IndiaNEWS

പഞ്ചാബിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; ആറു പേർ പിടിയിൽ

ഞ്ചാബിലെ പത്താന്‍കോട്ട് സൈനിക ക്യാമ്ബിന് നേരെ ആക്രമണം നടത്തിയ ഭീകര സംഘത്തെ പഞ്ചാബ് പോലീസ് പിടികൂടി.അന്താരാഷ്ട്ര സിഖ് യൂത്ത് ഫെഡറേഷന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ച ആറ് ഭീകരരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ഗുര്‍ദാസ്പൂര്‍ സ്വദേശികളായ അമന്‍ദീപ്, ഗുര്‍വീന്ദര്‍ സിംഗ്, പര്‍മീന്ദര്‍ കുമാര്‍, രജീന്ദര്‍ സിംഗ്, ഹര്‍പ്രീത് സിംഗ്, രമണ്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആറ് ഗ്രനേഡ്, ഒരു പിസ്റ്റള്‍, ഒരു റൈഫിള്‍, ബുള്ളറ്റ് ഉള്‍പ്പെടെയുള്ളവയും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: