NEWS

കോവിഡ് വ്യാപനം രൂക്ഷമായ സഹാഹര്യത്തിൽ ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേയ്ക്ക്

നിലവിൽ ഏതാനം ന്യായാധിപന്മാർ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ്. മാത്രമല്ല കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനം പടരുന്നത് പരിഗണിച്ചാണ് ഓൺലൈൻ മാതൃകയിൽ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചത്

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറുന്നു.

Signature-ad

വീഡിയോ കോൺഫറെൻസിങ് മുഖേന ഇനി മുതൽ സിറ്റിങ് നടത്താൻ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചൂ.
ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, കേരള ബാർ കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്ത ശേഷം വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാവും.

കോവിഡ് ബാധിച്ചതിനെ തുടർന്ന് നിലവിൽ ഏതാനം ന്യായാധിപന്മാർ ചികിത്സയിലാണ്. കൂടാതെ കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനം പടരുന്നത് പരിഗണിച്ചാണ് ഓൺലൈൻ മാതൃകയിൽ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചത്. രാജ്യത്തെ പല ഹൈക്കോടതികളും സുപ്രീംകോടതിയും നിലവിൽ ഓൺലൈനിലാണ് പ്രവർത്തിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചക്കിടെ കോവിഡ് കേസുകളിൽ 100 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. പൊതുപരിപാടികളും അന്തർസംസ്ഥാന യാത്രകളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Back to top button
error: