KeralaNEWS

വായ് നാറ്റം എങ്ങനെ പരിഹരിക്കാം…

 

ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശനങ്ങളിൽ ഒന്നാണ് വായ് നാറ്റം. പലപ്പോഴും ആൾക്കൂട്ടിത്തിനിടയിൽ പോകുമ്പോൾ പലരും ഭയപ്പെടുന്നതും ഈ പ്രശ്നത്തെ തന്നെ ആയിരിക്കും. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കു, ആൾക്കൂട്ടത്തിനിടയിൽ നിങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ വായ് നാറ്റം കാരണം കേട്ട് നിൽക്കുന്നവർ മൂക്ക് പൊത്തുന്ന അവസ്ഥ. അതൊരു വല്ലാത്ത അവസ്ഥയായിരിക്കും അല്ലെ. ആൾക്കൂട്ടത്തിൽ മാത്രമല്ല, പലയിടങ്ങളിലും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എത്രയും വേഗത്തിൽ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്.

ആരോഗ്യപരമായ പല പ്രശ്നങ്ങൾക്കും പരിഹാരം വീട്ടിൽ തന്നെ ഉണ്ട്. നമ്മൾ അധികമൊന്നും അറിയുന്നില്ല എന്ന് മാത്രം. മേൽ പറഞ്ഞ പോലെ വായ്നാറ്റം എന്ന പ്രശ്നത്തിനും നിങ്ങളുടെ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്. അത് നിങ്ങൾ അറിഞ്ഞിരിക്കുക. ഇത്തരം കാര്യങ്ങൾ അറിഞ്ഞ് വേണ്ട വിധത്തിൽ ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. വായ്നാറ്റം ഇല്ലാതാക്കാൻ പ്രകൃിദത്തമായി എന്തൊക്കെയാണ് പരിഹാരം ഉള്ളത് എന്ന് നമുക്ക് നോക്കാം. പലതരത്തിലുള്ള പരിഹാര മാർഗ്ഗങ്ങൾ വിപണിയിലുണ്ടെങ്കിലും പ്രകൃതിദത്തമായ പരിഹാര മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതാണ് ഏറെ നല്ലത് എന്ന് തിരിച്ചറിയുക.

ശാശ്വത പരിഹാര മാർഗ്ഗം എന്നത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഇത്തരത്തിൽ ധാരാളം വെള്ളം കുടിക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടെ മേൽ പറഞ്ഞ ആരോഗ്യ പ്രശ്നനത്തിന് വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണും. മാത്രമല്ല, ഇതിനോടൊപ്പം തന്നെ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ചായ ധാരാളം കുടിക്കുന്നതും വായ്നാറ്റത്തെ ഇല്ലാതാക്കാൻ നല്ലതാണ്.

തൈര് കഴിക്കുന്നത് കൊണ്ട് ആരോഗ്യപരമായി ധാരാളം ഗുണങ്ങളുണ്ട്. വായ്നാറ്റമുള്ള ആളുകൾ ഭക്ഷണത്തിൽ ധാരാളം തൈര് ഉൾപ്പെടുത്തിയാൽ മിയാകും. തൈരിൽ അടങ്ങിയിട്ടുള്ള നല്ല ബാക്ടീരിയകളാണ് വായ്നാറ്റത്തെ ചെറുക്കുന്നത്. ഈ ബാക്ടീരിയകൾ വായ്നാറ്റത്തെ ചെറുക്കുന്നു എന്ന് മാത്രമല്ല പല്ലിന് നല്ല ആരോഗ്യവും ഗുണമേന്മയും നൽകുന്നു. അത് കൊണ്ട് തന്നെ ഭക്ഷണത്തിൽ ധാരാളം തൈര് ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

Back to top button
error: