊലീസിനെ വിവരം അറിയിക്കുന്നത്. സ്ഥലത്തെത്തിയ പൊലീസ് മൂന്നു പേരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനു മുന്‍പ് തന്നെ ജ്യോതികയും മകനും മരിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
NEWS
ഇടത്തരക്കാർക്കും ഈസിയായി സ്വന്തമാക്കാം ഈ ഇലക്ട്രിക് കാറുകൾ
പെട്രോളും ഡീസലും വമിപ്പിക്കുന്ന വാഹനപ്പുക സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തെ പ്രതിരോധിക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് വഴി. ഇടത്തരക്കാരുടെ ബഡ്ജറ്റിനൊതുങ്ങുന്ന ഇലക്ട്രിക് കാറുകൾ പരിചയപ്പെടാം അന്തരീക്ഷ മലിനീകരണം തടയാൻ പടിപടിയായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി തന്നെ നിർദ്ദേശിച്ച സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണ്. മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിർമിക്കാൻ തുടങ്ങിക്കഴിഞ്ഞു. പല ഇലക്ട്രിക് വാഹനങ്ങളുടെയും വില കുറച്ചധികമാണെങ്കിലും, താങ്ങാനാവുന്ന വിലയിൽ ചില ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ ലഭ്യമാണ്. സെഡാന്‍ വിഭാഗത്തില്‍പ്പെട്ട കാറാണ് ടാറ്റടിഗോര്‍ ഇവി. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 306 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ടിഗോര്‍ ഇവിയുടെ വില 11.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. കോംപാക്ട് ഇലക്ട്രിക് സെഡാന്‍ വിഭാഗത്തിൽപ്പെട്ട ടിഗോര്‍ ഇവി സിഗ്‌നേച്ചര്‍ ടീല്‍ ബ്ലൂ, ഡെയ്ടോണ ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ടാറ്റ ടിഗോര്‍ ഇവി എക്‌സ്എം മോഡലിന് 12.49 ലക്ഷം രൂപയാണ് വില. ടാറ്റ…
Read More » -
India
മദ്യം പിഴയായി നല്കിയാൽ ഊരിപ്പോരാം;വിചിത്ര നിയമങ്ങളുള്ള ഇന്ത്യൻ ഗ്രാമം
കഴിഞ്ഞയാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. ദാലു ബിർഹോർ എന്ന വ്യക്തി തന്റെ അയൽക്കാരനുമായി വലിയ ഒരു അടിപിടിയുണ്ടാക്കി. സംഗതി ഇവിടുത്തെ നാട്ടുകൂട്ടത്തിന്റെ മുന്നിലെത്തി. അകാരണമായി തല്ലുണ്ടാക്കിയതിന് ദാലു ബിർഹോറിന് പിഴയായി നൽകേണ്ടി വന്നത് രണ്ടുകുപ്പി മദ്യം.ഇതിനും കുറച്ച് മാസങ്ങൾക്കു മുൻപ് ഗ്രാമത്തിൽ നിന്നും രണ്ടു കോഴികളെ മോഷ്ടിച്ചതിന് പതിനെട്ടുകാരനായ രാഖാ ബിർഹോറിന് പിഴയൊടുക്കേണ്ടി വന്നത് മൂന്നു കുപ്പി ഹരിയയാണ്… ആഹാ എന്തു വിചിത്രമാണ് ഇവിടുത്തെ നിയമങ്ങൾ അല്ലേ…. ? മദ്യം പിഴയായി നല്കി കുറ്റത്തിൽ നിന്നും ഒഴിവാകുന്ന ഈ ഗ്രാമത്തെക്കുറിച്ച് കേട്ടിട്ട് അത്ഭുതം തോന്നുന്നില്ലേ….പുറത്തു നിന്നു നോക്കുമ്പോൾ വളരെ വിചിത്രമെന്നു തോന്നുമെങ്കിലും ഈ ഗ്രാമത്തിൽ നിൽക്കണമെങ്കിൽ ഈ നിയമങ്ങളൊക്കെ അനുസരിച്ചേ മതിയാവൂ. വിചിത്രമായ നിയമങ്ങൾക്കു പേരുകേട്ട ഈ ഗ്രാമം ഝാർഖണ്ഡ് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ചൽക്കി എന്നു പേരായ ഗ്രാമത്തിലെ ബിർഹോർ സമുദായത്തിൽ ഉൾപ്പെട്ട ആളുകളാണ് ഈ നിയമങ്ങൾ ഇന്നും പിന്തുടരുന്നത്. വളരെ വിചിത്രമായ നിയമങ്ങളും ആചാരങ്ങളുമാണ് ഈ ഗ്രാമത്തിലുള്ളവർ…
Read More »