IndiaNEWS

ഇസ്ലാം മതം ഉപേക്ഷിച്ച് മതത്തെ വിമർശിച്ച ആളെ ജയിലിലടച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: ഇസ്ലാം മതം ഉപേക്ഷിച്ച്‌ യുക്തിവാദിയായ മാറിയ ശേഷം ഇസ്ലാം മതത്തെ വിമർശിച്ച് പോസ്റ്റിട്ട ആളെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പോലീസ്.ഇസ്ലാം മതം ഉപേക്ഷിച്ച അനീഷ് ജേസിയെയാണ് ഇസ്ലാമിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിനെയും പ്രവാചകനെയും വിശുദ്ധ ഖുറാനെയും വിമര്‍ശിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് അനീഷിനെ അറസ്റ്റ് ചെയ്തതെന്ന് ഉക്കടം എസ് ഐ വി. ഗണേഷ് കുമാര്‍ പറഞ്ഞു.
അതേസമയം താന്‍ വിട്ടുപോന്ന  മതത്തിലെ കപടനാട്യങ്ങളെയാണ് വിമര്‍ശിച്ചതെന്ന് അനീഷ് പറയുന്നു.ഇത് പെരിയാറിന്‍റെ കാലം മുതലുള്ളതാണ്.വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ നിരീശ്വരവാദികളാകുന്നുണ്ട്. തങ്ങള്‍ ജീവിച്ചിരുന്ന പഴയ വിശ്വാസങ്ങളെ പിന്നീട് അവർ വിമര്‍ശിക്കുന്നു.ഇതിൽ എന്താണ് തെറ്റെന്നും അനീഷ് ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: