Month: January 2022
-
LIFE
പൃഥ്വിരാജ് ചലച്ചിത്രം ” ഭ്രമം ” വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
ട്വിസ്റ്റുകളും ടേണുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രം ” ഭ്രമം ” വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത എല്ലാത്തിനോടുമുള്ള ഭ്രമം തന്നെയാണ് സിനിമയുടെ പ്രമേയവും.ഡാർക്ക് കോമഡിയുടെയും സസ്‌പെൻസ് ത്രില്ലറിന്റെയും സ്വഭാവമുള്ള ചിത്രം ഗ്രേ ഷെയ്ഡിലുള്ള കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത് . അന്ധനെന്ന മേൽവിലാസത്തിനു ലഭിക്കുന്ന സഹതാപവും സൗകര്യങ്ങളും അവസരങ്ങളും പരമാവധി ചൂഷണം ചെയ്യുന്ന പിയാനിസ്റ്റായ റെയ് മാത്യുവിനെ പൃഥ്വിരാജ് ഈ സിനിമയിൽ അവതരിപ്പിക്കുമ്പോൾ മമത മോഹൻദാസ് , ഉണ്ണി മുകുന്ദൻ , ജഗദീഷ് , അനന്യ , ഋഷി ഖന്ന , ശങ്കർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കോമഡി ത്രില്ലര്‍ ഡ്രാമ എന്ന നിലിയില്‍ അവതരിപ്പിക്കുന്ന ഭ്രമം പ്രേക്ഷകനെ ഉറപ്പായും ചിരിപ്പിക്കുകയും ഉദ്വേഗഭരിതരാക്കുകയും ചെയ്യും . ” ഭ്രമം ” സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ജനുവരി 16 , ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു
Read More » -
LIFE
മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ ‘കെങ്കേമത്തിൽ’
ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്തെത്തുന്നത്. ഓരോ മലയാളിക്കും അഭിമാനവും, യുവാക്കളുടെ ഹരവുമായ ചിത്രേഷ് നടേശൻ, കെങ്കേമത്തിലൂടെ പ്രേക്ഷകരുടെ മനസിൽ കൂടുതൽ ഇടം നേടും എന്നത് ഉറപ്പാണെന്ന് ചിത്രത്തിൻ്റെ സംവിധായകനും, അണിയറ പ്രവർത്തകരും വിശ്വസിക്കുന്നു . ഒത്തിരി പ്രത്യേകതകളുള്ള കെങ്കേമം സിനിമയിൽ ചിത്രേഷ് നടേശൻ,സിദ്ധാർഥ് എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. കൂടുതൽ വിശേഷങ്ങൾ ഒന്നും അണിയറക്കാർ പുറത്തു വിട്ടിട്ടില്ല എങ്കിലും ,നടേശൻ്റ അരങ്ങേറ്റം മലയാളസിനിമക്ക് ഒരു സർപ്രൈസ് തന്നെയാണ്. എങ്ങിനെയെങ്കിലും ജീവിതത്തിൽ ജയിക്കണം എന്നാഗ്രഹിക്കുന്ന മൂന്നു ചെറുപ്പക്കാരും അവരുടെ ജയിക്കാനുള്ള പോരാട്ടവും, അതിനിടയിലെ മണ്ടത്തരങ്ങളും ഹാസ്യരൂപേണ വരച്ചു കാട്ടുന്ന ഒരു കോമഡി ചിത്രമാണ് കെങ്കേമം .റാംജിറാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ തുടങ്ങിയ ജോണറിൽ വരുന്ന ചിത്രം ,വ്യത്യസ്തമായ തീയേറ്റർ…
Read More » -
Kerala
മാതാപിതാക്കൾക്ക് മദ്യം നൽകി മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി: മൂന്നു പേർ അറസ്റ്റിൽ
