IndiaNEWS

ക്ഷേത്രത്തിൽ യുവാവിന്റെ ശിരസ്സ് അറുത്ത നിലയില്‍ കണ്ടെത്തി

ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ പാദങ്ങളില്‍ യുവാവിന്റെ ശിരസ്സ് അറുത്ത നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലാണ് സംഭവം.നരബലിയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കാല്‍ക്കീഴിലാണ് യുവാവിന്റെ അറുത്ത നിലയിലുള്ള ശിരസ്സ് കണ്ടെത്തിയത്.
കൊല്ലപ്പെട്ടയാള്‍ക്ക് 30 മുതല്‍ 35 വയസ് വരെ പ്രായമുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്.നരബലി തന്നെയാണെന്നാണ് പോലീസ് നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: