മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവയിൽ പൈൽസിന് ചികിത്സ ലഭ്യമാണ്. എങ്കിലും ഭക്ഷണക്രമീകരണവും ജീവിതത്തിൽ തുടരേണ്ടതാണ്.
*പൊറോട്ട ഉള്‍പ്പെടെ മൈദകൊണ്ടുണ്ടാക്കുന്ന എല്ലാഭക്ഷണയിനങ്ങളും പൈല്‍സിന് വഴിയൊരുക്കുന്നവയാണ്. നാരുകുറഞ്ഞ ഇത്തരം ഭക്ഷണങ്ങളാണ് മലബന്ധവും വയറിന് അസ്വസ്ഥതയുമുണ്ടാക്കുന്നത്.
* പൊരിച്ചതും വറത്തതുമായ ഭക്ഷണങ്ങള്‍ പൈല്‍സ് ഉണ്ടാകാനും ഉള്ളവര്‍ക്ക് അത് കൂടാനും കാരണമാകും.
* പായ്ക്കറ്റിലാക്കി വരുന്ന ഭക്ഷണങ്ങള്‍, കോളാ-പാനീയങ്ങള്‍, ഉപ്പിലിട്ടവ തുടങ്ങിയവയും പൈല്‍സിനു കാരണമാകാം.
* ബേക്കറി സാധനങ്ങള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍, നൂഡില്‍സ് തുടങ്ങിയവ പൈല്‍സിന് നന്നല്ല.
* നാരു കുറഞ്ഞ ആഹാരം കഴിക്കുന്നത് പൈല്‍സിന്റെ മുഖ്യകാരണങ്ങളിലൊന്നാണ്. കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് പൈല്‍സ് കൂട്ടും എന്നൊരുപൊതുധാരണയുണ്ടല്ലോ. നാരിന്റെ അംശം അല്പംപോലുമില്ലാത്തതുകൊണ്ടാണ് ഇത്തരം ഭക്ഷണങ്ങള്‍ പൈല്‍സിന് കാരണമാകുന്നത്.
1.കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് വേദനയില്‍ നിന്നും ആശ്വാസം നല്‍കും. പൈല്‍സ് ചുരുങ്ങാനും നല്ലതാണ്.
2. മോരില്‍ അല്‍പം ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് ഗുണം ചെയ്യും.
3. തുളസിയില വെള്ളത്തിലിട്ട് അരമണിക്കൂറിന് ശേഷം വെള്ളം കുടിയ്ക്കുന്നത് പെെൽസിന് പരിഹാരമാണ്.
4. വെള്ളത്തില്‍ സവാള നീര്, പഞ്ചസാര എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ ജീരകപ്പൊടി കലര്‍ത്തി കുടിയ്ക്കുക.
5. ഇഞ്ചി, തേന്‍, പുതിനജ്യൂസ്, മൊസമ്പി ജ്യൂസ് എന്നിവ വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് നല്ലതാണ്. ആര്യവേപ്പിന്റെ നീരെടുത്ത് ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി അര ഗ്ലാസ് മോരില്‍ കലര്‍ത്തി കഴിയ്ക്കുന്നതും നല്ലതാണ്.
6. ഇഞ്ചിയുടെ നീര് നാരങ്ങയുടെ നീര് തേനും ചേർത്ത് ദിവസവും കുടിക്കുന്നത് പെെൽസ് മാറാൻ സഹായിക്കും.
7.ദിവസവും എട്ട് പത്ത് ഗ്ലാസ് വെള്ളം കുടിക്കണം. ഇത് പൈല്‍സ് പ്രതിരോധിക്കാനുള്ള നല്ല മാര്‍ഗങ്ങളിലൊന്നാണ്.
8.ചുവന്നുള്ളി അരിഞ്ഞ് അല്പം നെയ്യില്‍ മൂപ്പിച്ച് കഴിക്കുന്നത് പൈല്‍സ് തടയാന്‍ നല്ലതാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ പക്ഷെ, നെയ്യ് ഉപയോഗിക്കരുത്. ഉള്ളി ഏത് രൂപത്തില്‍ കഴിക്കുന്നതും നല്ലതുതന്നെ.
9.നിത്യവും ത്രിഫലപ്പൊടി പാലില്‍ ചേര്‍ത്തുകഴിക്കുന്നത് മലബന്ധവും പൈല്‍സും ഇല്ലാതാക്കും.
10. മോര് കാച്ചിയോ പച്ചമോരായോ കഴിക്കുന്നത് ഗുണം ചെയ്യും.