പത്തനംതിട്ട: മാതാപിതാക്കള്‍ക്ക് മദ്യം നല്‍കി സഹൃദം സ്ഥാപിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.അട്ടത്തോട് നെടുങ്ങാലിൽ വീട്ടിൽ രമേശൻ (24), ഉതിമൂട്ടിൽ കണ്ണൻ ദാസ് (27) എന്നിവരെയാണ് ഇന്നലെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ (22) കഴിഞ്ഞ നവംബറിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . പമ്പാ സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെയാണ് മൂന്ന് പ്രതികള്‍ ചേർന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് മദ്യം നല്‍കി സൗഹൃദത്തിലാക്കിയതിന് ശേഷമായിരുന്നു പീഡനം.വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കൊല്ലത്തെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
Read More » -
Kerala
ചൂടല്ലേ…ദാഹിക്കില്ലേ… അറിയാം വേനലിൽ നാരങ്ങവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ
നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാവുന്നതാണ്. നമ്മുടെ ശരീരത്തിലെ ടോക്സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു. അതുപോലെതന്നെ, നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു. പ്രത്യേകിച്ച് ഇത്തരം ചൂടുകൂടുതലുള്ള കാലങ്ങളില്‍. ഏറ്റവും അധികം നിര്‍ജ്ജലീകരണം നടക്കുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് നാരങ്ങവെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയുന്നു. ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവു കൂടി നാരങ്ങാവെള്ളത്തിനുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവകറ്റുകയും വിവിധ തരം കാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഇല്ലാതാകുന്നതോടെ യുവത്വം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.…
Read More » -
Kerala
ഉപ്പോളം വരില്ല ഉപ്പിലിട്ടതെങ്കിലും ഇത് വായിക്കാതെ പോകരുത്
ഇത് ചൂടുകാലമാണ്.സോഡാനാരങ്ങ വെള്ളത്തിന് ടേസ്റ്റ് കൂട്ടുവാൻ അൽപ്പം ഉപ്പും കൂടി അതിലിടുവാൻ നാം കടക്കാരോട് ആവശ്യപ്പെടും. നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്.ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് അത്. കാരണം അറിയാമോ….? പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോൾ ഉപ്പുവെള്ളത്തില്‍ കുതിര്‍ത്ത ശേഷം അലക്കുക.കളര്‍ ഇളകി പോവുകയില്ല.വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്.ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെയും പുറത്തുപോകാന്‍ ഉപ്പ് അനുവദിക്കുകയില്ല.കടുപ്പമേറിയ ചെങ്കല്‍പാറകളെപ്പോലും ദ്രവിപ്പിക്കാൻ ഉപ്പിന് കഴിയും.നമ്മുടെ പല ആന്തരികാവയവങ്ങളെയും.ഉപ്പിട്ടാൽ മീൻ ചീയില്ല,ഉണക്കമീനിൽ ഉപ്പല്ലേയുള്ളത് എന്ന ചോദ്യമൊക്കെ തൽക്കാലം അവിടെ നിൽക്കട്ടെ. പഴങ്ങളിലും സാലഡുകളിലും ഉപ്പിട്ട് കഴിക്കരുതെന്നു പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.രുചിക്കും പുളിപ്പ് മാറ്റാനുമായും ഉപയോഗിക്കുന്ന ഉപ്പ് ശരീരത്തിന് അത്ര ആവശ്യമില്ലാത്ത ഒന്നാണ്. കഴിക്കുന്ന ഉപ്പത്രയും ശരീരം പുറം തള്ളുന്നത് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയുമാണ്.ഇത് പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.ഒരാളുടെ ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും ഉപ്പുരസത്തിന് ആനുപാതികമായ വ്യതിയാനം അനുഭവപ്പെടുകയും ചെയ്യും. ഉപ്പ് ചെയ്യുന്ന ദോഷമെന്താണ്….? വസ്‌ത്രങ്ങളില്‍ എന്താണത് ചെയ്യുന്നതെന്ന്…
