NEWS

ഇടത്തരക്കാർക്കും ഈസിയായി സ്വന്തമാക്കാം ഈ ഇലക്ട്രിക് കാറുകൾ

പെട്രോളും ഡീസലും വമിപ്പിക്കുന്ന വാഹനപ്പുക സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തെ പ്രതിരോധിക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് വഴി. ഇടത്തരക്കാരുടെ ബഡ്ജറ്റിനൊതുങ്ങുന്ന ഇലക്ട്രിക് കാറുകൾ പരിചയപ്പെടാം

ന്തരീക്ഷ മലിനീകരണം തടയാൻ പടിപടിയായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി തന്നെ നിർദ്ദേശിച്ച സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണ്.
മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിർമിക്കാൻ തുടങ്ങിക്കഴിഞ്ഞു.

Signature-ad

പല ഇലക്ട്രിക് വാഹനങ്ങളുടെയും വില കുറച്ചധികമാണെങ്കിലും, താങ്ങാനാവുന്ന വിലയിൽ ചില ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ ലഭ്യമാണ്.

സെഡാന്‍ വിഭാഗത്തില്‍പ്പെട്ട കാറാണ് ടാറ്റടിഗോര്‍ ഇവി. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 306 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ടിഗോര്‍ ഇവിയുടെ വില 11.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

കോംപാക്ട് ഇലക്ട്രിക് സെഡാന്‍ വിഭാഗത്തിൽപ്പെട്ട ടിഗോര്‍ ഇവി സിഗ്‌നേച്ചര്‍ ടീല്‍ ബ്ലൂ, ഡെയ്ടോണ ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ടാറ്റ ടിഗോര്‍ ഇവി എക്‌സ്എം മോഡലിന് 12.49 ലക്ഷം രൂപയാണ് വില. ടാറ്റ ടിഗോര്‍ ഇവി എക്‌സ്‌സെഡ് പ്ലസിന്റെ വില 12.99 ലക്ഷം രൂപയാണ്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്‌യുവിയാണ് ടാറ്റ നെക്‌സണ്‍. IP67 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 30.2 kWh ലിഥിയം അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പെര്‍മനെന്റ് മാഗ്‌നെറ്റിക് എസി ഇലക്ട്രിക്ക് മോട്ടോറാണ് നെക്സോണ്‍ ഇവിയില്‍ ഉള്ളത്. 129 പിഎസ് പവറും 245 എന്‍എം ടോര്‍ക്കും ഈ ഇലക്ട്രിക് മോട്ടോര്‍ ഉത്പ്പാദിപ്പിക്കും. 8 വര്‍ഷത്തെ വാറന്റിയാണ് ഇലക്ട്രിക്ക് മോട്ടോറിനും, ബാറ്ററി പാക്കിനും ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയിൽ എംജി അവതരിപ്പിക്കുന്ന രണ്ടാമത്തെ കാറാണ് ഇസെഡ്എസ് ഇവി. 44.5 kWh ടെര്‍ണറി ലിഥിയം ബാറ്ററിയാണ് ഈ മോഡലിനുള്ളത്. 143 എച്ച്പി പവറും 353 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിനാണ് ഇസെഡ്എസ് ഇവിയ്ക്കുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത ആർജിക്കാൻ ഇസെഡ്എസ്സിന് 8.5 സെക്കന്‍ഡുകള്‍ മാത്രം മതി. മണിക്കൂറില്‍ 140 കിലോമീറ്ററാണ് പരമാവധി വേഗത.

2019ലാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ടിഗോര്‍ ഇലക്ട്രിക്, ഇ-വെരിറ്റോ എന്നിവയെക്കാള്‍ ഇരട്ടിയിലേറെ വിലയുള്ള കാറാണ് കോന ഇലക്ട്രിക്. 23.76 ലക്ഷം രൂപയാണ് ഇതിന്റെ വില.
ഒറ്റത്തവണ ചാർജ് ചെയ്താൽ 452 കിലോമീറ്റര്‍ ദൂരം പിന്നിടാൻ കോനയ്ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

കിലോമീറ്ററിന് വെറും 40 പൈസ മാത്രമാണ് കോനയുടെ റണ്ണിങ് കോസ്റ്റ്. 134 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 39.2 kWh ലിഥിയം അയേണ്‍ പോളിമെര്‍ ബാറ്ററിയുമാണ് ഇലക്ട്രിക് കോനയിലുള്ളത്. 9.7 സെക്കന്‍ഡ് കൊണ്ട് മണിക്കൂറിൽ നൂറ് കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാൻ കോനയ്ക്ക് കഴിയും.

Back to top button
error: