അഞ്ചു വര്‍ഷം മുൻപ് നടന്ന ഒരു അപകടത്തില്‍ ചലന ശേഷിയും സംസാര ശേഷിയും നഷ്ടപെട്ട ആൾ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ചലനശേഷി വീണ്ടെടുക്കുകയും സംസാരിക്കാൻ തുടങ്ങുകയും ചെയ്തതായി റിപ്പോർട്ട്.ഝാര്‍ഖണ്ഡിലാണ് സംഭവം.
ബൊക്കാറോയില്‍ സല്‍ഗാഡിയ ഗ്രാമത്തിലെ ദുലര്‍ചന്ദ് മുണ്ട എന്ന ആളാണ് ഇങ്ങനെ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇയാള്‍ അഞ്ചു വര്‍ഷമായി കിടപ്പിലായിരുന്നുവെന്നും നടക്കാനോ സംസാരിക്കാനോ പറ്റാത്ത വിധം ചലന ശേഷി നഷ്ടമായിരുന്നെന്നും ഡോക്ടര്‍മാരെ ഉദ്ധരിച്ച് പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ആരെയും ഞെട്ടിപ്പിക്കുന്ന സംഭവം ഡോക്ടര്‍മാരും സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നാണ് വിവരം.