Read More » -
NEWS
വയനാടിൻ്റെ പുത്രൻ റിയാസ് വൈകല്യങ്ങളെ അതിജീവിച്ച് ഡിസൈബിൾ ക്രിക്കറ്റ് ടീമിലേക്ക്
ജന്മനാ റിയാസിന്റെ വലതു കാൽ കുറച്ച് ചെറുതാണ്. പക്ഷേ ചെറുപ്പം മുതൽ ക്രിക്കറ്റ് റിയാസിന് ലഹരിയായിരുന്നു. സ്കൂൾ വിദ്യഭ്യാസ കാലം തൊട്ടേ ക്രിക്കറ്റിനോടുള്ള താല്പര്യം റിയാസിൽ ഒരു ഹരമായി കൂടെ ചേർന്നു. വികലാംഗർക്കുള്ള ‘ദിവ്യാങ്ങ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഓഫ് ഇന്ത്യ’യുടെ ഓൺലൈൻ മത്സരത്തിന് ചേർന്ന റിയാസ് തൃശൂരിൽ നടന്ന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കൽപ്പറ്റ: വിധിയോട് പടപൊരുതിയാണ് ആ ചെറുപ്പക്കാരൻ കേരള ഡിസൈബിൾ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വെണ്ണിയോട് കുന്നത്ത് പീടികയിൽ കുഞ്ഞിമുഹമ്മദ്, നബീസ ദമ്പതികളുടെ മകനായ റിയാസ് വയനാടിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ജന്മനാ റിയാസിന്റെ വലതു കാൽ കുറച്ച് ചെറുതായിരുന്നിട്ടും, അതൊന്നും ലവലേശം കണക്കിലെടുക്കാതെ, ചെറുപ്പം മുതൽ ക്രിക്കറ്റ് റിയാസിന് ലഹരിയായിരുന്നു. സ്കൂൾ വിദ്യഭ്യാസ കാലം മുതൽ ക്രിക്കറ്റിനോടുള്ള താല്പര്യം റിയാസിൽ ഒരു ഹരമായി കൂടെ ചേർന്നു. ക്രിക്കററ് മാത്രമായി പിന്നെ എല്ലാം. പത്താം തരം വരെ ഡബ്ലിയു.എം.ഒ സ്കൂളിലും, പ്ലസ് ടു വിദ്യാഭ്യാസം പിണങ്ങോട് സ്കൂളിലും പൂർത്തിയാക്കിയ…
Read More » -
India
സ്റ്റേഷൻ നവീകരണത്തിന്റെ പേരിൽ യാത്രക്കാരിൽ നിന്ന് യൂസര്‍ ഫീസ് ഏർപ്പെടുത്തി റെയിൽവേയുടെ കൊള്ള
റയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി അതത് സ്റ്റേഷനുകളിലെ യാത്രക്കാരില്‍ നിന്ന് അധികനിരക്ക് ഈടാക്കാന്‍ റെയില്‍വേ ബോര്‍ഡിന്‍റെ തീരുമാനം.10 രൂപ മുതല്‍ 50 രൂപ വരെയാവും ഇങ്ങനെ യാത്രക്കാർക്ക് അധികം നൽകേണ്ടി വരിക.ഇത് സംബന്ധിച്ചുള്ള നിർദേശം എല്ലാ സോണല്‍ മാനേജര്‍മാര്‍ക്കും റെയില്‍വേ നല്‍കിക്കഴിഞ്ഞു. വിമാനത്താവളങ്ങളിലെ യൂസര്‍ ഫീസ് മാതൃകയില്‍ ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കാനാണ് റെയിലവേയുടെ തീരുമാനം. സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാരും സീസണ്‍ ടിക്കറ്റ് യാത്രികരുമൊഴികെ മറ്റെല്ലാ യാത്രക്കാരും അധിക തുക നല്‍കണം.ലോക്കൽ യാത്രക്കാര്‍ 10 രൂപയും റിസർവേഷൻ ചെയ്ത് യാത്ര ചെയ്യുന്നവര്‍ 25 രൂപയുമാണ് അധികം നല്‍കേണ്ടത്.എസിയില്‍ യാത്ര ചെയ്യുന്നവര്‍ 50 രൂപ അധികം നല്‍കണം.സ്റ്റേഷന്‍ നവീകരണത്തിനെന്ന പേരിലാണ് റെയില്‍വേയുടെ ഈ കൊള്ള. ഏതൊക്കെ സ്റ്റേഷനുകളിലാണ് നവീകരണ പ്രവൃത്തികള്‍ നടത്തേണ്ടതെന്ന് റെയില്‍വേ സോണുകളും ഡിവിഷനുകളും തീരുമാനിക്കും. ഈ സ്റ്റേഷനുകളില്‍ നിന്ന് യാത്ര ചെയ്യുന്നവരാണ് അധികതുക നല്‍കേണ്ടി വരിക.
Read More » -
NEWS
പൂകൃഷിയില്‍ നേട്ടം കൊയ്ത് വീട്ടമ്മ
പൂകൃഷിയില്‍ നിന്ന് മികച്ച വരുമാനമുണ്ടാക്കാം എന്ന് തെളിയിച്ചുകൊണ്ടാണ് ഇപ്പാൾ ഷീബ വാർത്തകളിൽ ഇടം നേടിയത്. നാട്ടിലെ പൂക്കടകളില്‍ നിന്നും ക്ഷേത്രങ്ങളിലെ ആഘോഷങ്ങള്‍ക്കുമെല്ലാം നാടന്‍ പൂവ് തേടി നിരവധിപേര്‍ ഈ തോട്ടത്തില്‍ എത്തുന്നു. മുദാക്കല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ മുന്‍ മെമ്പറായ ഷീബ നാട്ടുകാരുടെ എന്താവശ്യത്തിനും എപ്പോഴും മുന്നിലുണ്ടാവും ഷീബ എന്ന വീട്ടമ്മയുടെ കഥ വ്യത്യസ്ഥമാണ്. അടുക്കളയുടെ അതിരുകൾക്കു വെളിയിലാണ് സ്ത്രീയുടെ ജീവിതം എന്ന് സ്വന്തം പ്രവർത്തനങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ് ഷീബ. മുൻ പഞ്ചായത്ത് മെംബറായ ഈ വീട്ടമ്മ അന്നും ഇന്നും നാട്ടുകാരുടെ എന്താവശ്യത്തിനും മുന്നിലുണ്ട്. ഷീബ ഇപ്പാൾ വാർത്തകളിൽ ഇടംനേടിയത് പൂകൃഷിയില്‍ നിന്ന് മികച്ച വരുമാനമുണ്ടാക്കാം എന്ന് തെളിയിച്ചു കൊണ്ടാണ്. മുദാക്കല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ മുന്‍ മെമ്പറായ ഷീബ ജമന്തി പൂകൃഷിയിലൂടെയാണ് മികച്ച വരുമാനം കണ്ടെത്തുന്നത്. ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ജമന്തി പൂക്കളുടെ വര്‍ണ്ണമാണ് ഷീബയുടെ അധ്വാനത്തില്‍ വിസ്മയ കാഴ്ചയാകുന്നത്. കൃഷിയോടുള്ള താത്പര്യം കുട്ടിക്കാലത്തെ ഉണ്ടായിരുന്ന ഷീബ മുന്‍ കാലങ്ങളില്‍ വീട്ടിലൊരുക്കിയ…
Read More » -
Kerala
നടൻ കൈലാഷിന്റെ പിതാവ് അന്തരിച്ചു
നടൻ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവർഗീസ് (73) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മദ്രാസ് റെജിമെന്റ് സെക്കൻഡ് ബറ്റാലിയനിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ആർമിയുടെ ഫുട്ബോൾ ടീമിലും അംഗമായിരുന്നു.
Read More » -
Kerala
കാൻസറിനെ പ്രതിരോധിക്കാൻ വാഴക്കൂമ്പ്
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ് വാഴക്കൂമ്പ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമൃദ്ധമാണ് വാഴക്കൂമ്പ്. പോഷക ഗുണങ്ങളാൽ സമ്പന്നമായതിനാൽ സൂപ്പർ ഫുഡിന്റെ ഗണത്തിൽ പെടുത്താം. വാഴക്കൂമ്പ് കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം… രോഗപ്രതിരോധ ശേഷി നൽകുന്ന ആന്റി ഓക്സിഡന്റുകളും പോളി ഫെനോളുകളും വാഴക്കൂമ്പിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അകാല വാർധക്യം തടയാനും കാൻസറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ടെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. രക്തത്തിൽ അടങ്ങിയിരിക്കുന്ന അധിക പഞ്ചസാരയെ നീക്കം ചെയ്യാനുള്ള കഴിവ് വാഴക്കൂമ്പിനുണ്ട്. പ്രമേഹ രോഗം നിയന്ത്രിക്കാൻ വളരെ നല്ലൊരു മാർഗമാണ് വാഴക്കൂമ്പ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും വാഴക്കൂമ്പ് ഏറെ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്ക് വാഴക്കൂമ്പ് രുചികരമായി പാചകം ചെയ്തു നൽകാവുന്നതാണ്. അത് വിളർച്ച തടയാൻ സഹായിക്കും. മുലയൂട്ടുന്ന അമ്മമാർ വാഴക്കൂമ്പ് കഴിക്കുന്നത് നിർബന്ധം ആക്കുക. മുലപ്പാൽ വർദ്ധിപ്പിക്കാൻ മികച്ചൊരു ഭക്ഷണമാണ് വാഴക്കൂമ്പ്. ആർത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാൻ വാഴക്കൂമ്പ് സഹായകരമാണ്.…
Read More »